Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിറന്നാള്‍ ആശംസകള്‍ ലാലേട്ടാ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍. മലയാളത്തില്‍ ഇനി ആരൊക്കെ വന്നാലും മലയാളിയുടെ മനസില്‍ നിന്ന് ഒരിക്കലും മായാത്ത പേരും രൂപവുമാണ് മോഹന്‍ലാല്‍ എന്ന അഭിനയ കുലപതിയുടേത്. അഭിനയ ജീവിതത്തില്‍ നാല് പതിറ്റാണ്ട് പിന്നീടുമ്പോളും ഓരോ മലയാളിയും ഓര്‍ത്തുവെക്കുന്ന ഒരു ദിവസമാണ് മെയ് 21 . ലാലേട്ടനെന്ന് സ്നേഹത്തോടെ വിളിക്കുന്ന അവരുടെ പ്രീയ നടന്റെ ജന്മദിനം.

തിരനോട്ടത്തില്‍ തുടങ്ങിയെങ്കിലും ആദ്യം പുറത്തുവന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ എന്ന വില്ലനിലൂടെ മോഹന്‍ലാല്‍ നടന്നു കയറിയത് മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയിലേക്കും അതിലൂടെ ആരാധകരുടെ മനസിലേക്കുമാണ്.

എണ്‍പതുകളില്‍ സ്വാഭാവിക അഭിനയം കൊണ്ട് വിസ്മയം തീര്‍ത്ത അദ്ദേഹം തൊണ്ണൂറുകളില്‍ ചുവടൊന്ന് മാറ്റിപ്പിടിച്ചു. തുടര്‍ന്ന് ബ്ലോക് ബസ്റ്ററുകളുടെ ഒരു നീണ്ട നിര തന്നെ മലയാളികള്‍ക്ക് സമ്മാനിക്കുകയും ചെയ്തു അദ്ദേഹം.

1960 മെയ് 21 ന് പത്തനംതിട്ടയിലെ ഇലന്തൂരില്‍ വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായി ജനിച്ച മോഹന്‍ലാല്‍ . തിരുവനന്തപുരത്തെ മുടവന്‍മുകളിലായിരുന്നു കുട്ടിക്കാലത്ത് ജീവിച്ചത്. തന്റെ അഭിനയ ജീവിതത്തിലൂടെ നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍, കേണല്‍ പദവി അങ്ങനെ നിരവധി നേട്ടങ്ങളും അദ്ദേഹം സ്വന്തമാക്കി. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച അദ്ദേഹം നായകനായും ഗായകനായും, നിര്‍മ്മാതാവായും തിളങ്ങിയതിന് പുറമെ സംവിധാനത്തിലും ഒരു കൈ നോക്കി.

നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍ എന്ന ചിത്രത്തിലെ സോളമനും തൂവാനതുമ്പികളിലെ ജയകൃഷ്ണമുമെല്ലാം ആ കാലത്തെ യുവാക്കളുടെ ഹരമായിരുന്നു. ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയം കണ്ട് പ്രണയിക്കാന്‍ കൊതിച്ച കൗമാരക്കാര്‍ ഒരുപാടിയിരുന്നുഅന്ന് . മണിചിത്രത്താഴിലെ ഡോക്ടര്‍ സണ്ണിയും ചിത്രത്തിലെ വിഷ്ണുവും കിരീടത്തിലെ സേതു മാധവനുമെല്ലാം മോഹന്‍ലാല്‍ എന്ന നടനെ കാണുന്നവന്റെ കണ്ണിലല്ല മനസിലേക്കാണ് അടുപ്പിച്ചത്.

മംഗലശ്ശേരി നീലകണ്ഠനായി വെള്ളിത്തിരയില്‍ അദ്ദേഹം അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് ഇന്നും ആ ചിത്രം കണ്ടാല്‍ തോന്നും. മറ്റാരും ചെയ്യാന്‍ മടിക്കുന്ന നിരവധി കഥാപാത്രങ്ങള്‍. അതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ചെയ്യാന്‍ കൊതിക്കുന്ന കഥാപാത്രങ്ങള്‍ ഏതായാലും മോഹന്‍ലാല്‍ എന്ന പ്രതിഭയുടെ കയ്യില്‍ ഭദ്രം.

ആദ്യ ചിത്രത്തില്‍ ഹാസ്യ കഥാപാത്രമായി അരങ്ങേറിയെങ്കിലും പലകാരണങ്ങള്‍ കൊണ്ടും ചിത്രം വെളിച്ചം കണ്ടില്ല. എന്നാല്‍ വെള്ളിത്തിരയില്‍ ആദ്യമെത്തിയ ചിത്രത്തില്‍ വില്ലനായെങ്കിലും പിന്നീട് നായകനിേലക്കുള്ള യാത്രയിലാണ് അദ്ദേഹം തിളങ്ങിയത്

20ാം വയസ്സിലാണ് അദ്ദേഹം ആദ്യചിത്രത്തില്‍ അഭിനയിച്ചത്. വില്ലന്‍ മഹേന്ദ്രന് പിന്നീട് നിരവധി കഥാപാത്രങ്ങള്‍ കിട്ടി അവയൊന്നും പക്ഷെ പ്രതിനായക വേഷങ്ങളായിരുന്നില്ല. 1986 മുലതല്‍ 1995 വരെയുള്ള മലയാള സിനിമയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ മോഹന്‍ലാലെന്ന നടനും തന്റെ കഴിവുകള്‍ കൂടുതല്‍ തെളിയിച്ചുകൊണ്ടിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു.നാടകപാരമ്പര്യമില്ലെങ്കിലും അദ്ദേഹം നാടകത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
നാടകാചാര്യനായ കാവാലം നാരായണപണിക്കര്‍ സംവിധാനം ചെയ്ത കര്‍ണ്ണഭാരം എന്ന നാടകത്തില്‍ മഹാഭാരതത്തിലെ കഥാപാത്രമായ കര്‍ണ്ണന്റെ വേഷമാണ് അദ്ദേഹം ചെയ്തത്.നായകനുപുറമെ ഗാനകനായും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. 23 സിനിമകളിലാണ് അദ്ദേഹം ഗാനം ആലപിച്ചിട്ടുള്ളത്.

അഭിനയ ശൈലികൊണ്ടും പെരുമാറ്റം കൊണ്ടും മോഹന്‍ലാല്‍ എന്ന നടന്‍ ആരാധകര്‍ക്കൊരു വികാരം തന്നെയാണ്. ഓരോ വര്‍ഷവും ആരാധകര്‍ കാത്തിരിക്കുന്ന ദിവസം തന്നെയാണ് തങ്ങളുടെ പ്രീയ താരത്തിന്റെ ജന്മദിനവും. ലോകമെമ്പാടുമുള്ള ലാലേട്ടന്റെ ആരാധകര്‍ക്കൊപ്പം വൈറ്റ്സ്വാന്‍ ടീവിയുടെയും ജന്മദിനാശംസകള്‍ ലാലേട്ടാ.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer