Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

രാഹുല്‍ ഗാന്ധിയെ പുച്ഛിച്ച് അദാനിയെ പുകഴ്ത്തി മോദി! പക്ഷെ കൊണ്ടത് സിപിഎമ്മിന് കൂടി

തിരുവനന്തപുരം : രാഹുൽ ഗാന്ധിയെ താഴ്ത്തിക്കെട്ടാൻ മന്ത്രി വി എൻ വാസവന്റെ പ്രസംഗത്തിലെ വാക്കുകളെ കൂട്ടുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ മോദിയുടെ പരാമര്‍ശം രാഹുല്‍ ഗാന്ധിയ്ക്ക് മാത്രമല്ല വേദിയിലിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സഖാക്കൾക്കും കൂടി കൊള്ളുന്ന വിധമായിരുന്നു . അദാനി ഗ്രൂപ്പിനെയും നരേന്ദ്ര മോദിയുടെ കോര്‍പ്പറേറ്റ് ഫ്രണ്ടിനേയും വിമർശിക്കുന്ന രാഹുൽ ഗാന്ധിയെ പരിഹസിക്കാനാണ് വിഴിഞ്ഞം ഉദ്ഘാടനവേദി പ്രധാനമന്ത്രി ഉപയോഗിച്ചത്. കൂടാതെ സ്വകാര്യ നിക്ഷേപത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സ്വാഗതം ചെയ്യുന്നത് നല്ല കാര്യമെന്നും മോദി […]
Read more

‘റോളക്‌സ് വരുന്നുണ്ട്’; ആരാധകരെ ആവേശത്തിലാക്കി ലോകേഷ്

2022 ൽ ലോകേഷ് കനകരാജ് കമൽ ഹസ്സൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു വിക്രം. സൗത്ത് ഇന്ത്യയിലെ വമ്പൻ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു . കാളിദാസ് ജയറാം , ഫഹദ് ഫാസിൽ , വിജയ് സേതുപതി , അർജുൻ ദാസ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ ഉണ്ടായിരുന്നെങ്കിലും വിക്രത്തിൽ വലിയ ഹൈപ്പോടെ വന്ന കാമിയോ വേഷമായിരുന്നു സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രം . മാത്രമല്ല നിമിഷ നേരം കൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ മാസ്സ് […]
Read more

‘1000 ദിവസം കൊണ്ട് പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതി 9 വർഷം കൊണ്ട് പൂർത്തിയാക്കി’; എം എൽ എ കെ ബാബു

തിരുവനന്തപുരം : ഇടതു സർക്കാരിനെ വിമർശിച്ച് തൃപ്പൂണിത്തുറ എം എൽ എ കെ ബാബു . 1000 ദിവസംകൊണ്ട് പൂർത്തിയാക്കാൻ തീരുമാനിച്ച വിഴിഞ്ഞം പദ്ധതി 9 വർഷം കൊണ്ടാണ് പൂർത്തിയാക്കിയതിന്നാൻ കെ ബാബുവിന്റെ വിമർശനം. ആര് അവകാശവാദം ഉന്നയിച്ചാലും വിഴിഞ്ഞം പദ്ധതിയുടെ മാതൃത്വത്തെ കുറച്ചു ഒരു സംശയവുമില്ല. കൂടാതെ നന്ദിയോടെ കേരളം അനുസ്മരിക്കുന്നത് ഉമ്മൻ‌ചാണ്ടിയെയാണ് എന്നും കെ ബാബു കൂട്ടിച്ചേർത്തു. ആ സമയത്ത് തുറമുഖ മന്ത്രിയായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ടെന്നും കെ ബാബു പറഞ്ഞു. അതേസമയം […]
Read more

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം; സിബിഎസ്ഇ ബോര്‍ഡ്, 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

ദില്ലി : സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലം ഇന്നുണ്ടാകുമെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ പ്രചാരണം തള്ളി സിബിഎസ്ഇ ബോര്‍ഡ്. 10, 12 ക്ലാസുകളിലെ ഫലം അടുത്ത ആഴ്ചയോടെയാകും പ്രഖ്യാപിക്കുകയെന്ന് സിബിഎസ്ഇ അറിയിച്ചു. റിസള്‍ട്ട് വരുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും ഇന്ന് സിബിഎസ്ഇ ഫല പ്രഖ്യാപനമെന്ന രീതിയില്‍ പ്രചാരണമുണ്ടായതിനെ തുടര്‍ന്നാണ് വിശദീകരണം. വിവരങ്ങള്‍ക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദര്‍ശിക്കാനും ബോര്‍ഡ് നിര്‍ദേശം നല്‍കി.
Read more

വിഴിഞ്ഞം എൽഡിഎഫിന്‍റെ ഇച്ഛാശക്തി: മുഖ്യമന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞത്തെ ദേശീയ തലത്തിലേക്ക് മാറ്റിയത് കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി വിഴിഞ്ഞം മാറുമെന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദിയെന്നും മുഖ്യമന്ത്രി ഉദ്ഘാടന വേദിയിൽ കൂട്ടിച്ചേര്‍ത്തു. മൂന്നാം മില്ലേനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടമെന്നാണ് വിഴിഞ്ഞം പദ്ധതിയെ മുഖ്യമന്ത്രി വേദിയിൽ വിശേഷിപ്പിച്ചത്. കൂടാതെ രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം മുൻകൈയെടുത്ത് ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നതെന്നും കൂടാതെ അതിന്റെ ഏറിയ പങ്കും കേരളമാണ് […]
Read more

ബജ്‌റംഗ്‌ദള്‍ പ്രവർത്തകന്റെ കൊലപാതകം: ദക്ഷിണ കന്നടയിൽ സംഘപരിവാർ ബന്ദ്

ബെംഗളൂരു: ബജ്‌റംഗ്‌ദള്‍ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ദക്ഷിണ കന്നടയിൽ ഇന്ന് സംഘപരിവാർ ബന്ദ്. സംഘപരിവാർ ബന്ദ് കാരണം പ്രദേശത്ത് പോലീസ് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ മെയ് 6 ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞ. കൊലപാതക കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു കാറിലും പിക് അപ്പ് വാനിലുമായി എത്തിയ ആറോളം പേർ ഇയാളെ കൊലപ്പെടുത്തിയത് . […]
Read more

ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്ന കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ‘; ചാണ്ടി ഉമ്മൻ

കോട്ടയം : വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കാൻ ഇരിക്കെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്‌പാർച്ചന നടത്തി കോൺഗ്രസ് നേതാക്കൾ. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്ന കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ പോലും ചടങ്ങിൽ നിന്ന് ഒഴിവാക്കിയതെന്ന് എംഎൽഎ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. കൂടാതെ പരിപാടിയിലേക്ക് കോൺഗ്രസിനെ ക്ഷണിക്കാതെ അവഹേളിക്കുകയാണ് സർക്കാർ ചെയ്‌തതെന്നും കോവളം എംഎൽഎ എം വിൻസെൻ്റ് പ്രതികരിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ ഭരണം തുടർന്നിരുന്നെങ്കിൽ 2019ൽ തന്നെ പദ്ധതി പൂർത്തിയാക്കുമായിരുന്നുവെന്നും എല്ലാ […]
Read more

വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നു : വി.ഡി. സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കാനിരിക്കെ ആശംസകളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തുറമുഖത്തിന് എല്ലാ വിധ ആശംസകളും നേരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വീഡിയോ സഹിതമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ്. ഉമ്മൻ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്നു. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും […]
Read more

ഈ വർഷം രണ്ടാമതും 100 കോടി ക്ലബിൽ ഇടം നേടി മോഹൻലാൽ

എംമ്പുരാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന്റേതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രം . ചിത്രത്തിന്റെ റിലീസ് ദിവസം മുതൽ മികച്ച അഭിപ്രായങ്ങളാണ് മോഹൻലാലും തുടരും ടീമും നേടി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടി എന്ന വാർത്തയാണ് പുറത്ത് വരുന്നത് . മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.ചിത്രത്തിൽ എം ജി ശ്രീകുമാറും രാജലഷ്മിയും ചേർന്നാലപിച്ച ‘കൊണ്ടാട്ടം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ […]
Read more

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍; ഒപ്പം ബിഗ് ബിയും രജനിയും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്‌സ് എന്റര്‍ടെയ്ന്‍മെന്റ് സമ്മിറ്റില്‍ അതിഥിയായി മോഹൻലാലും ഇന്ത്യൻ സിനിമയിലെ മറ്റ് പ്രമുഖരും. മോഹൻലാലിനെ കൂടാതെ ബോളിവുഡ് നടൻ അമിതാബ് ബച്ചൻ , രജനികാന്ത്, ചിരഞ്ജീവി, ഹേമാ മാലിനി, അക്ഷയ് കുമാര്‍, മിഥുന്‍ ചക്രബര്‍ത്തി എന്നിവരും ഉണ്ടായിരുന്നു . താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ മോഹന്‍ലാല്‍ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. അതേസമയം സിനിമ, ടെലിവിഷന്‍, സ്‌പോര്‍ട്‌സ്, വാര്‍ത്ത, അനിമേഷന്‍, ഗെയിമിങ് എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമ പ്രവർത്തകരുടെയും വ്യക്തികളെയും പങ്കെടുപ്പിച്ചുള്ള സെമിനാറുകള്‍, സംവാദങ്ങള്‍, പ്രദര്‍ശനങ്ങള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix