Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Special Story

സ്വയം കുഴിവെട്ടി പി വി അന്‍വര്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. അതുപോലെ മുന്‍ എംഎല്‍എ പി വി അന്‍വറിനും, യു ഡി എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനും നിര്‍ണായകമാണ് തെരഞ്ഞെടുപ്പ്. യുഡിഎഫിന് തിരിച്ചടി കിട്ടിയാല്‍ ഷൗക്കത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് വന്‍ തിരിച്ചടിയാവും. ഒപ്പം പി വി അന്‍വറിന്റെ രാഷ്ട്രീയമുന്നേറ്റത്തിനും തടസമാവും. മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്‌ ഇടതുപാളയം വിട്ട പി വി അന്‍വര്‍ എം എല്‍ എ സ്ഥാനം രാജിവച്ചതിനെതുടര്‍ന്നാണ് നിലമ്ബൂരില്‍ ഉപതിരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങിയത്. തിരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കി […]
Read more

2026 ൽ കോൺഗ്രസിന് ജില്ലകൾ തോറും ജനപ്രിയ സാരഥികൾ

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഎഫിനെയും കോൺഗ്രസിനെയും സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. ഭരണത്തിൽ എത്തുവാൻ സാധിച്ചില്ലെങ്കിൽ അതിന്റെ പരിണിതഫലങ്ങൾ ചെറുതൊന്നുമല്ല. എത്രയോ പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചൂടേറ്റു വളർന്നുവന്ന രാഷ്ട്രീയ മുന്നേറ്റത്തിന്റെ പേരായിരുന്നു കോൺഗ്രസ്‌. ആ കോൺഗ്രസിന്റെ രാജ്യത്തെയും സംസ്ഥാനത്തെയും ഇന്നത്തെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ. ദേശീയതലത്തിലും സംസ്ഥാനത്തും അധികാരത്തിന് പുറത്തുനിൽക്കുവാൻ തുടങ്ങിയിട്ട് എത്രയോ നാളുകൾ ആകുന്നു. ഇനിയും അധികാരം തിരികെ പിടിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിന്റെ ഭാവിയും നിലനിൽപ്പും പോലും […]
Read more

പവർഫുൾ പിണറായി ‘മുഖ്യൻ’

കേരളത്തിന്റെ മുഖ്യമന്ത്രി​ കസേരയിൽ പിണറായി വിജയൻ ഒൻപത് വർഷം പൂർത്തിയാക്കപെട്ടിരിക്കുന്നു.​ ഒരു ഭരണാധികാരി എങ്ങനെ നാടിൻറെ ക്യാപ്റ്റനും പ്രതിസന്ധിഘട്ടങ്ങളെ എങ്ങനെ നേരിടുന്നുവെന്നും കോവിഡും ഓഖിയും പ്രളയവും ഉൾപ്പെടെ സമാനതകളില്ലാത്ത സാഹചര്യങ്ങളിൽ കേരളം കണ്ടു. തുടർച്ചയായി രണ്ട് സർക്കാരുകളെ നയിക്കാനുള്ള അപൂർവ അവസരം ലഭിച്ച പിണറായി മൂന്നാം തുടർ ഭരണത്തിന് നേതൃത്വം നൽകുമോ എന്നതിലാണ് ഇപ്പോഴത്തെ പ്രധാന ചർച്ച.​ ഇടതുചേരിയിൽ പകരക്കാരനില്ലാത്ത നേതാവായി പിണറായി തലയെടുപ്പോടെ നിൽക്കുമ്പോൾ എ​തി​ർ​പ​ക്ഷ​ത്ത് തലപ്പൊക്കമില്ലാത്ത നേതാക്കൾ തമ്മിൽ കിട്ടുമോ എന്നൊരുറപ്പുമില്ലാത്ത മുഖ്യമന്ത്രി​ കസേരയ്ക്കു​ […]
Read more

ആര്യാടൻ ഷൗക്കത്ത് കോൺഗ്രസ് സ്ഥാനാർഥി?

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വാശിയേറിയ പോരാട്ടത്തിനാണ് നിലമ്പൂർ സാക്ഷ്യം വഹിക്കുക. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ധാരണയായെന്നാണ് വിവരം. ഹൈക്കമാണ്ടിന്റെ അനുമതി കിട്ടിയാല്‍ഉടൻ ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കും. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷമാകും സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. പിവി അന്‍വറിനോട് അടക്കം ആര്യാടനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയെന്നാണ് അറിയുന്നത്. ആരായാലും പിന്തുണക്കുമെന്നാണ് അൻവറിന്റെ ഉറപ്പെന്നും അതുകൊണ്ടു തന്നെ ഷൗക്കത്ത് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. എന്നിരുന്നാലും ഹൈക്കമാണ്ട് തീരുമാനമാണ് അന്തിമം. ആര്യാടന്‍ ഷൗക്കത്തിനൊപ്പം […]
Read more

ജി സുധാകരൻ പാർട്ടി വിടുമോ?

സിപിഎമ്മിനും സിപിമ്മിലെ നേതാക്കൾക്കും ഇപ്പോൾ അത്ര നല്ല കാലമല്ല. രണ്ടാം ഭരണത്തിൽ ഭരിച്ച് മുടിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് കൂടാതെ പാ‍ർട്ടിയിലെ നേതാക്കൾക്കിടയിൽ പോലും പ‍ടലപിണകങ്ങൾ ഇപ്പോൾ പതിവായിരിക്കുകയാണ്. ഇത്തരത്തിൽ കുറച്ച് കാലങ്ങളായി പാർട്ടിയുമായി സ്വരചേർച്ചയിലാതെ നിൽക്കുന്ന മുതിർന്ന നേതാവാണ് ജി സുധാകരന്‍. അടുത്തിടെ ജി സുധാകരൻ്റെ പരാമർശങ്ങൾ പലതും പ്രത്യക്ഷമായും പരോഷമായും പാ‍ർട്ടിയെ പ്രതിസന്ധിയിലാക്കാറുണ്ട്. 100 വർഷം പഴക്കമുളള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവാണ് ജി സുധാകരൻ. കലാലായ രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം കേരള […]
Read more

UDF ന് 2026ൽ ഉറപ്പുള്ള 55 മണ്ഡലങ്ങൾ ഇതാ…

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഎഫിനെയും കോൺഗ്രസിനെയും സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. ഏതുവിധേനയും അധികാരത്തിലേക്ക് എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസ് പാർട്ടി കേരളത്തിന്റെ പൂമുഖത്ത് ഉണ്ടാവുക പോലുമില്ല. അണികളും നേതാക്കളും ഉൾപ്പെടെയുള്ളവർ വ്യാപകമായി മറ്റു പാർട്ടികളിലേക്ക് ചേക്കേറും. അതുകൊണ്ടുതന്നെ കോൺഗ്രസിനെ സംബന്ധിച്ച് വരാനിരിക്കുന്നത് നിലനിൽപ്പിന്റെ പോരാട്ടമാണ്. അത് തിരിച്ചറിഞ്ഞു കൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പരമാവധി മണ്ഡലങ്ങളിൽ വിജയക്കൊടി പാറിപ്പിക്കുവാൻ ഒരുങ്ങുകയാണ്. സിറ്റിംഗ് സീറ്റുകൾക്ക് പുറമെ 55 നിയമസഭാ സീറ്റുകളിൽ വളരെ എളുപ്പത്തിൽ വിജയിക്കുവാൻ കഴിയുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു. കുറ്റ്യാടി […]
Read more

റിപ്പോർട്ടർ വീഴും; സർജിക്കൽ സ്ട്രൈക്കുമായി ഏഷ്യാനെറ്റ്

മലയാളത്തിലെ മുൻനിര വാർത്താ ചാനലുകളിൽ എല്ലാകാലത്തും ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് ഏഷ്യാനെറ്റ് ന്യൂസ് ആണ്. എന്നാൽ സമീപകാലത്ത് റിപ്പോർട്ടർ ചാനൽ ഏഷ്യാനെറ്റ് ന്യൂസ്‌ കാലാകാലങ്ങളായി പിന്തുടർന്ന ഒന്നാം സ്ഥാനം അട്ടിമറിയിലൂടെ നേടിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായി ബാർക്ക് റേറ്റിംഗ് കണക്കുകൾ പുറത്തു വരുമ്പോൾ ഒന്നാം സ്ഥാനത്ത് ഉള്ളത് റിപ്പോർട്ടർ ടിവി ആണ്. ഇത്തരമൊരു സാഹചര്യത്തിലാണ് റിപ്പോർട്ടറിനെ വീഴ്ത്തുവാൻ സർജിക്കൽ സ്ട്രൈക്കുമായി രംഗത്ത് വന്നിരിക്കുന്നത്. നികേഷ് കുമാർ വിട്ട ശേഷം റിപ്പോർട്ടർ ചാനലിൻ്റെ പ്രധാന മുഖങ്ങളിലൊന്നും നട്ടെല്ലും ആയി […]
Read more

2026ലെ കോൺഗ്രസ് പ്രചാരണത്തെ രമേശ് ചെന്നിത്തല നയിക്കും

2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിർണായകമാണ്. ഏതു വിധേനയും അധികാരത്തിൽ എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ അത് പാർട്ടിക്ക് നൽകുന്ന തിരിച്ചടി വളരെ വലുതായിരിക്കും. അത്തരം ഒരു തിരിച്ചടി നേരിടുവാൻ കഴിയുന്ന തരത്തിലുള്ള ആരോഗ്യം ഇന്നത്തെ കോൺഗ്രസിന് ഇല്ല. അതുകൊണ്ടുതന്നെ ഏതു വിധേനയും അധികാരം പിടിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പ്രചാരണ സമിതി അധ്യക്ഷനെയും മുൻകൂട്ടി പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല ആയിരുന്നു പ്രചാരണ സമിതി അധ്യക്ഷൻ. ഈ […]
Read more

വൈപ്പിനിൽ കോൺഗ്രസിന്റെ തുറുപ്പുചീട്ട് സലിംകുമാർ

പൊതുവേ എറണാകുളം ജില്ല യുഡിഎഫിനൊപ്പം എക്കാലവും നിലയുറപ്പിക്കുന്ന ജില്ലയാണ്. ഏതു പ്രതിസന്ധിയിലും എറണാകുളത്തെ യുഡിഎഫിന്റെ കോട്ടകൾ ഒരിക്കലും ഇളകിയിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെയുള്ള 14 സീറ്റുകളിൽ 9 ഇടങ്ങളിലും യുഡിഎഫിന് വലിയതോതിലുള്ള വിജയം നേടുവാൻ കഴിഞ്ഞിരുന്നു. മറ്റു മണ്ഡലങ്ങളിൽ പരാജയപ്പെട്ടതും സ്ഥാനാർത്ഥിനിർണയവും മറ്റ് സാഹചര്യങ്ങളും കൊണ്ടും ആയിരുന്നു. പൊതുവേ ഏതു തെരഞ്ഞെടുപ്പിലും കോൺഗ്രസ് അവരുടെ സേഫായ ഇടമായി എറണാകുളത്തെ കാണാറുണ്ട്. ഏറെക്കുറെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത്തരത്തിൽ തന്നെ പ്രതിഫലനം ഉണ്ടാകാറുമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി കഴിവിന്റെ […]
Read more

പിറന്നാള്‍ ആശംസകള്‍ ലാലേട്ടാ

നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍. മലയാളത്തില്‍ ഇനി ആരൊക്കെ വന്നാലും മലയാളിയുടെ മനസില്‍ നിന്ന് ഒരിക്കലും മായാത്ത പേരും രൂപവുമാണ് മോഹന്‍ലാല്‍ എന്ന അഭിനയ കുലപതിയുടേത്. അഭിനയ ജീവിതത്തില്‍ നാല് പതിറ്റാണ്ട് പിന്നീടുമ്പോളും ഓരോ മലയാളിയും ഓര്‍ത്തുവെക്കുന്ന ഒരു ദിവസമാണ് മെയ് 21 . ലാലേട്ടനെന്ന് സ്നേഹത്തോടെ വിളിക്കുന്ന അവരുടെ പ്രീയ നടന്റെ ജന്മദിനം. തിരനോട്ടത്തില്‍ തുടങ്ങിയെങ്കിലും ആദ്യം പുറത്തുവന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ എന്ന വില്ലനിലൂടെ മോഹന്‍ലാല്‍ നടന്നു കയറിയത് മലയാള സിനിമയില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix