Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

ഐഎൻടിയുസി പിണറായി വിലാസം സംഘടനയോ…?

കോൺഗ്രസിന്റെ തൊഴിലാളി സംഘടനയെന്ന് പൊതുവേ പറയപ്പെടുന്ന ഐഎൻടിയുസി പിണറായി വിലാസം സംഘടനയായി മാറിയെന്ന പരാമർശം ഞങ്ങളുടേതല്ല. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ കെ മുരളീധരനാണ് അത്തരമൊരു പരാമർശം നടത്തിയത്. ഐഎൻടിയുസി സ്വതന്ത്ര തൊഴിലാളി സംഘടനയാണ്. അവർക്ക് അവരുടേതായ നിലപാട് എടുക്കാം. എന്നാൽ, കെ. കരുണാകരൻ രൂപീകരിച്ച ഐഎൻടിയുസി പിണറായി വിലാസം സംഘടനയായി മാറരുതെന്നായിരുന്നു മുരളീധരന്റെ ഉപദേശം. ആശവർക്കർമാരുടെ സമരം കോൺഗ്രസ് ഏറ്റെടുത്തതാണ്. അതിനെ തള്ളിപ്പറയുന്നത് ശരിയല്ല. കോൺഗ്രസിന്‍റെ നിലപാട് സ്വീകരിക്കുന്നത് കെപിസിസി പ്രസിഡന്‍റ് ആണ്. അതിന് മേലെ […]
Read more

നേമം തിരിച്ചുപിടിക്കാൻ രാജീവ് ചന്ദ്രശേഖർ

സംസ്ഥാന ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് കടന്നുവന്നശേഷം രാജീവ് ചന്ദ്രശേഖർ തിരക്കിട്ട ചർച്ചകളിലാണ്. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും അതിനുശേഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് രാജീവ് ചന്ദ്രശേഖറിന്റെയും ബിജെപിയുടെയും ലക്ഷ്യം. അതിനുവേണ്ടി കരുക്കൾ നീക്കുകയാണ് അദ്ദേഹമെന്ന് അറിയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട്, പന്തളം നഗരസഭകൾ നിലനിർത്തേണ്ടത് ബിജെപിക്ക് അഭിമാന പ്രശ്നമാണ്. പന്തളത്തും പാലക്കാടും പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങൾ തൽക്കാലത്തേക്ക് പരിഹരിക്കാൻ സാധിച്ചെങ്കിലും വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടായാൽ ഭരണംവരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. പാലക്കാടിനും പന്തളത്തിന് പുറമേ, ബിജെപി […]
Read more

KSRTC ബജറ്റ് ടൂറിസത്തിന്റെ മറവിൽ തട്ടിപ്പ്;സിഐടിയു നേതാവിന് സസ്പെൻഷൻ

കൊച്ചി: കെഎസ്ആർടിസിയിൽ ബജറ്റ് ടൂറിസത്തിന്റെ മറവിൽ തട്ടിപ്പ്. എറണാകുളം യൂണിറ്റിലെ ജീവനക്കാരനും സിഐടിയു നേതാവുമായ പി ബി സിറാജുദ്ദീനെ ആണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കെഎസ്ആർടിസിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി സർക്കാർ ആസൂത്രണം ചെയ്ത ബജറ്റ് ടൂറിസം പദ്ധതിയെ ആണ് ഭരണപക്ഷ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ നേതാവ് ഇത്തരത്തിൽ തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നത്. എറണാകുളം യൂണിറ്റിലെ ബജറ്റ് ടൂറിസത്തിന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. ഇയാൾക്കെതിരെ നിരവധി പരാതികൾ പല ഘട്ടങ്ങളിലും ഉയർന്നുവന്നെങ്കിലും രേഖാമൂലമുള്ള പരാതികളായി അത് […]
Read more

നയിക്കാൻ ഷാഫിയും വിഷ്ണുനാഥും ഡീനും: തദ്ദേശ പോരാട്ടം കനക്കും

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ എല്ലാ മുന്നണികളെ സംബന്ധിച്ചും പാർട്ടികളെ സംബന്ധിച്ചും അതീവ നിർണായകമാണ്. ഏതു വിധേനയും ജയിക്കുവാനുള്ള തത്രപ്പാടുകളിൽ ആണ് ഓരോ മുന്നണിയും പാർട്ടികളും. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കർട്ടൻ റൈസർ ആയിട്ടാണ് പാർട്ടികൾ കരുതുന്നത്. അതുകൊണ്ടുതന്നെ പരമാവധി നഗരസഭകളും ഗ്രാമപഞ്ചായത്തുകളും പിടിച്ചെടുക്കുവാനുള്ള പ്രവർത്തനങ്ങൾ പാർട്ടികൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. നിലവിൽ സംസ്ഥാനത്ത് നല്ലൊരു ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഭരിക്കുന്നത് ഇടതുമുന്നണിയാണ്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായിരുന്ന സമവാക്യങ്ങൾ അല്ല […]
Read more

വയനാടിനെ മറന്നുപോയ ഭരണകൂടം

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തം നടന്ന് മാസങ്ങളേറെ പിന്നിടുമ്പോഴും അവിടുത്തെ ജനതയുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിന് യാതൊരു ഉത്കണ്ഠയും ഇല്ലാത്ത മട്ടാണ്. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത് കഴിഞ്ഞദിവസമാണ്. കേന്ദ്ര വായ്പാ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിലായിരുന്നു വിമര്‍ശനം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുത്. കാര്യങ്ങള്‍ നിസ്സാരമായി എടുക്കരുതെന്നും ഡൽഹിയിലിരിക്കുന്ന ഉദ്യോഗസ്ഥർ കേരള ഹൈക്കോടതിക്ക് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ അടുത്ത വിമാനത്തിൽ ഇവിടെ എത്തിക്കാൻ കഴിയുമെന്നും ജസ്റ്റിസുമാരായ എ.കെ […]
Read more

2026ൽ ഈ മന്ത്രിമാർ പരാജയപ്പെടും

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് എൽഡിഎഫ് മുന്നണികളെ സംബന്ധിച്ച് അതി നിർണായകമാണ്. ഏതു വിധേനയും തെരഞ്ഞെടുപ്പിൽ വിജയം കണ്ടില്ലെങ്കിൽ പിന്നീട് അങ്ങോട്ട് മുന്നണികളുടെയും പാർട്ടികളുടെയും സ്ഥിതി വളരെയധികം ദയനീയം ആയിരിക്കും. ഒട്ടേറെ ഘടകകക്ഷികൾ ചേർന്ന് മുന്നണികളാണ് കേരളത്തിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ളത്. ഇടതുമുന്നണി പരിശോധിച്ചു കഴിഞ്ഞാൽ ഒന്നാം പിണറായി സർക്കാരിന്റെ ഉറക്കത്തിൽ ഉണ്ടായിരുന്ന ഘടകകക്ഷികൾക്ക് പലതും ശക്തി ക്ഷയിച്ചിരിക്കുന്നു. അധികാരം ലക്ഷ്യം വെച്ച് ഇടതുമുന്നണിയിൽ പോയ മാണി കോൺഗ്രസിന്റെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. കെഎം മാണിയുടെ പാരമ്പര്യവും […]
Read more

ശോഭ സുരേന്ദ്രനെ തഴഞ്ഞ് രാജീവിനെ തലോടുമ്പോൾ

ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വരുന്നതോടെ കേരളത്തിലെ ബിജെപിക്കുള്ളിൽ വിഭാഗീയത അതിന്റെ പരമാവധി വർദ്ധിക്കുവാനാണ് സാധ്യത. സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപിയെ വളർത്തുന്നതിൽ പങ്കു വഹിച്ച ഒട്ടേറെ നേതാക്കൾ ഇവിടെത്തന്നെയുള്ളപ്പോൾ പുറത്തുനിന്ന് ഒരാൾ വരുന്നതിൽ അമർഷം പലർക്കും ഉണ്ട്. ഒരിക്കല്‍ കൂടി തഴയപ്പെട്ടതിന്റെ നിരാശയിലാണ് ശോഭ സുരേന്ദ്രനും എംടി രമേശും. മുതിര്‍ന്ന നേതാക്കള്‍ എന്ന നിലയില്‍ ഇത്തവണ സ്ഥനം ലഭിക്കുമെന്ന ഉറച്ച വിശ്വാസം ഇരുവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്രം തുണച്ചത് കേരളത്തിന് പുറത്ത് നിന്നെത്തിയ രാജീവ് […]
Read more

ചരടുവലി സജീവമാക്കി നേതാക്കൾ

കെപിസിസി അധ്യക്ഷ സ്ഥാനത്ത് ആരു വരുമെന്ന ചർച്ചകൾ കോൺഗ്രസിനുള്ളിൽ സജീവമാകുന്നതിനിടയിലാണ് കൊടിക്കുന്നിൽ സുരേഷിന്റെ ഒരു പ്രസംഗം വിവാദമായി ഉയരുന്നത്. താൻ നിൽക്കുന്നത് വല്ലാത്തൊരു മാനസിക അവസ്ഥയിലാണെന്നും പലതും തുറന്ന് പറഞ്ഞാൽ ശത്രുക്കൾ കൂടുംമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് പ്രസംഗത്തിൽ പറയുന്നു. രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം സംഘടിപ്പിക്കുന്ന ദളിത് പ്രോഗ്രസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമുള്ള വേദിയിലായിരുന്നു […]
Read more

11 സീറ്റുകളിൽ നിലവിൽ രണ്ടിടങ്ങളിൽ മാത്രമാണ് UDF

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം മുന്നണികളിലും പാർട്ടികളിലും ഇപ്പോൾതന്നെ പ്രകടമാണ്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആണ് ആദ്യം വരുന്നതെങ്കിലും നിയമസഭ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ തന്നെയാണ് പാർട്ടികൾ നടത്തുന്നത്. ഓരോ മുന്നണികൾക്കും അതിൽ ഉൾപ്പെട്ട രാഷ്ട്രീയപാർട്ടികൾക്കും വരുന്ന തെരഞ്ഞെടുപ്പ് അത്രമേൽ നിർണായകമാണ്. ഓരോ ജില്ലയിലും പരമാവധി സീറ്റുകൾ നേടിയെങ്കിൽ മാത്രമേ അധികാരത്തിലേക്ക് എത്തുവാൻ കഴിയുള്ളൂവെന്ന് നേതൃത്വങ്ങൾ മനസ്സിലാക്കുന്നു. കണ്ണൂർ ജില്ലയിൽ ആകെയുള്ള 11 സീറ്റുകളിൽ രണ്ടിടങ്ങളിൽ മാത്രമാണ് യുഡിഎഫ് വിജയിച്ചു നിൽക്കുന്നത്. ബാക്കിയുള്ള 9 […]
Read more

കൊയിലാണ്ടിയിൽ S K സജീഷ് -K M അഭിജിത്ത് പോരാട്ടം

കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കൊയിലാണ്ടി. വരുന്ന തെരഞ്ഞെടുപ്പ് എല്ലാ മുന്നണികളെ സംബന്ധിച്ചും നിർണായകമായ ഒന്ന് ആയതുകൊണ്ട് തന്നെ മുന്നണികളും പാർട്ടികളും അത്രകണ്ട് ശ്രദ്ധയോടെ മുന്നോട്ടു പോവുകയാണ്. കൊയിലാണ്ടിയിൽ മണ്ഡലം ഇപ്പോൾ കൈവശം വച്ചിരിക്കുന്നത് ഇടതുപക്ഷമാണ്. സിപിഎമ്മിന്റെ വനിതാ നേതാവായ കാനത്തില്‍ ജമീലയാണ് കൊയിലാണ്ടിയിലെ ഇപ്പോഴത്തെ എംഎൽഎ. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, പയ്യോളി നഗരസഭകളും, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി , തിക്കോടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ കൊയിലാണ്ടി ‍ നിയമസഭാമണ്ഡലം. 1957ലാണ് മണ്ഡലം നിലവിൽ […]
Read more

Recent News

Advertisement
WhiteswanTV Footer