Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിൽ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായതിനാലാണ് ക്ഷണമില്ലാത്തതെന്നാണ് സർക്കാർ വിശദീകരണം. കൂടാതെ വാർഷികാഘോഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം സ്ഥലം എംപിയായ ശശി തരൂരിനും, എംഎൽഎയായ എം വിൻസന്റിനും ചടങ്ങിൽ ക്ഷണമുണ്ട്. ഇരുവരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.

നേരത്തെ ട്രയൽ റൺ ഉദ്ഘാടനത്തിൽ നിന്നും വിഡി സതീശനെ ഒഴിവാക്കിയിരുന്നു. അതേസമയം കമ്മീഷനിങ്ങിന് മുന്പായി മുഖ്യമന്ത്രി കുടുംബസമേതം വിഴിഞ്ഞത്ത് എത്തിയിരുന്നു .വിഴിഞ്ഞം തുറമുഖത്തിന്റെ എംഡി ദിവ്യ എസ് അയ്യർ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ തുറമുഖവകുപ്പ് മന്ത്രി വിഎൻ വാസവൻ, എന്നിവരും മുഖ്യ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മെയ്‌ 2 -ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നത്

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer