Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

സ്വാതന്ത്രം തേടി പറന്ന് പോയത് ലക്ഷങ്ങൾ; മൃഗശാലയില്‍ നിന്ന് മക്കൗ ഇനത്തില്‍പ്പെട്ട തത്ത പറന്നുപോയി

തിരുവനതപുരം : തിരുവനതപുരം മൃഗശാലയിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള മക്കൗ ഇനത്തില്‍പ്പെട്ട തത്ത പറന്നുപോയതായി റിപ്പോർട്ട്. തത്തക്കായി ഏറെ തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ രാവിലെയോടെ കാണാതായ തത്തയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. തത്തകൾക്കായി പ്രതേകം സജ്ജമാക്കിയ കൂട്ടിൽ ആകെ മൂന്ന് മക്കൗ ആണ് ഉണ്ടായിരുന്നത്.അതിലൊന്നാണ് പറന്നുപോയത്. അതേസമയം ഉയരത്തിൽ പറക്കുന്നവ ആയതിനാല്‍ എളുപ്പത്തിൽ കണ്ടെത്താനാവില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പറന്നുപോയ മക്കൗക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
Read more

സ്മാർട്ട് ഫോൺ പ്രേമികളെ ഇതിലെ …കിടിലൻ ബജറ്റ് സ്മാർട്ട്‌ഫോണുമായി വിവോ

ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാൻ ഇട്ടിരിക്കുകയാണോ നിങ്ങൾ ? എന്നാൽ ഇത് തന്നെയാണ് അതിന് പറ്റിയ അവസരം . ഇപ്പോഴിതാ കിടിലൻ ബജറ്റ് സ്മാർട്ട് ഫോണുമായി എത്തിയിരിക്കുകയാണ് വിവോ വൈ19 5ജി.ഐപി64 റേറ്റിംഗുള്ള വിവോ സ്മാർട്ട്ഫോണിൽ എച്ച്ഡി+ ഡിസ്പ്ലേയും മീഡിയടെക് ചിപ്സെറ്റും നൽകിയിട്ടുണ്ട്. 4 ജിബി + 64 ജിബി, 4 ജിബി + 128 ജിബി, 6 ജിബി + 128 ജിബി എന്നീ വേരിയന്റുകൾക്ക് 10,499, 11,499, 12,999 എന്നിങ്ങനെയാണ് വില. രണ്ട് നിറങ്ങളിലായാണ് […]
Read more

യുഡിഎഫ് അധികാരത്തിൽ വന്നാൽ ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കും: എം.എം. ഹസൻ

കോഴിക്കോട് : 2026ൽ സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിൽ വരുമെന്നും ക്യാബിനെറ്റിൻ്റെ ആദ്യ തീരുമാനം ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതായിരിക്കുമെന്നും യുഡിഎഫ് കൺവീനർ എം.എം. ഹസൻ. യുഡിഎഫ് ഭരിക്കുന്ന എല്ലാ പഞ്ചായത്തും അവരെക്കൊണ്ട് കഴിയുന്ന രീതിയിൽ ഓണറേറിയം വർധിപ്പിക്കും. ഇതിനായി പഞ്ചായത്തുകൾക്ക് നിർദേശം നൽകി എന്നും ഇദ്ദേഹം പറഞ്ഞു അതേസമയം അധ്യക്ഷസ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും എം എം ഹസൻ പ്രതികരിച്ചിരുന്നു. പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് മാറേണ്ട സാഹചര്യമില്ലെന്നും സുധാകരൻ പറഞ്ഞാൽ അതുതന്നെയാണ് ഞങ്ങളുടെയും അഭിപ്രായമെന്നാണ് ഹസൻ പറഞ്ഞത് . […]
Read more

ലഹരിക്കേസില്‍ ജാമ്യത്തിലിറങ്ങി മയക്കുമരുന്നു വില്‍പ്പന; “ഡാര്‍ക്ക് മാർച്ചന്റും” യുവതിയും പിടിയില്‍

തൃശൂര്‍: മുന്തിയ ഇനം രാസലഹരിയുമായി തൃശൂര്‍ കൊടകരയില്‍ രണ്ട് പേർ പിടിയിൽ . പിടിയിലായവരിൽ നിന്ന് 180 ഗ്രാം എംഡിഎംഎ ആണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്നുമാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഡാര്‍ക്ക് മര്‍ച്ചന്റ് ദീപക്, പറവൂര്‍ മൂത്തകുന്നം സ്വദേശിനി ദീക്ഷിത എന്നിവരാണ് പോലീസ് പിടിയിലായത്. തൃശൂര്‍ റൂറല്‍ ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടകളിലൊന്നാണിത്. അതേസമയം ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ പല ഭാഗങ്ങളിൽ […]
Read more

ലിസ്റ്റിൻ പറഞ്ഞ നടൻ നിവിൻ പോളിയോ? ഇൻസ്റ്റാ​ഗ്രാമിൽ താരത്തെ അൺഫോളോ ചെയ്ത് നിർമ്മാതാവ്

പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു . ഈ വിഷയവുമായി ബന്ധപ്പെട്ട പല പേരുകൾ ഉയരുന്നുണ്ടെങ്കിലും ,ലിസ്റ്റിൻ നടത്തിയ ആരോപണം നിവിൻ പോളിക്കെതിരെയാണെന്നാണ് പ്രാഥമിക വിവരം.ലിസ്റ്റിന്റെ പുതിയ ചിത്രമായ ബേബി ഗേളിൽ താരം തുടർച്ചയായി ഷൂട്ടിം​ഗിന് എത്താതിരുന്നതാണ് നിർമാതാവിനെ ചൊടിപ്പിച്ചത് എന്നാണ് സൂചന. കൂടാതെ കാക്കനാട് നടന്ന ‘ബേബി ഗേൾ’ സിനിമയുടെ ചിത്രീകരണത്തിനിടെ ചില പ്രശ്നങ്ങൾ ഉണ്ടാകുകയും സെറ്റിൽ നിന്ന് നിവിൻ പോളി […]
Read more

മെഡിക്കൽ കോളേജ് അപകടം : ഫൊറൻസിക് പരിശോധന ആരംഭിച്ചു; വീണാ ജോർജ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തത്തിന് കാരണം എന്തെന്ന് വിശദമായ പരിശോധനയ്ക്കു ശേഷമേ പറയാനാകൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അപകടമുണ്ടായ പശ്ചാത്തലത്തിൽ ആശുപത്രിയിൽ നടന്ന മെഡിക്കൽ ബോർഡ് യോഗത്തിന് എത്തിയതാണ് മന്ത്രി.അതേസമയം സംഭവസ്ഥലത്തു ഫൊറൻസിക് പരിശോധന ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. എന്നാൽ ആശുപത്രിയിലുണ്ടായ പുക കാരണമല്ല അഞ്ച് മരണങ്ങള്‍ സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ […]
Read more

‘ജനനായകനൊ’പ്പം ഹനുമാന്‍കൈന്‍ഡും

വിജയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജനനായകന്റെ’ ഭാഗമാകുന്നുവെന്ന് റാപ്പര്‍ ഹനുമാന്‍കൈന്‍ഡ്. രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് വിജയുടെ കരിയറിലെ അവസാനത്തെ ചിത്രമായിരിക്കും ജനനായാകാൻ എന്ന റിപ്പോർട്ടുകളും ഉണ്ട് . അത്കൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേഷനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഹനുമാന്‍കൈന്‍ഡ് തന്നെ ഈ വിശേഷം പങ്കുവെച്ചതിന്റെ ആവേശത്തിലാണ് ആരാധകർ. ഒരു തമിഴ് മാധ്യമത്തോടാണ് ഹനുമാന്‍കൈന്‍ഡ് ജനനായകനെ കുറിച്ച് സംസാരിച്ചത്.ജനനായകനില്‍ ദളപതി വിജയ്ക്ക് വേണ്ടി മനോഹരമായ ഒരു റാപ്പ് ഗാനം ഞാന്‍ പാടിയിട്ടുണ്ട്. ഇനിയും നിരവധി പ്രോജക്ടുകള്‍ക്കായി […]
Read more

‘മരുമകന് പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണട്ടെ’ നേരെത്തെ വന്നത് എന്തിനെന്ന് വ്യക്തമാക്കി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പ്രവർത്തകർ നേരെത്തെ എത്തിയതിനാലാണെന്ന് താനും വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് നേരത്തേ എത്തിയത് എന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. താൻ 8.45ന് അവിടെ എത്തി എന്നും എല്ലാവരും വിഐപി ലോഞ്ചിലേക്കു പോയപ്പോൾ തന്റെ പ്രവർത്തകരെ കാണണമെന്ന് പറഞ്ഞാണ് ഞാൻ നേരത്തേ വേദിയിൽ കയറിയത് എന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി .കൂടാതെ രാജ്യത്തിന്റെ തന്നെ പ്രധാന പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ പ്രവർത്തകർ ഭാരത് മാതാ കീ ജയ് പറഞ്ഞു, അതിനൊപ്പം താനും ഭാരത് മാതാ കീ […]
Read more

കോഴിക്കോട് സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു : മുഖ്യമന്ത്രി

തിരുവനതപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് സംഭവിച്ചതെന്ന് അന്വേഷണം നടത്തേണ്ടതുണ്ടെന്നും അന്വേഷണത്തിന് ശേഷമേ തീപിടുത്തത്തിന്റെ കാരണത്തെ കുറിച്ച് കൃത്യമായി അറിയാൻ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ മന്ത്രിയുടെ സന്ദർശനത്തിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു . അതേസമയം ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിക്കും. മെഡിക്കൽ കോളേജിലുണ്ടായ ദുരന്തത്തിൽ അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം മരിച്ചവരുടെ ബന്ധുക്കളുടെ […]
Read more

വിട്ടുവീഴ്ചയില്ല; പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി നിരോധിച്ച് ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനോട് കച്ചവടത്തിലും നിലപാട് കടുപ്പിച്ച് ഇന്ത്യ . ഇതോടെ പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതിയും ഇന്ത്യ നിരോധിക്കും. രാജ്യസുരക്ഷയെ മുൻ നിർത്തിയാണ് ഈ തീരുമാനത്തിലെത്തിയതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. നേരിട്ടോ അല്ലാതെയോ ഉള്ള എല്ലാ ഇറക്കുമതികളും അടിയന്തര പ്രാബല്യത്തോടെയാണ് വിലക്കിയിരിക്കുന്നത്. അതേസമയം 4,20,000 ഡോളർ വില മതിക്കുന്ന ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ പാക്കിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ പഹൽഗാം ആക്രമണത്തിൽ 26 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix