Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

38 വര്‍ഷം കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല; ചർച്ചയായി തുടരും ഫൈറ്റ് സീന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുടുംബ പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ച ചിത്രമാണ് മോഹൻലാൽ തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തുടരും. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഫൈറ്റ് സീന്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.38 വര്‍ഷം മുൻപ് റിലീസ് ചെയ്ത ‘ഇരുപതാം നൂറ്റാണ്ട്’ ചിത്രത്തിലെ രംഗത്തോട് ചേര്‍ത്തുവച്ചാണ് ഈ രംഗം ആരാധകര്‍ ആഘോഷമാക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലും , തുടരും ചിത്രത്തിലും കോണിപ്പടിയില്‍ നിന്ന് ഒരു ചാട്ടം മോഹന്‍ലാല്‍ ചെയ്യുന്നുണ്ട്, ഇതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് .

38 വര്‍ഷത്തെ ഗ്യാപ്പാണ് ഈ രണ്ടു ചിത്രങ്ങളും തമ്മില്‍ ഉള്ളത് എന്നാൽ കാലം ഇത്രയും കഴിഞ്ഞിട്ടും ലാലേട്ടന് ഒരു മാറ്റവും വന്നിട്ടില്ല എന്നാണ് ആരാധകര്‍ പറയുന്നത്. കൂടാതെ ചിത്രത്തിലെ മോഹൽലാലിന്റെ ഡാൻസും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം അധികം ഹൈപ്പൊന്നും ഇല്ലാതെ കഴിഞ്ഞ മാസം 25 ന് റിലീസ് ചെയ്ത ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയ വാർത്തയും പുറത്ത് വന്നിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ ഈ ചിത്രത്തിൽ ശോഭനയാണ് നായിക.ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, പ്രകാശ് വർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer