Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

ടി എൻ പ്രതാപൻ സിപിഎമ്മിലേക്ക്…

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 20 മണ്ഡലങ്ങളിൽ 18 ഇടത്തും ആധികാരിക വിജയം ആയിരുന്നു യുഡിഎഫ് നേടിയത്. ഇടതുമുന്നണി ആകട്ടെ കേവലം ഒറ്റ സീറ്റിലേക്ക് ചുരുങ്ങുകയാണ് ചെയ്തത്. സ്വാഭാവികമായും ഒരൊറ്റ സീറ്റിൽ മാത്രം വിജയിച്ച സിപിഎമ്മിനെ അത് വലിയ പ്രതിസന്ധിയിലേക്ക് കൊണ്ടുവന്ന് എത്തിക്കുമെന്ന് പലരും പറഞ്ഞെങ്കിലും പ്രതിസന്ധിയും തർക്കങ്ങളും കണ്ടത് കോൺഗ്രസിലാണ്. 18 ഇടങ്ങളിലും വിജയിച്ച പാർട്ടിയിൽ രണ്ടിടങ്ങളിലെ തോൽവി വലിയ കലഹത്തിന് വഴിവച്ചു. ആലത്തൂരിൽ രമ്യാ ഹരിദാസ് പരാജയപ്പെട്ടത് സ്വന്തം കയ്യിലിരിപ്പു കൊണ്ടാണെന്ന് പാർട്ടിക്കാർ തന്നെ […]
Read more

ഗാന്ധിയെ ഭയക്കുന്ന സംഘപരിവാർ….

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരികയും കലഹങ്ങളും കാലുഷ്യവുമില്ലാതെ ജനങ്ങളെ മതേതരത്വമെന്ന ആശയം ഉൽബോധിപ്പിക്കുകയും സ്വന്തം ജീവൻ അതിനുവേണ്ടി ബലിയർപ്പിക്കുകയും ചെയ്ത സ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷതയുടെയും രക്ത സാക്ഷിയായിരുന്നു മഹാത്മാ ഗാന്ധി. അദ്ദേഹത്തിന്റെ പോരാട്ടം വിശ്വാസ സ്വാതന്ത്ര്യത്തിനും സഞ്ചാര സ്വാതന്ത്രത്തിനും കൂടിയുള്ളതായിരുന്നു. തന്റെ പിതാമഹാൻ പോരാടിയ മഹത്തായ ആശയങ്ങൾ നിഷേധിക്കപ്പെട്ടുകൊണ്ടാണ് കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ പ്രപൗത്രൻ തുഷാർ ഗാന്ധി കേരളത്തിൽ തടയപ്പെടുകയും അക്രമശ്രമത്തിന് ഇരയാവുകയും ചെയ്തത്. ആ അക്രമികളുടെ മുഖവും മുദ്രാവാക്യങ്ങളും പകയും തുഷാറിന് ഒട്ടും അപരിചിതമായിരുന്നില്ല. എഴുപത്തിയേഴ് വർഷങ്ങൾക്ക് മുൻപ് തന്റെ […]
Read more

2026ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിനെ നയിക്കാൻ പ്രിയങ്ക ഗാന്ധി

ഈ നിലയ്ക്ക് കാര്യങ്ങൾ മുന്നോട്ടുപോയാൽ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസും യുഡിഎഫും അധികാരത്തിൽ എത്തില്ലെന്നതിൽ ആർക്കും തർക്കമില്ല. ആഴ്ചകൾക്കു മുമ്പ് മുഴുവൻ നേതാക്കളെയും ഡൽഹിയിൽ വിളിച്ചുവരുത്തി ഹൈക്കമാൻഡ് ചർച്ചകൾ നടത്തി പരസ്പരം കൈ കൊടിപ്പിച്ചു പിരിച്ചുവിട്ടെങ്കിലും നേതാക്കൾക്കിടയിൽ അനൈക്യം ഇപ്പോഴും ഉണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞദിവസം ഹൈക്കമാൻഡ് പ്രതിനിധി ദീപാദാസ് മുൻഷി കേരളത്തിൽ എത്തി ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഈ ആശയവിനിമയത്തിന്റെ പശ്ചാത്തലത്തിലും നേതാക്കൾക്കിടയിൽ യാതൊരു ഐക്യവും ഇല്ലെന്നാണ് ദേശീയ നേതൃത്വം മനസ്സിലാക്കിയിരിക്കുന്നത്. 60 വർഷക്കാലം […]
Read more

ലഹരിമാഫിയയെ വെള്ളപൂശുന്ന ‘എസ്എഫ്ഐ’

സമീപകാലത്ത് കേരളം ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്യാത്ത കുറ്റകൃത്യങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. രക്തബന്ധങ്ങൾ പോലും നോക്കാതെ ലഹരിയുടെ കരുത്തിൽ പുതുതലമുറ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾ ചെറുതൊന്നുമല്ല. പുതുവർഷം ആരംഭിച്ച ശേഷം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരുപാട് സംഭവവികാസങ്ങളാണ് അരങ്ങേറിയത്. ഈ കുറ്റകൃത്യങ്ങളുടെ എല്ലാം പിന്നാമ്പുറങ്ങളിൽ ലഹരിയുടെ സാന്നിധ്യം ഉണ്ടെന്നതാണ് ശ്രദ്ധേയം. ലഹരി മാഫിയയ്ക്ക് ആരാണ് ചൂട്ടു പിടിക്കുന്നത് എന്ന ചോദ്യം വളരെയധികം പ്രസക്തമാവുകയാണ്. കഴിഞ്ഞദിവസം രാത്രിയിൽ കളമശ്ശേരി പോളിടെക്നിക് കോളേജിൽ നടന്ന ലഹരി വേട്ട സമാനതകളില്ലാത്തതാണ്. സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയത് […]
Read more

വാർത്ത ചാനലുകളെ പാടെ ഉപേക്ഷിച്ച് കേരള ജനത

നാൾക്കുനാൾ ടിവി ചാനലുകളിലൂടെ വാർത്ത കാണുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. അധികം പേരും പത്ര വായന ഉപേക്ഷിച്ച് വാർത്തകൾ അറിയുന്നതിന് ടെലിവിഷനിലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ ടെലിവിഷനെയും ഉപേക്ഷിച്ച് സ്വന്തം കൈകളിലുള്ള മൊബൈലുകളിൽ വാർത്ത കാണുന്ന രീതിയാണ് ഏവരും അവലംബിക്കുന്നത്. ഈ പ്രവണത വാർത്താ ചാനലുകളുടെ റേറ്റിംഗിനെയും വലിയതോതിൽ ബാധിച്ചിരിക്കുകയാണ്. കാലകാലങ്ങളായി മുൻനിരയിലുള്ള വാർത്താചാനലാണ് ഏഷ്യാനെറ്റ്. ആ ഏഷ്യാനെറ്റിന്റെ പോലും പ്രേക്ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ബാർക് റേറ്റിംഗ് നില പുറത്തുവരുമ്പോൾ ഏഷ്യാനെറ്റിന്റെ പോയിന്റ് നില 76-ലേക്ക് കൂപ്പുകുത്തിയ […]
Read more

2026ൽ മഞ്ചേശ്വരത്ത് ബിജെപി, രണ്ടിടത്ത് എൽഡിഎഫ്, ഉദുമയിൽ കോൺഗ്രസ്, കാസർഗോഡ് ലീഗ് തുടരും

2026 കേരളത്തെ സംബന്ധിച്ച് അതിനിർണായകമായ വർഷമാണ്. ആ വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചും മുന്നണികളെ സംബന്ധിച്ചും നിലനിൽപ്പിന്റെ പോലും പ്രശ്നമാണ്. വരുന്ന തെരഞ്ഞെടുപ്പിൽ പരാജയമാണ് സംഭവിക്കുന്നതെങ്കിൽ യുഡിഎഫിന് ഇതിലും വലിയ തിരിച്ചടി ലഭിക്കാനില്ല. പിന്നീട് രാഷ്ട്രീയ കേരളത്തിൽ യുഡിഎഫിന് ഒരു തിരിച്ചുവരവ് പോലും സാധ്യവുമല്ല. രാജ്യത്ത് കേരളത്തിൽ മാത്രം ഭരണം ഉള്ള സിപിഎമ്മിനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അത്രമേൽ നിർണായകം തന്നെയാണ്. ജില്ലകൾ കേന്ദ്രീകരിച്ചും മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും മുന്നണികളും പാർട്ടികളും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. […]
Read more

കുട്ടനാട് സീറ്റ്‌ എൻസിപി എസ് ൽ നിന്നും സിപിഎം തിരിച്ചെടുക്കാൻ സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറയുന്നതിനൊപ്പം തന്നെ ഏതു വിധേനയും സ്ഥാനാർത്ഥിത്വം ഉറപ്പിക്കുവാൻ വേണ്ടിയുള്ള നേതാക്കളുടെ സമ്മർദ്ദങ്ങളും ആരംഭിച്ചിരിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിൽ ഒന്നാണ് കുട്ടനാട്. പറയുമ്പോൾ പച്ചപ്പും ഹരിതാഭവും കായലോളങ്ങളും ഒക്കെ ഭംഗി തീർക്കുന്ന മനോഹരമായ ഇടമാണ് കുട്ടനാടെങ്കിലും അവിടുത്തെ ജനതയുടെ ജീവിതം അത്രകണ്ട് ഭംഗിയുള്ളതല്ല. കാതലായ യാതൊരു വികസന പ്രവർത്തനങ്ങളും മണ്ഡലത്തിൽ നടക്കുന്നില്ലെന്ന് വേണം പറയുവാൻ. നല്ലൊരു ശതമാനം ജനങ്ങളും കൃഷിയെയും ടൂറിസത്തെയും അടിസ്ഥാനമാക്കി ജീവിക്കുന്ന ഒരു ജനതയാണ് കുട്ടനാട്ടിലേത്. എന്നാൽ അവരുടെ ജീവിതം […]
Read more

കോൺഗ്രസിന് അടുക്കുന്ന സുരേഷ് കുറുപ്പ്; ഏറ്റുമാനൂരിൽ കോൺഗ്രസ് സ്ഥാനാർഥി….?

സിപിഎമ്മുമായി ഏറെ നാളുകളായി ഇടഞ്ഞുനിൽക്കുകയാണ് മുൻ എം പി സുരേഷ് കുറുപ്പ്. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സിപിഎം സംസ്ഥാന സമ്മേളനത്തോടും മുഖം തിരിച്ചുള്ള സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. കോട്ടയം ജില്ലാ സമ്മേളനത്തിൽ തന്നെ നേതൃത്വം ബോധപൂർവ്വം അവഗണിച്ചതിൽ സുരേഷ് കുറുപ്പിന് കടുത്ത അമർഷം ഉണ്ടായിരുന്നു. അതിനുശേഷം പാർട്ടിയുടെ എല്ലാ പരിപാടികളിൽ നിന്നും സുരേഷ് കുറുപ്പ് വിട്ടുനിൽക്കുകയാണ്. സിപിഎം സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ആവേശപൂർവം നടക്കവേ സുരേഷ് കുറുപ്പ് ഇരിട്ടി മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയെന്നതാണ് ഏറെ […]
Read more

സിപിഎമ്മിനകത്തെ അതൃപ്തി പൊട്ടിത്തെറിയിലേക്ക്

സിപിഎം സംസ്ഥാന സമ്മേളനം പിണറായി വിജയന്റെ പാർട്ടിയിലെ സമ്പൂർണാധിപത്യത്തെ അരക്കിട്ടുറപ്പിച്ച് സമാപിച്ചതിന് പിന്നാലെ പാർട്ടിക്കകത്ത് അസ്വസ്ഥതകൾ വളരുന്നു. പല നേതാക്കളും സിപിഎമ്മിനോട് ലാൽസലാം പറഞ്ഞൊഴിയാനുള്ള സന്നദ്ധത പരസ്യമായി തന്നെ പ്രകടിപ്പിച്ചു തുടങ്ങി. സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മുതിർന്ന നേതാവ് എ പദ്മകുമാർ തനിക്കെതിരേ പാർട്ടി നടപടിയെടുത്താൽ അതിനെ ഭയക്കുന്നില്ലെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്ന. 50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞു 9 വർഷം മാത്രമായ വീണാ ജോർജിനെ പരിഗണിച്ചുവെന്ന് പദ്മകുമാർ പറയുന്നു. ചെറുപ്പക്കാർ […]
Read more

സിപിഎമ്മിൽ കറിവേപ്പിലയായി എം. ബി രാജേഷ്

മന്ത്രി പി.എ മുഹമ്മദ് റിയാസിന് ഭാവിയിൽ ഭീഷണിയാകുന്നവരെയെല്ലാം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയത് സിപിഎമ്മിൽ അതൃപ്തിയായ് പുകയുന്നു. ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിശ്ചയമായും ഉണ്ടാകുമെന്ന് പാർട്ടി പ്രവർത്തകരും നേതാക്കളും കരുതിയ പി.ജയരാജനും എം.ബി രാജേഷും ഒഴിവാക്കപ്പെട്ടത് മുഖ്യമന്ത്രിയുടെയും റിയാസിന്റെയും അനിഷ്ടത്തിന്റെ പേരിലാണ്. പ്രായപരിധിയുടെ പേരിൽ എ.കെ ബാലൻ ഒഴിവായപ്പോൾ പാലക്കാട് ജില്ലക്കാരനായ മുൻ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് കൂടിയായ എം. ബി രാജേഷ് സ്വാഭാവികമായും സംസ്ഥാന സെക്രട്ടറിയേറ്റിൽ വരുമായിരുന്നു. കഴിഞ്ഞ തവണ റിയാസിനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയത് […]
Read more

Recent News

Advertisement
WhiteswanTV Footer