ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം കുറയ്ക്കണമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ തുർക്കി പാകിസ്ഥാനിലേക്ക് ആയുധങ്ങൾ നൽകാൻ വിമാനങ്ങൾ അയച്ചതായുള്ള റിപ്പോർട്ടുകളും എർദോഗൻ നിഷേധിച്ചു.
“ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കൂടുതൽ ഗുരുതരമായ സാഹചര്യത്തിലേക്ക് പരിണമിക്കുന്നതിന് മുമ്പ് എത്രയും വേഗം ശമിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” അങ്കാറയിൽ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് എർദോഗൻ ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളുടെ മേഖലയിലും അതിനപ്പുറത്തും പുതിയ സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്ന് തുര്‍ക്കി ഊന്നിപ്പറയുന്നു. എര്‍ദോഗനും അദ്ദേഹത്തിന്റെ സര്‍ക്കാരും പാകിസ്താാന് പിന്തുണ നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ വാർത്തകൾ എർദോഗൻ തള്ളി.




