Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Sports

ഐഎസ്എല്‍ കിരീടം വീണ്ടും മോഹന്‍ ബഗാന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐ എസ് എൽ) കിരീടം മോഹന്‍ ബഗാന്‍ സ്വന്തമാക്കി. ആവേശ ഫൈനലില്‍ ബെംഗളൂരു എഫ്‌സിയെ 2-1ന് കീഴടക്കി. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ജാമി മക്ലാരന്‍ നേടിയ വിജയഗോളാണ് ഒരിക്കല്‍ കൂടി മോഹന്‍ ബഗാന് ഐഎസ്എല്‍ കിരീടം സമ്മാനിച്ചത്. ആക്രമണ-പ്രത്യാക്രമണങ്ങള്‍ നിറഞ്ഞതായിരുന്നു ആദ്യ പകുതി. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. മോഹന്‍ ബഗാന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയതെങ്കിലും, പിന്നീട് ബെംഗളൂരുവാണ് ആദ്യ പകുതിയില്‍ കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടത്. ഇരുടീമുകള്‍ക്കും […]
Read more

ഉത്തേജക മരുന്ന് ; ജാവലിന്‍ താരം ഡി.പി. മനുവിന് നാലുവര്‍ഷം വിലക്ക്

ന്യൂഡല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവും ജാവലിന്‍ താരവുമായ ഡി.പി. മനുവിന് നാലുവര്‍ഷം വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ നിരോധിത ഉത്പന്നം ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് (നാഡ) താരത്തെ വിലക്കിയത്. നേരത്തേ ദേശീയ ഇന്റര്‍-സ്റ്റേറ്റ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നാഡ താരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ബംഗളൂരുവിലെ അത്ലറ്റിക് മീറ്റില്‍ ജേതാവായതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മനു ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. 2023 ഏപ്രിലില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്സ് അത്ലറ്റിക്സ് മീറ്റില്‍ […]
Read more

ഐഎസ്എൽ കിരീട പോരാട്ടം: മോഹൻ ബഗാന്‍ ബെംഗളൂരു എഫ്സിയെ നേരിടും

കൊൽക്കത്ത: ഐഎസ്എൽ കലാശപ്പോരാട്ടത്തിൽ മോഹൻ ബഗാൻ ബെംഗളൂരു എഫ് സിയെ നേരിടും. കൊൽക്കത്തയിലെ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് ഫൈനൽ തുടങ്ങും. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി ഐ എസ് എൽ ഷീൽഡ് ഷെൽഫിലെത്തിച്ച മോഹൻ ബഗാൻ ലക്ഷ്യമിടുന്നത് ഇരട്ടക്കിരീടമാണ്. സുനിൽ ഛേത്രിയുടെ ബെംഗളൂരു എഫ്സി സെമിയിൽ എഫ് സി ഗോവയെ തോൽപ്പിച്ചപ്പോൾ ജംഷെഡ്പൂർ എഫ്സിയെ മറികടന്നാണ് മോഹൻ ബഗാൻ ഫൈനലിനെത്തുന്നത്. ബഗാൻ സീസണിലെ 26 കളിയിൽ 50 ഗോൾ നേടിയപ്പോൾ ബെംഗളൂരു എഫ്സി 27 […]
Read more

ഐപിഎൽ; ചെന്നൈക്ക് വീണ്ടും തോൽവി

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തോൽവി. കൊൽക്കത്താ നൈറ്റ് റൈഡേഴ്സിനെതിരേയാണ് ചെന്നൈയുടെ തോൽവി. എട്ട് വിക്കറ്റ് ജയമാണ് കെ കെ ആർ നേടിയത്. 104 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത 59 പന്ത് ബാക്കി നിൽക്കേ അനായാസമായി വിജയത്തിലെത്തി. മിന്നുന്ന തുടക്കം നൽകി ക്വന്റൺ ഡി കോക്കും സുനിൽ നരേയ്നും പുറത്തായെങ്കിലും 10.1 ഓവറിൽ ചെന്നൈ ഉയർത്തിയ വിജയലക്ഷ്യം കെകെആ‌ർ മറികടന്നു. സുനിൽ നരേയ്ൻ 18 പന്തിൽ 44 റൺസെടുത്തപ്പോൾ ഡി കോക്ക് 16 […]
Read more

ക്രിക്കറ്റ് താരം റിങ്കു സിങ്ങും എസ്പി എംപി പ്രിയ സരോജും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ട്

ലഖ്നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നു. സമാജ് വാദി പാര്‍ട്ടി നേതാവും ലോക്സഭാ എംപിയുമായ പ്രിയ സരോജ് ആണു വധു. അതേസമയം, കഴിഞ്ഞ ദിവസം വിവാഹനിശ്ചയ ചടങ്ങ് നടന്നതായുള്ള പ്രചാരണങ്ങള്‍ എംപിയുടെ പിതാവും എസ്പി എംഎല്‍എയുമായ തൂഫാനി സരോജ് തള്ളി. എന്നാല്‍, ഇരു കുടുംബങ്ങളും തമ്മില്‍ വിവാഹം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.എന്നാല്‍ വിവാഹവാര്‍ത്തയോട് റിങ്കുവും പ്രിയയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും തമ്മിലുള്ള വിവാഹത്തെ കുറിച്ച് കുടുംബം കാര്യമായി ആലോചിക്കുന്നുണ്ട്. വിവാഹം ആയതിനാല്‍ […]
Read more

കരാർ അവസാനിച്ചു; പ്യൂമയോട് വിടപറഞ്ഞ് വിരാട് കോലി

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ലോക പ്രശസ്ത ബ്രാൻഡായ പ്യൂമയുമായുള്ള കരാര്‍ അവസാനിച്ചു. നീണ്ട എട്ട് വർഷത്തിന് ശേഷമാണ് കരാർ അവസാനിച്ചത് .2017 മുതലാണ് കോലിയും പ്യൂമയുമായുള്ള കരാര്‍ ആരംഭിച്ചത്. ജര്‍മ്മന്‍ സ്പോര്‍ട്‌സ്‌വെയര്‍ ബ്രാന്‍ഡായ പ്യൂമയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയുടെ എട്ട് വർഷത്തെ സ്പോണ്‍സര്‍മാര്‍. 110 കോടി രൂപയുടെ പരസ്യ കരാറായിരുന്നു കോലിയും പ്യൂമയും തമ്മിലുണ്ടായിരുന്നത്. നിലവിൽ ഐപിഎല്‍ പതിനെട്ടാം സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി കളിച്ചുകൊണ്ടിരിക്കുകയാണ് വിരാട് കോലി. ഇനി […]
Read more

സ്പാനിഷ് താരം സെര്‍ജിയോ കാസ്റ്റല്‍ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക്

കൊച്ചി: സ്പാനിഷ് താരം സെര്‍ജിയോ കാസ്റ്റല്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിലേക്ക്. സ്പാനിഷ് ലീഗില്‍ അത്ലറ്റികോ മഡ്രിഡിന്റെയും ഒസാസുനയുടെയും ബി ടീമില്‍ കളിച്ച കാസ്റ്റല്‍ മലാഗയില്‍ ിന്നാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. ഐഎസ്എലില്‍ നേരത്തേ ജംഷേദ്പുര്‍ എഫ്സിക്കായി കളിച്ച കാസ്റ്റല്‍ ഓസ്ട്രേലിയ, സൈപ്രസ് ക്ലബ്ബുകള്‍ക്കായും പന്ത് തട്ടിയിട്ടുണ്ട്.മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ കാസ്റ്റല്‍ വൈകാതെ ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിടുമെന്നാണ് വിവരം. അടുത്തിടെ ബ്ലാസ്റ്റേഴ്സ് ടീമില്‍നിന്ന് മൂന്ന് വിദേശ താരങ്ങള്‍ ഒഴിവാക്കപ്പെടുമെന്നാണ് സൂചന. അതിനുശേഷമാകും കാസ്റ്റലിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. […]
Read more

രാജസ്ഥാന്‍ റോയല്‍സിന്റെ പരാജയത്തിന് പിന്നാലെ ക്യാപറ്റന്‍ സഞ്ജു സാംസണ് പിഴ

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോല്‍വിക്കു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് തിരിച്ചടി. ഗുജറാത്തിനെതിരായ മത്സരത്തിലെ സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ ടീം ക്യാപറ്റന്‍ സഞ്ജുവിന് വന്‍ തുക പിഴ ചുമത്തിയിരിക്കുകയാണ്. ഓവറുകള്‍ തീര്‍ക്കുന്നതു വൈകിയതിനാണ് 24 ലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടി വരിക. 58 റണ്‍സ് വിജയമാണ് രാജസ്ഥാനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. സീസണില്‍ രണ്ടാം തവണയാണ് രാജസ്ഥാന്‍ ക്യാപ്റ്റന് പിഴ ശിക്ഷ ലഭിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിനു ശേഷവും രാജസ്ഥാന്റെ താല്‍ക്കാലിക […]
Read more

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര ബിജെപി അധ്യക്ഷനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കും ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും വേണ്ടി കളിച്ച ജാദവിനെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ, മുതിര്‍ന്ന നേതാവ് അശോക് ചവാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. മഹാരാഷ്ട്രയിലെ പൂണെയില്‍ ജനിച്ച ജാദവ്, മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍ ആണ്. 2014 ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കായി ഏകദിന […]
Read more

രഞ്ജി ട്രോഫി താരം അക്ഷയ് ചന്ദ്രന്‍ വിവാഹിതനായി

തലശ്ശേരി: കേരള രഞ്ജി ക്രിക്കറ്റ് താരം അക്ഷയ് ചന്ദ്രന്‍ വിവാഹിതനായി.കാസര്‍കോട് പൊയ്‌നാച്ചി കാഞ്ഞിരക്കുന്നിലെ പി. മധുസൂദനന്റെയും ശോഭയുടെയും മകള്‍ ഐശ്വര്യയാണ് വധു. തലശ്ശേരി പാറാല്‍ തമ്പുരാന്‍കണ്ടിയിലെ ടി.കെ. രാമചന്ദ്രന്റെയും ശാന്തി രാമചന്ദ്രന്റെയും മകനായ അക്ഷയ് ചന്ദ്രന്‍ 2015 മുതല്‍ കേരള ക്രിക്കറ്റ് ടീം അംഗമാണ്. ഇക്കുറി രഞ്ജി ക്രിക്കറ്റ് ഫൈനലിലെത്തിയ ടീമിലും അക്ഷയ് കളിച്ചിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer