Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

താൻ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് സമൂഹം : ജനങ്ങൾക്ക് വേണ്ടി ഇനിയും സംസാരിക്കും : വേടൻ

താൻ മോശപ്പെട്ട മനുഷ്യനാണോ എന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണെന്ന് റാപ്പർ വേടൻ. ഇരട്ട നീതി നമ്മുടെ സമൂഹത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ഒന്നാണെന്നും അതിൽ ഒന്നും പറയാനില്ലെന്നും വേടൻ കൂട്ടിച്ചേര്‍ത്തു. സർക്കാർ വിൽക്കുന്ന മദ്യമാണ് താൻ വാങ്ങുന്നതെന്നും വേടൻ പറഞ്ഞു. മന്ത്രിയുടെ പ്രതികരണത്തെ കുറിച്ചും വേടൻ പ്രതികരിച്ചിരുന്നു . ഒരു കലാകാരന്‍ പൊതുസ്വത്താണ്. ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുക എന്നുള്ളത് തന്റെ ജോലിയാണ്. അത് താന്‍ മരിക്കുന്നതുവരെ ചെയ്യും . സമൂഹത്തില്‍ എല്ലാവരും തുല്യരല്ല എന്നുള്ളത് എല്ലാവരുടെയും മനസില്‍ ഉണ്ടായിരിക്കണം. വിവേചനപൂര്‍ണമായ സമൂഹമാണ് […]
Read more

നന്മമരങ്ങൾ………..

സി പി സുഗതൻ പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ ചേട്ടന്റെ മകൾ ആരതി പൊങ്ങച്ചം പറഞ്ഞു സൃഷ്ടിച്ചെടുത്ത മതേതര കശ്മീർ “ആങ്ങളമാരെ” കേരളത്തിൽ “നന്മമരമായി” കൊണ്ടുവന്നു ഹിന്ദുക്കൾക്കും, സംഘപരിവാറിനും എതിരെ “മതേതരം” ഒന്നാഘോഷിക്കാൻ പദ്ധതിയിട്ട കേരള മാപ്രകൾക്ക് അതിതുവരെ സാധിച്ചിട്ടില്ല. മൊട്ടയും, ശ്രീകുണ്ടനുമൊക്കെ “ആങ്ങളമാരേ” കാശ്മീരിൽ പോയി കൊണ്ടുവരാൻ പദ്ധതി ഉണ്ടെന്നറിയുന്നു. അർജുന്റെ ലോറി വെള്ളത്തിൽ പോയപ്പോൾ അത് കുത്തിയിളക്കി, ലോകത്തിൽ ഒരു മഹാ സംഭവം നടന്ന പോലെ ആക്കിതീർത്തു മനാഫ് എന്ന “നന്മമരത്തെ” സൃഷ്ടിച്ചെടുത്തതിന് ശേഷം ഒരു […]
Read more

വിഴിഞ്ഞം ക്രെഡിറ്റിന് വേണ്ടി പോസ്റ്റർ യുദ്ധം : വഴി നിറയെ ഫ്ളക്സുകൾ

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി നാളെ രാജ്യത്തിന് സമർപ്പിക്കാനിരിക്കെ തുറമുഖത്തേക്കുള്ള വഴിയിൽ പോസ്റ്റർ യുദ്ധം . പ്രധാനമന്ത്രി നരേന്ദ്ര മോദി , മുഖ്യമന്ത്രി പിണറായി വിജയൻ , മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , വി എസ് അച്യുതാനന്ദൻ എന്നിവരുടെ പോസ്റ്ററുകളാണ് വഴി നീളെ പതിപ്പിച്ചിരിക്കുന്നത് . നിശ്ചയദാർഢ്യം കരുത്താക്കി മാറ്റിയ നവ കേരള ശില്പികൾക്ക് അഭിവാദ്യങ്ങളെന്നാണ് പിണറായി വിജയന്റെയും , വി എസ് അച്യുതനന്റെയും ഫ്ളക്സ് ബോർഡിൽ വെച്ചിരിക്കുന്നത്. കൺസ്ട്രക്ഷൻ വർക്കേഴ്‌സിന്റെ പേരിലാണ് ആ പോസ്റ്ററുകൾ. […]
Read more

എല്‍ഡിഎഫിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നുവെങ്കിൽ പദ്ധതി ഇല്ല: എം വി ഗോവിന്ദൻ

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ പരിഹാസത്തിനും ആരോപണങ്ങൾക്കും മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഴിഞ്ഞം പദ്ധതി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടവരാണ് പ്രതിപക്ഷം ,പദ്ധതി നടപ്പിലാക്കരുത് എന്ന് ഒരിക്കലും സിപിഐഎം ആവശ്യപ്പെട്ടിട്ടില്ല. ബിജെപിയും കോൺഗ്രസ്സും കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര സർക്കാരാണ് ക്ഷണിക്കുന്നവരുടെ പട്ടികയിൽ അന്തിമ തീരുമാനമെടുത്തത്. ചടങ്ങിലേക്ക് കേന്ദ്രം തന്നെ ക്ഷണിച്ചിട്ടില്ല എന്നും പക്ഷേ താൻ പോകുമെന്നും എവിടെപ്പോയി ഇരുന്ന് പങ്കെടുക്കാന്‍ സാധിച്ചാലും പരിപാടിയില്‍ അങ്ങനെ പങ്കെടുക്കും […]
Read more

അടുത്ത ചിത്രത്തിനൊരുങ്ങി തരുൺ മൂർത്തി ; ഫഹദും നസ്‌ലെനും കേന്ദ്ര കഥാപാത്രങ്ങൾ

കുടുംബപ്രേക്ഷകർ ഏറ്റെടുത്ത മോഹൻലാൽ ചിത്രം തുടരും മികച്ച പ്രതുകാരണങ്ങളൂടെ മുന്നേറവെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നാണ് റിപ്പോർട്ടുകൾ .ടോർപിഡോ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആഷിഖ് ഉസ് മാൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സിനിമാതാരമായ ബിനു പപ്പുവാണ്. ഫഹദ് ഫാസിൽ , നസ്‌ലിൻ ,അർജുൻ ദാസ്, ഗണപതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്
Read more

പിണറായി വിജയൻ ഇപ്പോൾ ക്രെഡിറ്റ് എടുക്കുന്നു : വി ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ . വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് നടക്കാനിരിക്കെയാണ് പ്രതിപക്ഷനേതാവിന്റെ പരിഹാസം . വിഴിഞ്ഞം പദ്ധതിയുടെ പേരിൽ യുഡിഎഫിനെതിരെ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ച പിണറായി വിജയൻ ഇപ്പോൾ വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുകയാണെന്നാണ് വി ഡി സതീശന്റെ പരിഹാസം. കടൽക്കൊള്ള , മത്സ്യബന്ധനത്തിന് മരണമണി, കടലിന് കണ്ണീരിൻ്റെ ഉപ്പ് തുടങ്ങിയ തലക്കെട്ടുകൾ നിരത്തിയതാണ് അന്നത്തെ ദേശാഭിമാനി. ഇന്ന് ഇവരെല്ലാം ചേർന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. […]
Read more

പുലിപ്പല്ല് കേസ് : വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി

എറണാകുളം : പുലിപ്പല്ല് കേസിൽ റാപ്പർ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി. പെരുമ്പാവൂര്‍ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേടന്റെ മാലയിലെ പുലിപ്പാല് യാഥാർത്ഥമാണോ എന്ന് തെളിയിക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ഈ കേസിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് വനംവകുപ്പ്. ഇതിനായി വേടന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. അതേസമയം പുലിപ്പല്ലിനെ സംബന്ധിച്ച് വേടൻ നേരെത്തെ മൊഴി നൽകിയിരുന്നു. വേടന്റെ മൊഴി പ്രകാരം വേടന് പുലിപ്പല്ല് സമ്മാനിച്ചെന്ന് പറയപ്പെടുന്ന തമിഴ്‌നാട് […]
Read more

പരാതി നൽകിയ നടിമാരെ അധിക്ഷേപിച്ചു: വ്ലോഗർ ചെകുത്താനെതിരെ പരാതി

ആലപ്പുഴ : ചെകുത്താൻ എന്ന സമൂഹ മാധ്യമങ്ങളിൽ അറിയപ്പെടുന്ന അജു അലക്‌സിനെതിരെ പരാതി നൽകി നടി ഉഷ ഹസീന. സന്തോഷ് വർക്കിക്കെതിരെ പരാതിനൽകിയ നടിമാരെ അധിഷേപിച്ചുകൊണ്ടുള്ള ചെകുത്താന്റെ വീഡിയോയിലാണ് പരാതി. ആറാട്ടണ്ണാൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ പരാതിപ്പെട്ടവരുടെ അവസ്ഥ കണ്ടല്ലോയെന്നും എത്രപേരാണ് പരാതി കൊണ്ടുപോയത്, എല്ലാവരും തീർന്നുപോകുമെന്നുമാണ് ചെകുത്താൻ തന്റെ യൂട്യൂബ് വീഡിയോയിലൂടെ വെല്ലുവിളിച്ചത്. ഇതിനെതിരെയാണ് നടി ഉഷ ഷീന ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. നടിമാർക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല പരാമർശങ്ങൾ നടത്തിയതിനാണ് സന്തോഷ് വർക്കിയെ […]
Read more

യുടിഐ മള്‍ട്ടി ക്യാപ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് വിഭാഗങ്ങളിലായി നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡഡ് ഇക്വിറ്റി പദ്ധതിയായ യുടിഐ മള്‍ട്ടി ക്യാപ് ഫണ്ട് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ ഏപ്രില്‍ 29 മുതല്‍ മെയ് 13 വരെ നടക്കും. കുറഞ്ഞത് 1,000 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. നിഫ്റ്റി 500 മള്‍ട്ടിക്യാപ് 50:25:25 ടിആര്‍ഐ ആണ് പദ്ധതിയുടെ അടിസ്ഥാന സൂചിക. ഫണ്ടിന്‍റെ ആസ്തികളുടെ കുറഞ്ഞത് 25 ശതമാനം വീതമെങ്കിലും ഓരോ വിപണി ഘട്ടങ്ങളിലും നിക്ഷേപിക്കുന്നത് […]
Read more

കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകനെ ഒഴിവാക്കി, കനിവിനെതിരെ തെളിവില്ലെന്ന് എക്‌സൈസ്

ആലപ്പുഴ: കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകനെ ഒഴിവാക്കി എക്സൈസ്. കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പ്രതിഭയുടെ മകൻ കനിവിന്റെ പേരില്ല. ഒൻപത് പേരായിരുന്നു കേസിൽ പ്രതി ചേർക്കപ്പെട്ടത്. മൂന്ന് മുതൽ ഒൻപത് വരെയുള്ള പ്രതികളെ ഒഴിവാക്കിയിരിക്കുകയാണ്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും എന്നാണ് റിപ്പോർട്ട്. ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix