Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

നരേന്ദ്ര മോദി കേരളത്തിലെത്താൻ ദിവസങ്ങൾ മാത്രം! തുടർച്ചയായുണ്ടായത് 12 ബോംബ് ഭീഷണികൾ

തിരുവനന്തപുരം: തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്താനിരിക്കെ തുടർച്ചയായുണ്ടായത് 12 ബോംബ് ഭീഷണികൾ. രണ്ടാഴ്ചയ്ക്കിടെയാണ് 12 തവണ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. അതേസമയം ഈ വ്യാജ സന്ദേശങ്ങൾ വരുന്ന ഇ മെയിൽ ഉറവിടം വ്യക്തമല്ല. കൂടാതെ ഉറവിടങ്ങൾ കണ്ടെത്താൻ കഴിയാത്തതിൽ കേന്ദ്ര- സംസ്ഥാന ഇന്റലിജൻസിനും അതൃപ്തിയുണ്ട്. ഇ മെയിൽ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് സൈബർ പൊലീസിന്റെ വീഴ്ചയായാണ് ഇന്റലിജൻസ് വിഭാഗം കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലും ഒരു ബോംബ് ഭീഷണിയുണ്ടെന്ന […]
Read more

ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും കൈകോർക്കുന്ന ചിത്രം “മൂൺ വാക്ക്” ഉടൻ റിലീസിന്

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി കൈകോർക്കുന്നു. “മൂൺ വാക്ക്” എന്ന ചിത്രത്തിനായാണ് ഈ കൈകോർക്കൽ. ഇരുവരും ഒത്തുള്ള ഒരു വീഡിയോയിലൂടെയാണ് “മൂൺ വാക്ക്” പ്രഖ്യാപിച്ചത്. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ” മൂൺ വാക്ക് “. അങ്കമാലി ഡയറീസിന് ശേഷം നൂറിലധികം പുതുമുഖ താരങ്ങളാണ് മൂൺ വാക്ക് എന്ന […]
Read more

ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ഹാജരായി നടന്‍ ഷൈന്‍ ടോം ചാക്കോ

ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ എക്സൈസ് ഓഫീസിൽ ഹാജരായി നടൻ ഷൈൻ ടോം ചാക്കോ. ഒരു മണിക്കൂർ കൊണ്ട് തന്നെ മടക്കി അയക്കണം എന്ന നിബന്ധയാണ് ഷൈൻ അന്വേഷണ സംഘത്തിന് മുമ്പിൽ വെച്ചിരിക്കുന്നത് . ബെംഗളൂരുവിൽ നിന്നാണ് ഷൈൻ ടോം ചാക്കോ രാവിലെ കൊച്ചിയിൽ എത്തിയത്.ഷൈനിനെ കൂടാതെ നടൻ ശ്രീനാഥ് ഭാസി , ഒരു മോഡൽ എന്നിവരോടും തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എക്സൈസ് നോട്ടീസ് നൽകിയിരുന്നു. ഹൈബ്രിഡ് കേസിൽ നേരെത്തെ അറസ്റ്റിലായ തസ്ലിമ […]
Read more

തിന്മ ഉയർന്നുവന്നാൽ പ്രതിരോധിക്കുകയല്ലാതെ മറ്റ് മാർഗമില്ല മുന്നറിയിപ്പുമായി : മോഹൻ ഭഗവത്

ന്യൂഡൽഹി :പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങളൊക്കെ റദ്ദാക്കിയ സന്ദർഭത്തിൽ പ്രതികരണവുമായി ആർ എസ് എസ് മേധാവി മോഹൻ ഭഗവത് . ഇന്ത്യ അയൽക്കാരെ ഒരിക്കലും അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ലെന്നും പക്ഷെ തിന്മ ഉയർന്നുവന്നാൽ പ്രതിരോധിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. അഹിംസ ഹൈന്ദവ വിശ്വാസത്തിൻ്റെ കാതലായ തത്വമാണ്. എന്നാൽ അക്രമികളെ നേരിടാനും ഹിന്ദുത്വം പഠിപ്പിക്കുന്നു എന്നും ഇദ്ദേഹം പറയുകയുണ്ടായി. മതം ചോദിച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. എന്നാൽ ഹിന്ദുക്കൾ ഒരിക്കലും അത്തരമൊരു കാര്യം ചെയ്യില്ല. […]
Read more

ശ്രീമതിയെ ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരമായ തീരുമാനം’; എംവി ഗോവിന്ദൻ

തിരുവനന്തപുരം : പി കെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമില്ലെന്നും പാർട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്നുമാണ് എംവി ഗോവിന്ദൻ പ്രതികരിച്ചത്. പ്രായം പരിഗണിച്ചാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കിയതെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചത് . അതേസമയം കെഎം എബ്രഹാമിനെതിരായ കേസിലും എംവി ​ഗോവിന്ദൻ പ്രതികരിച്ചു. ഒരുപാട് പേർക്കെതിരെ സിബിഐയും ഇഡിയും കേസെടുക്കുന്നുണ്ടെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. കേസ് […]
Read more

‘അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍’; നടപടിക്കൊരുങ്ങി നടി പ്രയാഗ മാര്‍ട്ടിന്‍

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പ്രയാഗ മാർട്ടിൻ. ഇപ്പോഴിതാ തനിക്കെതിരെ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് താരം. അസത്യവിവരങ്ങള്‍ അനിയന്ത്രിതമായി പ്രചരിക്കുന്നതും മുന്നറിയിപ്പോ ഉത്തരവാദിത്വമോ ഇല്ലാതെ തുടരുന്നതും ഇനി എന്റെ ഭാഗത്ത് നിന്ന് കുറച്ചു കാണാനോ അവഗണിക്കാനോ കഴിയില്ല എന്നാണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചിരിക്കുന്നത്. പ്രയാഗ മാര്‍ട്ടിന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം: അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി എന്റെ പേര് ചില മാധ്യമങ്ങള്‍ നിര്‍ഭാഗ്യവശാല്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഇത്തരം ആരോപണങ്ങള്‍, അശ്രദ്ധയാലോ, അറിവോടെയോ, […]
Read more

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിലെത്തി മുഖ്യമന്ത്രി

എറണാകുളം : പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . രാമചന്ദ്രന്റെ ഭാര്യ ഷീല ,മക്കളായ അരവിന്ദ് ,ആരതി , എന്നിവരായി മുഖ്യമന്ത്രി സംസാരിച്ചു. മുഖ്യമന്ത്രിക്കൊപ്പം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ജില്ലയിലെ സിപിഐഎം നേതാക്കള്‍, ജില്ലാ കളക്ടര്‍ എന്നിവരും ഉണ്ടായിരുന്നു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ എന്നിവരും ഇന്ന് രാമചന്ദ്രന്റെ കൊച്ചിയിലെ […]
Read more

ലഹരി വിരുദ്ധ സായാഹ്നം ഇന്ന്

എറണാകുളം: നാഷണൽ സോഷ്യൽ ജസ്റ്റിസ് ആൻഡ് എൻവയോൺമെന്റ് ഫോറം എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സായാഹ്നം ഇന്ന്. ‘എന്റെ ലഹരി എന്റെ കുടുംബം, എന്റെ ലഹരി എന്റെ സമൂഹം’ എന്ന പ്രമേയവുമായി സംഘടിപ്പിക്കപ്പെടുന്ന പരിപാടി ഡിവൈഎസ്പി പി. ബി പ്രശോഭ് ഉത്‌ഘാടനം ചെയ്യും. ക്യൂൻസ് വാക് വേയിൽ നടക്കുന്ന പ്രസ്തുത പരിപാടിയിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള മുഖ്യാതിഥിയായെത്തും. എറണാകുളം സെൻട്രൽ എസ് ഐ അനീഷ് ജോയ്, എറണാകുളം എക്സൈസ് റേഞ്ച് സി ഐ ജനീഷ് […]
Read more

തെരഞ്ഞെടുപ്പുകളില്‍ ലീഗിനെ കൈവിടാന്‍ സമസ്ത

കേരള രാഷ്ട്രീയത്തില്‍ വ്യക്തമായ സ്വാധീനമുള്ള രാഷ്ട്രീയപാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. രൂപീകരണം മുതല്‍ക്കേ ന്യൂനപക്ഷ രാഷ്ട്രീയത്തിന് വേണ്ടി നിലകൊള്ളുകയും, അത സമയം തന്നെ മതേതര ജനാധിപത്യ മൂല്യങ്ങളെ ആവോളം പിന്തുടരുകയും ചെയ്യുന്ന രാഷ്ട്രീയ വിചാരധാരയാണ് ലീഗിന്റെത്. 1948 മാര്‍ച്ച് 10ന് ആണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ – പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സമൂഹത്തില്‍ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തുന്നതിനും വേണ്ടി പാര്‍ട്ടി നിലകൊള്ളുന്നു. പ്രധാനമായും കേരളത്തിലെ […]
Read more

ഐസിയുവില്‍ കിടന്ന യുവതിയോട് അതിക്രമം; ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോട് ആശുപത്രി ജീവനക്കാരന്റെ അതിക്രമം. ഈ കഴിഞ്ഞ ദിവസമായിരുന്നു യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു സംഭവം നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോടാണ് ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദില്‍കുമാർ അതിക്രമം കാട്ടിയത്. ഇതിന് പിന്നാലെ പോലീസ് ഇയാൾ അറസ്റ്റ് ചെയ്തിരുന്നു കൂടാതെ സംഭവത്തെ തുടർന്ന് പ്രതിയെ ആശുപത്രി സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഐസിയുവിൽ മയക്കത്തിലായിരുന്നു യുവതിയെ ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ നേരം ദിൽകുമാർ […]
Read more

Recent News

Advertisement
WhiteswanTV Footer