Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

നേതൃമാറ്റ ചർച്ചകൾക്കിടെ എ കെ ആന്റണിയെ സന്ദർശിച്ച് കെ സുധാകരൻ;

ആലപ്പുഴ: കെപിസിസി അധ്യക്ഷസ്ഥാനമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾക്കിടെ എ കെ ആന്റണിയെ സന്ദർശിച്ച് കെ സുധാകരൻ. എ കെ ആന്റണിയുടെ വീട്ടിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച 10 മിനിറ്റോളം നീണ്ടതായാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുധാകരൻ പ്രതികരണവും നടത്തിയിരുന്നു . എന്നാൽ എന്താണ് സംസാരിച്ചത് എന്ന് താൻ പറയില്ലെന്നും പല നാട്ടുകാര്യങ്ങളും സംസാരിച്ചിട്ടുണ്ടാകും എന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരന്റെ പ്രതികരണം.
Read more

‘മോഹന്‍ലാല്‍ തിരിച്ചെത്തി ‘; ‘തുടരും’ കണ്ട് രമേശ് ചെന്നിത്തല

തുടരും സിനിമയ്ക്ക് പ്രശംസകളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സൂപ്പര്‍താര പരിവേഷങ്ങളെല്ലാം അഴിച്ചുവച്ച് അഭിനയചക്രവര്‍ത്തിയായി മോഹന്‍ലാല്‍ തിരിച്ചെത്തി എന്ന് ഇത്തരം ചിത്രങ്ങള്‍ തുടരണം എന്ന് പറഞ്ഞു കൊണ്ടുള്ള ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. കൂടാതെ സിനിമയിലേക്ക് ആദ്യ ചുവടുവെപ്പ് നടത്തിയ പ്രകാശ് വർമ്മയുടേത് ഇരുത്തം വന്ന പ്രകടനമാണെന്നുമാണ് ചെന്നിത്തല ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ കുറിപ്പ്: തുടരും കണ്ടു. ഹരിപ്പാടുള്ള മോഹന്‍ലാല്‍ ആശിര്‍വാദ് സിനിപ്ലക്സ് തിയേറ്ററിലാണ് പോയത്. മനോഹരമായ സിനിമ. നമ്മള്‍ […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക. ആറാം നിലയിലെ അത്യാഹിത വിഭാഗത്തിലാണ് പുക ഉയർന്നത് . കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായ സ്ഥലത്താണ് വീണ്ടും പുക ഉയർന്നത്. അതേസമയം രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. ആറാം നിലയിലെ രോഗികളെ നാലും അഞ്ചും നിലകളിലേക്ക് മാറ്റുകയാണ്. കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയര്‍ന്നത്.
Read more

അധ്യക്ഷ ചർച്ചകളിൽ രാഹുൽ മാങ്കൂട്ടത്തിലിന് അതൃപ്തി

പാലക്കാട് : കേരളത്തിലെ കോൺഗ്രസ് അധ്യക്ഷനെ ചൊല്ലിയുള്ള ചർച്ചകളിൽ പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിന് അതൃപ്തി എന്ന റിപ്പോർട്ട്. യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് ഇത് സംബന്ധിച്ച് രാഹുൽ അതൃപ്തി പ്രകടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ വരുന്നത് . നേരത്തെ നിലവിലെ കെപിസിസി അധ്യക്ഷനായ കെ സുധാകരനും ചർച്ചകളെ തള്ളി രംഗത്തെത്തിയിരുന്നു. തന്നോട് അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ ആരും ആവശ്യപ്പെട്ടിട്ടില്ല എന്നും അങ്ങനെ പറയുന്നത് വരെ സ്ഥാനത്ത് തുടരുമെന്നും ആണ് സുധാകരൻ […]
Read more

ചിരഞ്ജീവിയുടെ നായികയായി തൃഷ: വിശ്വംഭരയിലെ പോസ്റ്റര്‍ പുറത്ത്

ചിരഞ്ജീവിയെ നായകനാക്കി വസിഷ്ഠ മല്ലിഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഫാന്റസി ചിത്രമാണ് വിശ്വംഭര. ചിരഞ്ജീവിയുടെ വേറിട്ട ഗെറ്റപ്പാണ് ചിത്രത്തിൽ ഉള്ളത് . ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് പുതിയ ഒരു വിവരം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർചിത്രത്തിൽ ചിരഞ്‌ജീവിയുടെ നായികയായെത്തുന്നത് തൃഷയാണ് എന്ന വാർത്തയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. തൃഷ അവതരിപ്പിക്കുന്ന ആവണി എന്ന കഥാപാത്രത്തെയാണ് അണിയറപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ നായിക തൃഷയുടെ ജന്മദിനത്തില്‍ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തി പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വിശ്വംഭര ഓഗസ്റ്റ് 22ന് പ്രദര്‍ശനത്തിന് […]
Read more

ശ്രീ ഗോകുലം ഗോപാലൻ- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ – മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി ശ്രീ ഗോകുലം ഗോപാലൻ. വമ്പൻ ക്യാൻവാസിൽ ആണ് ചിത്രം ഒരുങ്ങുന്നത്. മാർക്കോ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രമാണിത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഈ ചിത്രം ഗോകുലം മൂവീസ് ഒരുക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു മെഗാ മാസ്സ് […]
Read more

വേടന്റെ പരിപാടിയിൽ സന്ദർശകർക്ക് നിയന്ത്രണം, സുരക്ഷക്ക് 200 പൊലീസുകാർ

ഇടുക്കി : സംസ്ഥാനസർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന റാപ്പർ വേടന്റെ പരിപാടിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. സ്ഥല പരിമിതി മൂലമാണ് പ്രവേശനം പരിമിതപ്പെടുത്തിയത് 8000 പേർക്കാണ് മാത്രമാണ് ഇന്ന് നടക്കുന്ന പരിപാടിയിൽ പ്രവേശനം.അതേസമയം പരിപാടിയുടെ സുരക്ഷക്കായി 200 പൊലീസുകാരെ നിയോഗിക്കും. ഇന്ന് വൈകിട്ട് 7.30 ന് വാഴത്തോപ്പ് സ്ക്കൂൾ ഗ്രൗണ്ടിലാണ് വേടന്‍റെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. വേണ്ടി വന്നാലേ സ്ഥലത്തേക്കുള്ള ഗതാഗതം നിയന്ത്രിക്കുമെന്നും ആളുകളുടെ എണ്ണം നിയന്ത്രണ വിധേയമല്ലെങ്കിൽ പരിപാടി റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൊച്ചിയിൽ വേദന […]
Read more

രാജാവ് തിരിച്ചെത്തി ! തരംഗമായി മമ്മൂട്ടിയുടെ പുതിയ ചിത്രം

ഒരു ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി മമ്മൂട്ടിയുടെ ചിത്രം . ക്യാമറയുമായി പുറം തിരിഞ്ഞ് നില്‍ക്കുന്ന ഫോട്ടോയാണ് ഇത്തവണ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിര്‍മാതാവ് ജോര്‍ജ് ആണ് മമ്മൂട്ടിയുടെ പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. കിരീടത്തിന്റെ ചിഹ്നത്തിനൊപ്പം സര്‍വജ്ഞന്‍ എന്ന വിശേഷണത്തോടെയാണ് ജോര്‍ജ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ ചില ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ പൊതു വേദികളില്‍ നിന്ന് വിട്ടുനിന്നിരുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണിത്.മമ്മൂട്ടി – വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ കെ. […]
Read more

ആശാ വർക്കർമാരുടെ സമരം നാലാം ഘട്ടത്തിലേക്ക്; ‘രാപകൽ സമരയാത്ര’യ്ക്ക് ഇന്ന് കാസർഗോഡ് തുടക്കം

കാസർഗോഡ് : ആശാ വർക്കർമാരുടെ ‘രാപകൽ സമരയാത്ര’യ്ക്ക് ഇന്ന് കാസർഗോഡ് തുടക്കം. രാവിലെ 10 മണിക്ക് കാസർകോട്ട് പുതിയ ബസ് സ്റ്റാൻഡിൽ സാമൂഹ്യ പ്രവർത്തകൻ ഡോ. ആസാദ് യാത്ര ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്താക്കും ‘രാപകൽ സമരയാത്ര’ സമാപിക്കുക. സമരത്തിന്റെ നാലാം ഘട്ടമാണ് രാപകൽ സമാരായാത്ര. ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക,പെൻഷൻ ഏർപ്പെടുത്തുക, കൃത്യമായി ഓണറേറിയയും നൽകുക തുടങ്ങി വിവിധ ആവശ്യങ്ങളായി ഉന്നയിച്ചാണ് സമര യത്ര. അതേസമയം സെക്രട്ടറിയേറ്റിന് മുന്നിലെ […]
Read more

38 വര്‍ഷം കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല; ചർച്ചയായി തുടരും ഫൈറ്റ് സീന്‍

കുടുംബ പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ച ചിത്രമാണ് മോഹൻലാൽ തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തുടരും. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഫൈറ്റ് സീന്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.38 വര്‍ഷം മുൻപ് റിലീസ് ചെയ്ത ‘ഇരുപതാം നൂറ്റാണ്ട്’ ചിത്രത്തിലെ രംഗത്തോട് ചേര്‍ത്തുവച്ചാണ് ഈ രംഗം ആരാധകര്‍ ആഘോഷമാക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലും , തുടരും ചിത്രത്തിലും കോണിപ്പടിയില്‍ നിന്ന് ഒരു ചാട്ടം മോഹന്‍ലാല്‍ ചെയ്യുന്നുണ്ട്, ഇതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . 38 വര്‍ഷത്തെ ഗ്യാപ്പാണ് ഈ രണ്ടു ചിത്രങ്ങളും തമ്മില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix