Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

പി പി ദിവ്യയെ വീണ്ടും കളത്തിലിറക്കാൻ സിപിഎം

കൊല്ലത്തെ സിപിഎം സമ്മേളനത്തിലടക്കം പി.പി ദിവ്യയുടെ കാര്യം ചർച്ചയായെന്നാണ് കേൾക്കുന്നത്. ദിവ്യയെ പാർട്ടിയുടെ എതിരാളികൾക്കും മാധ്യമങ്ങൾക്കും കീറിമുറിക്കാൻ വിട്ടത് ശരിയായില്ലെന്നുവരെ ചില സഖാക്കൾ പറഞ്ഞുവത്രേ. ശരിയല്ലേ, ദിവ്യയെ പുറത്താക്കണ്ടേ വല്ലകാര്യമുണ്ടായിരുന്നോ..? എത്ര പാവമായിരുന്നു ദിവ്യ..? കണ്ണൂർ ജില്ലാ പഞ്ചായത്തിനു കരുത്തും സഖാക്കൾക്കു പ്രചോദനവുമായി ഇനിയെത്രയോ കാലം ജനസേവനം തുടരേണ്ട ഒരു മഹതിയുടെ രാഷ്ട്രീയഭാവി തച്ചു തകർക്കാനുള്ള ആസൂത്രിത ഗൂഢാലോചനയ്ക്ക് പാർട്ടി നേതൃത്വം വഴങ്ങരുതായിരുന്നു. ചർച്ചയങ്ങനെ ചൂടുപിടിക്കുമ്പോൾ അതാ പുറത്തു വന്നിരിക്കുന്നു, എഡിഎം നവീൻബാബുവിന്റെ മരണത്തെകുറിച്ച് അന്വേഷിച്ച ലാൻഡ് […]
Read more

”പിണറായി വിലാസം സിപിഎം”

അങ്ങനെ സിപിഎം സംസ്ഥാന സമ്മേളനം പര്യവസാനത്തിലേക്ക് കടക്കുകയാണ്. പതിവ് പോലെ പിണറായി സൂക്തങ്ങൾ ഏറ്റുപാടി ഭക്തിയാദര പൂർവം സഖാക്കൾ അവരവരുടെ വഴിക്ക് പിരിയുവാൻ തയ്യാറെടുക്കുന്നു. തിരുവായ്ക്ക് എതിർവാ ഇല്ലാത്തതിനാൽ പിണറായി വിജയനെ എതിർക്കാൻ ആ പാർട്ടിയിൽ ആരും ഇല്ലാത്ത കാലമായതിനാൽ വിമത സ്വരങ്ങൾ ഒന്നും തന്നെ ഉയർന്നില്ല. മന്ത്രിമാരുടെ പ്രകടനമെല്ലാം മോശമെന്ന് പ്രതിനിധികൾ ഒന്നില്ലാതെ വിമർശിച്ചപ്പോൾ മരുമകൻ മന്ത്രി മഹാ സംഭവമാണെന്ന് പറയാനും മറന്നില്ല. മറുത്തെങ്ങാനും പറഞ്ഞാൽ മഹാരാജാവിന്റെ കോപം ഉറപ്പെന്ന് പ്രതിനിധികൾക്കും അറിയാം. സംസ്ഥാന സമ്മേളനത്തിൽ […]
Read more

സിപിഎമ്മിൽ ഇനിയും ‘പിണറായിക്കാലം’

കൊല്ലം: സിപിഎമ്മിന്റെ സർവ്വാധിപതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ടാണ് സംസ്ഥാന സമ്മേളനത്തിന്റെ കൊടിയിറക്കം. അദ്ദേഹത്തോളം മറ്റൊരു നേതാവിനും സിപിഎം രാഷ്ട്രീയത്തിൽ പ്രാധാന്യമൊന്നും തെല്ലും ഇല്ലെന്ന് കൂടി ഈ സമ്മേളനം കൊണ്ടെങ്കിലും പൊതുസമൂഹവും മാധ്യമങ്ങളും തിരിച്ചറിയേണ്ടതുണ്ട്. പിണറായി വിജയന് ചുറ്റും നിൽക്കുന്നവരും അദ്ദേഹത്തിന്റെ അനിഷ്ടത്തിന് പാത്രമാവാത്തവരുമാണ് സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അപ്രീതിക്ക് ഇടവരുത്തിയവരാരും തന്നെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പോയിട്ട് സമിതിയിൽ പോലും ഉൾപ്പെട്ടിട്ടില്ല എന്ന കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. അത്രമേൽ പവർഫുൾ ആണ് […]
Read more

ഷൈലജയ്ക്ക് പകരം മട്ടന്നൂരിൽ അനുശ്രീ…?

കൊല്ലത്ത് പുരോഗമിക്കുന്ന സംസ്ഥാന സമ്മേളനം പൂർത്തിയാകുന്നതോടെ സിപിഎം പൂർണമായും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുവാനാണ് ആലോചന. പ്രായവും രണ്ട് തവണത്തെ മത്സരവും നിബന്ധനകളായി മാറുമ്പോൾ പല വമ്പന്മാർക്കും അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റുകൾ ലഭിക്കാത്ത സ്ഥിതിയുണ്ടാകും. പല പ്രമുഖരും മത്സരത്തിൽ നിന്നും മാറി നിൽക്കുമ്പോൾ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുവാനും സാധ്യതയുണ്ട്. അത്തരത്തിൽ പരിഗണിക്കപ്പെടുന്ന യുവ മുഖങ്ങളിൽ ഏറ്റവും പ്രധാനിയാണ് മുൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ അനുശ്രീ. കണ്ണൂർ രാഷ്ട്രീയത്തിൽ തുടങ്ങി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന യുവമുഖങ്ങളിൽ അനുശ്രീയെ […]
Read more

കോൺഗ്രസ്‌ ഇനിയും പ്രതിപക്ഷത്തിരിക്കും: അഖിൽ മാരാർ

കോൺഗ്രസ് ഇങ്ങനെ പോയാൽ നന്നാകില്ലെന്ന് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. സംസ്ഥാന സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ നിലനിൽക്കുമ്പോഴും ഭരണത്തിനാണ് സാധ്യതയെന്ന് അഖിൽ പറയാതെ പറയുകയാണ്. ചില വസ്തുതകളെ ചൂണ്ടിക്കാട്ടിയാണ് അഖിലിന്റെ നിരീക്ഷണം. കോൺഗ്രസിനുള്ളിലെ തമ്മിൽ തല്ലും ആഭ്യന്തര തർക്കങ്ങളും ഇനിയും പ്രതിപക്ഷത്തു തന്നെ അവരെ ഇരുത്തുമെന്ന് അഖിൽ മാരാർ കണക്കുകൂട്ടുന്നു. വളരെ ചുരുക്കം നേതാക്കൾക്ക് മാത്രമാണ് ജന സ്വീകാര്യതയെന്നും ബാക്കിയുള്ളവരെ ജനങ്ങൾക്ക് വേണ്ടെന്നും അഖിൽ തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ഇടത് […]
Read more

വനംവകുപ്പിലും പൂച്ചക്കുട്ടി…

നമ്മുടെ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്. ഒരു വകുപ്പിനെയും ആ വകുപ്പിന്റെ മന്ത്രിയെയും ഒരു വനിത വരുതിയിലാക്കിയിരിക്കുന്നുവെന്ന് ചില മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ കൂടി പുറത്തേക്ക് വരികയാണ്. വനംവകുപ്പിലെ ജീവനക്കാരിയോട് അശ്ലീലസംഭാഷണം നടത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ ഇതുവരെയും വനംമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. വനംവകുപ്പിലാണ് ഉദ്യോഗസ്ഥരുടെ ഏറ്റമുട്ടലിനെത്തുടർന്ന് അശ്ലീല സംഭാഷണ ആരോപണം ഉയർന്നിരിക്കുന്നത്. സംഭവങ്ങളുടെ തുടർച്ചയായി ഫ്ളയിങ് സ്ക്വാഡ് ഡിഎഫ്ഒ രഞ്ജിത്ത് കുമാറിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. […]
Read more

‘ഇത് താൻട്രാ കോൺഗ്രസ്‌’100 ദിനം പിന്നിട്ട് റിപ്പോർട്ടർ ബഹിഷ്കരണം

കോൺഗ്രസ് ഒരിക്കലും ആ പാർട്ടിയുടെ ചരിത്രത്തിൽ ഒരിക്കൽപോലും ഇതുപോലെ ഒരു മാധ്യമ സ്ഥാപനത്തെയും ബഹിഷ്കരിച്ചിട്ട് ഉണ്ടാകില്ല. റിപ്പോർട്ടർ ചാനലിനെതിരായ കോൺഗ്രസ് ബഹിഷ്കരണത്തെ പറ്റിയാണ് പറഞ്ഞുവരുന്നത്. ചാനൽ ബഹിഷ്കരണം 100 ദിവസങ്ങളാണ് പിന്നിട്ടിരിക്കുന്നത്. അതായത് കഴിഞ്ഞ 100 ദിവസമായി കോൺഗ്രസിന്റെ പ്രതിനിധികൾ ഒന്നും തന്നെ ചർച്ചകളിൽ അടക്കം റിപ്പോർട്ടർ ചാനലുമായി സഹകരിക്കുന്നില്ല. പ്രവർത്തകരുടെ നിരന്തര ആവശ്യപ്രകാരം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആണ് ബഹിഷ്കരണം സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ചാനൽ ആരംഭിച്ചത് മുതൽക്കേ കോൺഗ്രസ് പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ […]
Read more

നേതാക്കളില്ലാത്ത സിപിഎം, നേതാക്കൾ മാത്രമുള്ള കോൺഗ്രസ്സ്

കോൺഗ്രസിൽ ആകെ നേതാക്കന്മാർ മാത്രമാണെന്ന വിമർശനമാണ് സിപിഎം ഇപ്പോൾ ഉയർത്തുന്നത്. മുഖ്യമന്ത്രി പോലും ഒരു വേളയിൽ രമേശ് ചെന്നിത്തല പങ്കെടുത്ത വേദിയിൽ കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി തർക്കത്തെ ട്രോളിയിരുന്നു. കോൺഗ്രസിൽ ഒരുപിടി മുഖ്യമന്ത്രി സ്ഥാനാർത്ഥികളെന്ന് ആവർത്തിച്ചവർത്തിച്ച് പരിഹസിക്കുന്ന സിപിഎം ദേശീയതലത്തിലും സംസ്ഥാനതലത്തിലും കടുത്ത നേതൃദാരിദ്ര്യം നേരിടുകയാണെന്നതാണ് യാഥാർത്ഥ്യം. അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മരണപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൂർണ അധികാര പദവിയുള്ള ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ അവർക്ക് സാധിച്ചിട്ടില്ല. പകരം കട്ടപ്പുറത്ത് കയറ്റിയ വാഹനം പെയിന്റടിച്ച് റോഡിലിറക്കുന്നത് […]
Read more

സിപിഎം സമ്മേളന റിപ്പോർട്ട് ചോർന്നു; അതും മനോരമയിൽ

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സംഘടനാ റിപ്പോർട്ട് ചോർന്ന സംഭവമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ചോർന്ന റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടത് മനോരമ പത്രത്തിൽ ആണെന്നുള്ളത് കൂടിയാണ് വിവാദം കൂടുതൽ ശക്തീകരിക്കുവാനും കാരണമായിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ട് പത്രത്തിലൂടെ പൊതു സമൂഹത്തിലെത്തിയിരിക്കുന്നത്. സാധാരണ നിലയില്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച ശേഷമാകും പ്രവര്‍ത്തന റിപ്പോര്‍ട്ട് ചോരുക. എന്നാൽ രാവിലെ മനോരമ പത്രത്തിലൂടെയാണ് എല്ലാവരും പ്രവർത്തന റിപ്പോർട്ട് അറിയുന്നത്. മനോരമയിലെ തിരുവനന്തപുരം ബ്യൂറോ ചീഫ് സുജിത് നായരാണ് പ്രവര്‍ത്തന […]
Read more

മൂന്നാമതും അധികാരത്തിൽ എത്തുമെന്ന് ഉറപ്പിച്ച് CPM

കേരളത്തിൽ മൂന്നാമതും ഇടതുമുന്നണി തന്നെ അധികാരത്തിൽ എത്തുമെന്ന് സിപിഎം നേതാക്കൾ ഉറപ്പിച്ചു തന്നെ പറയുകയാണ്. തരൂരും മുല്ലപ്പള്ളിയും പോലെയുള്ള ചില കോൺഗ്രസ് നേതാക്കളും അത്തരത്തിലുള്ള സൂചനകൾ നൽകുകയും ചെയ്തിട്ടുണ്ട്. ആദ്യ പിണറായി സർക്കാരിന് ജനങ്ങൾക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും പൊതുവേ നല്ല സ്വീകാര്യത ആയിരുന്നെങ്കിലും രണ്ടാം പിണറായി സർക്കാർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് തന്നെ അപമാനമായി മാറുകയായിരുന്നു. ജനങ്ങളെ പരിഗണിക്കാതെയുള്ള സർക്കാരിന്റെ മുന്നോട്ടുപോക്കിൽ പാർട്ടി പ്രവർത്തകർക്ക് പോലും സ്വന്തം സർക്കാരിനെയും നേതാക്കളെയും തള്ളി പറയേണ്ട ഗതി പോലും ഉണ്ടായി. വിവാദങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer