Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Sports

അണ്ടര്‍ 19 ലോകകപ്പ് വിജയം; ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ.ഞായറാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയ കിരീടം ചൂടിയത്. ടീമിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ പ്രതിഫലനമാണ് ഈ വിജയമെന്നും ടീമിന് എല്ലാ ആശംസകളും നേരുന്നുവെന്നും ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു. അഭിമാനകരമായ നേട്ടമാണ് സ്വന്തമാക്കിയതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. ക്വലാലംപുരിലെ ബയൂമാസ് […]
Read more

അണ്ടര്‍19 വനിതാ ടി20 ലോകകപ്പ്: ഇന്ത്യ ഫൈനലില്‍

ക്വാലാലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഇന്ത്യ ഫൈനലില്‍. സെമിയില്‍ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന് തകർത്താണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 113 റൺസ് നേടി. വിജയം തേടിയിറങ്ങിയ ഇന്ത്യ 15 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 117 റണ്‍സെടുത്ത് വിജയം ഉറപ്പിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. 29 പന്തില്‍ 35 റണ്‍സ് നേടിയ ഗൊങ്കടി തൃഷയുടെ വിക്കറ്റ് […]
Read more

ദേശീയ ഗെയിംസ്; നീന്തലിൽ സാജന്‍ പ്രകാശ് ഫൈനലില്‍

ഡെറാഡൂൺ: ദേശീയ ഗെയിംസിന്റെ രണ്ടാം ദിനമായ ഇന്ന് കൂടുതൽ മത്സരങ്ങളുമായി കളത്തിലിറങ്ങാൻ തയ്യാറെടുത്ത് കേരളം. ഇന്ന് രാവിലെ നടന്ന 200 മീ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ ഒരു മിനിറ്റ് 57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സാജന്‍ പ്രകാശ് ഫൈനലിലെത്തി. ഇന്ന് വൈകിട്ടാണ് ഫൈനല്‍ മത്സരം. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും 54.86 സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത് സാജന്‍ ഫൈനലില്‍ കടന്നു. പുരുഷ ഖോ-ഖോയില്‍ മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികൾ. വനിതകളുടെ ബീച്ച് ഹാന്‍ഡ് ബോളില്‍ കേരളം ബംഗാളിനെ നേരിടും. ആദ്യ രണ്ടു […]
Read more

കാംബ്ലിയുമായി ബന്ധം പിരിയാൻ തീരുമാനിച്ചിരുന്നു: തുറന്നു പറഞ്ഞ് ഭാര്യ ആൻഡ്രിയ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുമൊത്തുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തി ഭാര്യ ആന്‍ഡ്രിയ ഹെവിറ്റ്. കാംബ്ലിയുടെ മദ്യപാനവും തെറ്റായ കൂട്ടുകെട്ടും കുടുംബ ജീവിതത്തേയും മോശമായി ബാധിച്ചു. ബന്ധം വേര്‍പിരിയുന്നതിനായി നിയമപരമായി ശ്രമങ്ങള്‍ നടത്തി. എന്നാല്‍ പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്‍തിരിയുകയായിരുന്നുവെന്നും ആന്‍ഡ്രിയ പറയുന്നു. അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് സങ്കടം തോന്നി, എല്ലാവരും അദ്ദേഹത്തെ ഉപേക്ഷിച്ച സമയം കൂടിയായിരുന്നു അത്, ഞാന്‍ കൂടിയില്ലെങ്കിള്‍ അദ്ദേഹം എന്ത് ചെയ്യും?, ശേഷമാണ് വീണ്ടും കാബ്ലിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ […]
Read more

15 മാസത്തിനിടെ ഇസ്രായേൽ കൊലപ്പെടുത്തിയത് 382 പാലസ്തീൻ ഫുട്ബോൾ താരങ്ങളെ

15 മാസത്തിനിടെ ഇസ്രായേൽ കൊലപ്പെടുത്തിയത് 382 പാലസ്തീൻ ഫുട്ബോൾ താരങ്ങളെയെന്ന് പാലസ്തീൻ ഫുട്ബോൾ അസോസിയേഷൻ .“നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയ്ക്കിടെ രക്തസാക്ഷികളായ പാലസ്തീൻ അത്ലറ്റുകളുടെയും സ്കൗട്ടുകളുടെയും എണ്ണം 382 ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെ 724 ആയി ഉയർന്നു.” പിഎഫ്എ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.കൊല്ലപ്പെട്ടവരിൽ 96 പേർ കുട്ടികളും 286 പേർ യുവാക്കളുമാണ്. കൂടാതെ ബോംബാക്രമണത്തിൽ ഫുട്ബോളിനായി സമർപ്പിച്ച 147 ഉൾപ്പെടെ 287 കായിക സൗകര്യങ്ങൾ നശിച്ചു. അതിൽ 134 എണ്ണം ഗാസയിലാണെന്നും ബാക്കിയുള്ളവ വെസ്റ്റ് ബാങ്കിലാണെന്നും […]
Read more

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പര; രണ്ടാം മത്സരം ഇന്ന്

ഇന്ത്യ ഇംഗ്ലണ്ട് ടി -20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. രാത്രി ഏഴ് മണിക്ക് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലെത്താനാണ് ശ്രമം. വരുൺ ചക്രവർത്തി, അക്സർ പട്ടേൽ രവി ബിഷ്ണോയ് സ്പിൻ നിര ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാകും. അർഷദീപ് സിങ് മാത്രമാകും പേസ് ബോളർ. ഹർദിക്ക് പാണ്ഡ്യയും അഭിഷേക് ശർമയും ടീമിലുള്ളതിനാൽ ബോളിങ് പ്രശ്നമാകില്ല. കഴിഞ്ഞ കളിയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സഞ്ജു സാംസണിന് കഴിഞ്ഞിരുന്നു. ഇംഗ്ലണ്ട് […]
Read more

ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് പുറത്ത്

ദേശീയ ഗെയിംസില്‍ കളരിപ്പയറ്റിനെ പുറത്താക്കി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. വിപുലമായ പങ്കാളിത്തവും രാജ്യത്തെമ്പാടും പ്രചാരവുമുള്ള കായിക ഇനമായിരിക്കണമെന്നാണ് ദേശീയ ഗെയിംസിനായുള്ള ചട്ടക്കൂടില്‍ പറയുന്നതെന്ന് ഐഒഎ വിശദീകരിക്കുന്നു. ഈ മാനദണ്ഡങ്ങള്‍ കളരിപ്പയറ്റ് പാലിക്കാത്തിനാല്‍ ഗെയിംസില്‍ മത്സരയിനമാക്കാനാകില്ല എന്ന വിചിത്രവാദമാണ് പാസാക്കിയത്. കോടതി പറഞ്ഞ സമയത്തിനുള്ളില്‍ അറിയിപ്പ് പുറത്തിറക്കുന്നതില്‍ പരാജയപ്പെട്ട ഐഒഎയ്‌ക്കെതിരെ കളരിപ്പയറ്റ് താരം ഹര്‍ഷിത യാദവ് കോടതിയലക്ഷ്യഹര്‍ജി ഫയല്‍ ചെയ്തു. കളരിപ്പയറ്റിനെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം മുന്‍നിര്‍ത്തി പ്രദര്‍ശനയിനമാക്കിയിട്ടുണ്ടെന്നും ഐഒഎ വ്യക്തമാക്കി. കേരളത്തിന്റെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷയായിരുന്നു […]
Read more

ഈസ്റ്റ് ബംഗാളിനോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി

കൊല്‍ക്കത്ത: തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പോയിന്റുകള്‍ നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, എവേ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയോട് 2-1ന് തോറ്റു. പുതുവര്‍ഷത്തില്‍ ടീമിന്റെ ആദ്യ തോല്‍വി. 20ാം മിനിറ്റില്‍ മലയാളി താരം പി.വി വിഷ്ണുവിലൂടെ മുന്നിലെത്തിയ ആതിഥേയ ടീം 72ാം മിനിറ്റില്‍ ഹിജാസി മഹെറിലൂടെ ലീഡ് കൂട്ടി. 84ാം മിനിറ്റില്‍ പകരതാരം ഡാനിഷ് ഫാറൂഖ് ആണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കണ്ടെത്തിയത്. തോറ്റെങ്കിലും 18 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് തുടര്‍ന്നു. തുടര്‍ച്ചയായ […]
Read more

ജയം ലക്ഷ്യം; ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

കഴിഞ്ഞ മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റിനോട് സമനിലയിൽ പിരിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അടുത്ത മത്സരത്തിനിറങ്ങും. ഈസ്റ്റ് ബംഗാള്‍ എഫ്‌സിയാണ് എതിരാളികള്‍. ഈസ്റ്റ് ബംഗാള്‍ എഫ്‌സിയാണ് എതിരാളികള്‍. പതിനേഴു മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 16 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ നിലവില്‍ പതിനൊന്നാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയില്‍ നേടിയ വിജയം ആവര്‍ത്തിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യം. കോച്ചിന്റെ താല്‍ക്കാലിക ചുമതലയുള്ള പുരുഷോത്തമന് കീഴിലെ നേട്ടങ്ങളില്‍ പ്രതീക്ഷ വെക്കുകയാണ് […]
Read more

ദേശീയ ഗെയിംസില്‍ കേരളത്തിന് 451 അംഗ ടീം

ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കേരളത്തിന് 451 കായികതാരങ്ങളുടെ സംഘം. 28 മുതല്‍ ആരംഭിക്കുന്ന ദേശീയ ഗെയിംസിനായി മത്സരാർത്ഥികൾ 23-ന് പുറപ്പെടും. ഒളിമ്പ്യന്‍ സെബാസ്റ്റിയന്‍ സേവ്യറാണ് സംഘത്തലവന്‍. 123 ഒഫീഷ്യലുകളും ഒപ്പമുണ്ടാകും. 29 കായിക ഇനങ്ങളിലാണ് കേരളം മത്സരിക്കുന്നത്. 28 മുതല്‍ ഫെബ്രുവരി 14 വരെയാണ് ദേശീയ ഗെയിംസ് നടക്കുന്നത്. തുഴച്ചില്‍, ഖോഖൊ,ബാസ്‌കറ്റ്‌ബോള്‍ ടീമുകള്‍ 26നും അക്വാട്ടിക്‌സ്, റഗ്ബി, ഫുട്‌ബോള്‍, വുഷു, ഷൂട്ടിങ് ടീമുകള്‍ 27നും പുറപ്പെടും. കളരിപ്പയറ്റ് മത്സര ഇനമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രദര്‍ശന മത്സരത്തിനുള്ള ടീം […]
Read more

Recent News

Advertisement
WhiteswanTV Footer