Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

അനധികൃത സ്വത്ത് സമ്പാദനം : കെ എം എബ്രഹാമിന് ആശ്വാസം; സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി : അനധികൃത സ്വത്ത് സമ്പാദന കേസിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിന് ആശ്വാസം . കേസിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയെ തുടർന്ന് സിബിഐ അന്വേഷണം സ്റ്റേ ചെയ്തിരിക്കുകയാണ് സുപ്രീം കോടതി. കഴിഞ്ഞ ദിവസമായിരുന്നു കെ.എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തത്. സിബിഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് കോടതി അന്വേഷണത്തിനുള്ള നി‍ർദ്ദേശം നൽകിയിരിക്കുന്നത്.വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചായിരുന്നു ജോമോൻ പുത്തൻപുരക്കൽ കെ.എം എബ്രഹാമിന് എതിരായി വിജിലൻസിൽ പരാതി നൽകിയത്. ഈ കേസ് […]
Read more

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്ത നടൻ ശ്രീനാഥ് ഭാസിയെ അന്വേഷണ സംഘം സാക്ഷിയാക്കും. നടപടി ക്രമങ്ങൾക്കായി നടനെ വീണ്ടും വിളിച്ചു വരുത്തും. കേസിൽ പ്രതിയായ തസ്ലിമായും നടനും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു . എന്നാൽ കേസിൽ നടനെ പ്രതിചേർക്കാനുള്ള തെളിവുകളില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. വാട്സാപ്പ് ചാറ്റിൽ ലഹരിക്കായി ഉപയോഗിക്കുന്ന ചില കോഡുകളും ഇവർ കണ്ടെത്തിയിരുന്നു. കൂടാതെ ‘കുഷ് വേണോ’ എന്ന തസ്ലിമയുടെ ചോദ്യത്തിന് “വെയിറ്റ്’ എന്ന് മാത്രമായിരുന്നു ശ്രീനാഥ് ഭാസിയുടെ […]
Read more

വിഴിഞ്ഞം ഉദ്ഘാടനം: കേന്ദ്രത്തിന്റെ പരസ്യത്തിൽ മുഖ്യമന്ത്രി ഇല്ല, മോദി മാത്രം

ന്യൂഡൽഹി : വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പരസ്യങ്ങളിൽ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ മാത്രം . ഇംഗ്ലീഷ് ദിനപത്രങ്ങളും മോദിയുടെ മാത്രം ചിത്രമുള്ള പരസ്യമാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. വികസിത് ഭാരത് 2047ന്റെ ഭാ​ഗമായാണ് പദ്ധതിയെന്ന് ഷിപ്പിങ് മന്ത്രാലയം നൽകിയ പരസ്യത്തിൽ പറയുന്നു. എന്നാൽ സംസ്ഥാനസർക്കാർ നൽകിയ പരസ്യങ്ങളിലൊക്കെയും നരേന്ദ്ര മോദിയുടെ ചിത്രം ഉണ്ടായിരുന്നു. അതേസമയം കേന്ദ്രത്തിന്റെ ഈ നീക്കം സംസ്ഥാന സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ പങ്കെടുക്കില്ലെന്ന് […]
Read more

മോഹൻലാൽ യു​ഗം ഇനിയും തുടരും! പുത്തൻ റെക്കോർഡ് നേടി ലാലേട്ടൻ

തരുൺ മൂർത്തി -മോഹൻലാൽ ചിത്രം തുടരും നിറഞ്ഞ കയ്യടികളോടെ തിയറ്ററുകളിൽ മുന്നേറുകയാണ്. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം മികച്ച റിവ്യൂ നേടിക്കൊണ്ടിരിക്കുകയാണ് , ഇപ്പോഴിതാ ഈ ചിത്രം തലമുറകളുടെ നായകന് പുതിയൊരു റെക്കോർഡ് കൂടി നൽകിയിയരിക്കുകയാണ്. എട്ടാം തവണയാണ് ഈ നേട്ടം മോഹൻലാൽ സ്വന്തം ആകിയിരിക്കുന്നത്. ഒരു ദിവസം കൊണ്ട് 20 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടുന്ന സിനിമകളുടെ പട്ടികയിലാണ് തുടരും ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്. മലയാളത്തിൽ മറ്റൊരു അഭിനേതാവിനും ഈ ഒരു നേട്ടം സ്വന്തമാക്കാനായിട്ടില്ല. പ്രിയദർശൻ […]
Read more

വിഴിഞ്ഞം ഉദ്‌ഘാടനം; വി.ഡി സതീശൻ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട് . പാർട്ടി നേതാക്കളുമായി ചർച്ചചെയ്ത് ഇന്ന് ഇതിൽ ഒരു അന്തിമതീരുമാനം ഉണ്ടായേക്കും. അതേസമയം വിവാദങ്ങൾക്ക് പിന്നാലെയാണ് വി ഡി സതീശൻ ചടങ്ങിൽ ക്ഷണം ലഭിച്ചത് . ഇതും വൻ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. വിവാദമായപ്പോൾ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുകയാണ് സർക്കാർ ചെയ്തതെന്ന് കോൺഗ്രസിൽ പൊതു അഭിപ്രായം ഉണ്ട് . അപമാനിക്കാനുള്ള സർക്കാർ നീക്കത്തിന് നിന്നു കൊടുക്കേണ്ടതില്ല എന്നാണ് പാർട്ടി വിലയിരുത്തൽ .അതേസമയം വി […]
Read more

പഹൽഗാം ആക്രമണം; പ്രത്യേക പാർലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് കത്തെഴുതി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക പാർലമെന്‍റ് സമ്മേളനം ചേരണമെന്ന് ആവശ്യമുന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് കത്തയച്ചു. ഐക്യവും ഐക്യദാർഢ്യവും അനിവാര്യമായ ഈ സമയത്ത്, ഇരുസഭകളെയും പാർലിമെന്റിൽ വിളിച്ചു ചേർക്കണമെന്നാണ് കത്തിലെ ആവശ്യം . ഈ നിര്‍ണായക ഘട്ടത്തില്‍ ഭീകരതക്കെതിരെ ഇന്ത്യ ഒരുമിച്ച് നില്‍ക്കുന്നത് കാണിച്ചുകൊടുക്കേണ്ടത് അനിവാര്യമാണ് . കൂടാതെ പഹലാഗാമിൽ നിരപരാധികളായ പൗരന്മാർക്ക് നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന്‍റെയും ഇച്ഛാശക്തിയുടെയും […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ് അട്ടിമറിക്കുന്നു

കാഫിർ സ്ക്രീൻഷോട്ട് സംഭവം നമ്മളാരും മറക്കുവാൻ വഴിയില്ല. കേരള രാഷ്ട്രീയത്തിൽ ആ സ്ക്രീൻഷോട്ട് സൃഷ്ടിച്ച രാഷ്ട്രീയ വിവാദം അത്രമേൽ വലുതായിരുന്നു. ഒരുപക്ഷേ സമൂഹത്തിൽ ആഴത്തിലുള്ള വർഗീയ കലാപത്തിന് പോലും തിരികൊളുത്തുവാൻ ശക്തിയുള്ളതായിരുന്നു അന്നത്തെ വിവാദം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സിപിഎം ഇറക്കിയ കാഫിർ സ്ക്രീൻ ഷോട്ട് കേസ് ആഭ്യന്തരവകുപ്പ് അട്ടിമറിക്കുന്നു. കേസിൽ ഒരുവർഷം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് സാധിച്ചില്ല. വിവാദ സ്ക്രീൻഷോട്ട് സൃഷ്ടിച്ചത് ഉന്നത സിപിഎം നേതാവിന്റെ കുടുംബത്തിൽ നിന്നാണെന്ന […]
Read more

സംസ്ഥാനത്ത് പുരോഗതി ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവർ ഉണ്ട് : മുഖ്യമന്ത്രി

കോട്ടയം : സംസ്ഥാനത്ത് പുരോഗതി ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നവർ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .സർക്കാരിന്റെ നാലാം വാർഷികാഘോഷം നടക്കുന്ന കോട്ടയത്തെ സംഘടിപ്പിച്ച മുഖാ മുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നല്ലത് സംഭവിച്ചാൽ നല്ലത് അംഗീകരിക്കാൻ വിഷമം ഉള്ളവർ ഇവിടെ ഉണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വികസനം ഇപ്പോൾ വേണ്ടെന്നാണ് ചിലരുടെ വാദമെങ്കിലും ഇപ്പോൾ നേടേണ്ട നേട്ടം നേടിയില്ലെങ്കിൽ പിന്നെ എപ്പോഴാണ് എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഐ ടി മേഖലയിൽ വലിയ മാറ്റം ഉണ്ടായതും ഇദ്ദേഹം പറഞ്ഞു […]
Read more

പൊതുവേദിയില്‍ പൊലീസുകാരനെ അടിക്കാനോങ്ങി സിദ്ധരാമയ്യ

കർണാടക: പൊതുവേദിയിൽ പോലീസുക്കാരനെ അടിക്കാനോങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത് . കരിങ്കൊടി കാണിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി പോലീസുക്കാരനെ അടിക്കാനോങ്ങിയത്. ആരാണ് എസ്പി, നിങ്ങളെന്താണ് ചെയ്യുന്നത് എന്നും ചോദിക്കുന്നതും അടിക്കാനോങ്ങുന്നതും വ്യക്തമാകുന്ന ഒരു വിഡിയോയും കർണാടകയിലെ ബിജെപിയുടെ സോഷ്യൽ മീഡിയ പേജുകളിൽ വന്നിരുന്നു. വേദിയിലുണ്ടായ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം വീണ്ടും പ്രകോപിതനാകുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പഹല്‍ഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശങ്ങള്‍ […]
Read more

വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിൽ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായതിനാലാണ് ക്ഷണമില്ലാത്തതെന്നാണ് സർക്കാർ വിശദീകരണം. കൂടാതെ വാർഷികാഘോഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം സ്ഥലം എംപിയായ ശശി തരൂരിനും, എംഎൽഎയായ എം വിൻസന്റിനും ചടങ്ങിൽ ക്ഷണമുണ്ട്. ഇരുവരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. നേരത്തെ ട്രയൽ റൺ ഉദ്ഘാടനത്തിൽ നിന്നും വിഡി സതീശനെ ഒഴിവാക്കിയിരുന്നു. അതേസമയം കമ്മീഷനിങ്ങിന് മുന്പായി മുഖ്യമന്ത്രി കുടുംബസമേതം വിഴിഞ്ഞത്ത് എത്തിയിരുന്നു .വിഴിഞ്ഞം തുറമുഖത്തിന്റെ എംഡി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix