Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ബജ്‌റംഗ്‌ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകം: മുഖ്യ പ്രതി പിടിയില്‍

മംഗളൂരു : ബജ്‌റംഗ്‌ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ മുഖ്യപ്രതി ഉളപ്പടെ 8 പേർ പിടിയിൽ . ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്നും പൊലീസ് അറിയിച്ചു. കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ സുഹാസ് ഷെട്ടിയെ വ്യാഴാഴ്ച രാത്രിയാണ് ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നത്. കൊലപാതകത്തെ തുടർന്ന് പ്രദേശത്തെ ക്രമാസമാധാനത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു . ഈ സംഘർഷാവസ്ഥ മൂലം പ്രദേശത്ത് അധികൃതര്‍ നിരോധനാജ്ഞകള്‍ ഏര്‍പ്പെടുത്തുകയും പൊതുഗതാഗതം നിര്‍ത്തിവയ്ക്കുകയും ചെയ്തു. 2022 ലെ […]
Read more

കളമശേരിയിലെ ആമസോൺ ഗോഡൗണിൽ റെയ്ഡ് : ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ പിടിച്ചെടുത്തു

എറണാകുളം : കളമശ്ശേരിയിലെ ആമസോൺ വെയർഹൗസിൽ നിന്നും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നടത്തിയ പരിശോധനയിൽ പിടികൂടിയത് ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ. വിവിധ ബ്രാൻഡുകളുടെ അടുക്കള ഉപകരണങ്ങൾ, പാതരക്ഷകൾ, കളിപ്പാട്ടങ്ങൾ , ഗൃഹോപകരണങ്ങൾ എന്നിവയാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നടത്തിയ പരിശോധനയിൽ നിന്ന് പിടിച്ചെടുത്തത് . വെയർഹൗസിൽ നിന്നും ഇന്ത്യൻ-വിദേശ ബ്രാൻഡുകളുടെ പേരിൽ നിർമിച്ച ഉത്പന്നങ്ങളുടെ വൻ ശേഖരമാണ് പിടികൂടിയത് . ഇതിൽ ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്തതും ഐഎസ്ഐ മാർക്ക് വ്യാജമായി ഒട്ടിക്കുകയും നിയമപരമായി ഉത്പന്നങ്ങളിൽ ഉണ്ടാവേണ്ട […]
Read more

വീണാ ജോർജിന് മന്ത്രിയായിരിക്കാനുള്ള ധാർമിക അവകാശമില്ല : കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടയായ ദുരന്തത്തിൽ പ്രതികരിച്ച് ബിജെപി മുൻ സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ . മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ ദാരുണമായ ദുരന്തത്തിന് കാരണം സർക്കാരിന്റെ പിടിപ്പുകേടാണ് എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കൂടാതെ സർക്കാരിന്റെ അലംഭാവവും അനാസ്ഥയുമാണ് മരണസംഖ്യ ഉയരാൻ കാരണമായെതെന്നാണ് സുരേന്ദ്രൻ വ്യക്തമാക്കിയത്. ഇത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്നും , ആരോഗ്യ മന്ത്രി തികഞ്ഞ പരാജയമാണെന്നും രാജിവെക്കണമെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അപകടം നടന്ന കോഴിക്കോട് മെഡിക്കൽ […]
Read more

ടിവിഎസ് ക്രെഡിറ്റിന് 767 കോടി രൂപയുടെ അറ്റാദായം

കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സര്‍വ്വീസസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 34 ശതമാനം വളര്‍ച്ചയോടെ 767 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. 35 ശതമാനം വളര്‍ച്ചയോടെ 1025 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെ കൈകാര്യം ചെയ്ത ആസ്തികള്‍ 26,647 കോടി രൂപയുടേതായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം ത്രൈമാസത്തില്‍ 1674 കോടി രൂപയുടെ ആകെ വരുമാനവും 53 ശതമാനം വര്‍ധനവോടെ 226 കോടി രൂപയുടെ അറ്റാദായവും […]
Read more

പെരുമ്പാവൂരില്‍ വന്‍ ലഹരി വേട്ട : 110 ഗ്രാം ഹെറോയിനുമായി നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ

കൊച്ചി : പെരുമ്പാവൂരിൽ 110 ഗ്രാം ഹെറോയിനുമായി നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ. പെരുമ്പാവൂർ എ.സി.പി യുടെ പ്രത്യേക സ്ക്വഡിന്റെ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.അസം സ്വദേശികളായ ഷുക്കൂര്‍ അലി സബീര്‍ ഹുസൈന്‍ സദ്ദാം ഹുസൈന്‍ , റമീസ് രാജ് എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും പിടികൂടിയത്. രഹസ്വവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതര സംസ്ഥാന തൊഴിലാളികളെ കേദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്ത വരുകയാണ് . 10 ലക്ഷത്തിൽ അതികം വില […]
Read more

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ സ്വപ്നയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കൊച്ചി മേയറുടെ നിർദേശത്തെ തുടർന്നാണ് ഇവരെ സസ്പെൻഡ് ചെയ്തത്. അതേസമയം സ്വപ്നക്കെതിരെയുള്ള അന്വേഷണം വിജിലൻസ് കടുപ്പിച്ചിട്ടുണ്ട് . കൂടാതെ ഔദ്യോഗിക കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതും വിജിലൻസിന്റെ അന്വേഷണത്തിലുണ്ട് . കഴിഞ്ഞ ദിവസം വൈറ്റില പൊന്നുരുന്നിയിൽവെച്ച് കെട്ടിട നിർമാണ പെർമിറ്റിനായി പണം വാങ്ങുമ്പോഴായിരുന്നു വിജിലൻസ് സംഘം ഇവരെ കയ്യോടെ പിടികൂടിയത് . അതേസമയം തൃശൂർ […]
Read more

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് . ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് . അതേസമയം ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും […]
Read more

പ്രധാനമന്ത്രിയുടെ പ്രസംഗ പരിഭാഷയിലെ പിഴവ്; പ്രതികരണവുമായി പള്ളിപ്പുറം ജയകുമാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് പരിപാടിക്കിടെ സംഭവിച്ച പരിഭാഷയിലെ പിഴവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പള്ളിപ്പുറം ജയകുമാർ . സാങ്കേതികവിദ്യയിൽ സംഭവിച്ച ചില പ്രശ്നങ്ങൾ കാരണം തനിക്ക് ശരിയായി മോദിയുടെ പ്രസംഗത്തിന്റെ ഭാഗം കേൾക്കാൻ സാധിച്ചില്ലെന്നും തന്റെ ഭാഗത്തു നിന്നും പിഴവ് സംഭവിച്ചുവെന്നും ജയകുമാർ പ്രതികരിച്ചു . പ്രധാനമന്ത്രിയുടെ പ്രസംഗം നേരത്തേ തനിക്ക് നൽകിയിരുന്നു. എന്നാൽ അതിൽ കുറച്ച് കൂടി കാര്യങ്ങൾ കൂട്ടിച്ചേർക്കാനായി ഒരു എസ്‌പിജി ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. എന്നാൽ ഓഡിയോ പ്രശ്നം മൂലം ശരിയാം വിധം കൂട്ടിച്ചേർത്ത […]
Read more

എനിക്ക് രാവിലെ 8 മണിക്ക് വരാനുമരിയാം, നാണംകെട്ട് സ്റ്റേജില്‍ ഒറ്റക്ക് ഇരിക്കാനുമരിയാം’; രാജീവ് ചന്ദ്രശേഖറെ ട്രോളി വി ടി ബല്‍റാം

ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും ഒരു തുറന്ന വേദിയായ ഇന്ന് വിഴിഞ്ഞം മാറിയപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായത് ഒറ്റക്കിരിക്കുന്ന ബിജെപി സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖരാണ്. ഇപ്പോഴിതാ ഉദ്ഘാടനവേദിയില്‍ കസേരകള്‍ ഒരുക്കിയപ്പോള്‍ തന്നെ കയറിയിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ചെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം മുൻപ് ഒരു വേദിയിൽ ലൂസിഫർ സിനിമയിലെ ടൊവിനോ തോമസിന്റെ കഥാപാത്രത്തിന്റെ ഡയലോഗ് കാണാതെ പഠിച്ച് അവതരിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെ അതെ രീതിയികളാണ് വി ടി ബാലറാമും ട്രോളിയിരിക്കുന്നത്. എനിക്ക് രാവിലെ […]
Read more

‘അങ്ങനെയൊരു ഭൂതകാലം പാകിസ്ഥാനുണ്ടായിരുന്നു ‘ ; തീവ്രവാദ ബന്ധം സമ്മതിച്ച് ബിലാവൽ ഭൂട്ടോ

പാകിസ്ഥാന്‍ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ചരുന്നെന്ന് മുന്‍ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ഒരു അഭിമുഖത്തിനിടെയായിരുന്നു ഭൂട്ടോ ഈ വെളിപ്പെടുത്തൽ നടത്തിയത് . എന്നാൽ ഇതിന്റെ ഫലമായി രാജ്യം ഏറെ കഷ്‌ടപ്പെട്ടു എന്നും അതിൽ നിന്നും പാഠങ്ങൾ പഠിച്ച് മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിലും ധനസഹായം നൽകുന്നതിലും പാകിസ്ഥാന്‍റെ പങ്കാളിത്തം സമ്മതിച്ചതിന് പിന്നാലെയായിരുന്നു ഭൂട്ടോയുടെ കുറ്റസമ്മതം അതേസമയം പാകിസ്ഥാന്റെ ഭൂതകാലത്തെ സംബന്ധിച്ചെടുത്തോളം , അതു കഴിഞ്ഞുപോയ കാര്യങ്ങളാണെന്നും ഞങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix