Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Sports

ലിസ്‌മോര്‍ കപ്പിന് തുടക്കമാകുന്നു; ഏറ്റുമുട്ടാൻ മലയാളി ടീമുകൾ

ലിസ്മോർ: ന്യൂ സൗത്ത് വെയിൽസിലെ ലിസ്‌മോര്‍ സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ലിസ്‌മോര്‍ കപ്പ് 2025 എവറോളിംഗ് ട്രോഫിക്കും ഈസി ഹോം ലോൺസ് പ്രൈസ് മണിക്കും വേണ്ടിയുള്ള ഹാർഡ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്ന്റിന് മാർച്ച് 30-ന് ലിസ്‌മോര്‍ ജിം റോഡര്‍ ഓവൽ സ്റ്റേഡിയത്തിൽ തുടക്കമാകും. അഞ്ച് മലയാളി ടീമുകൾ തമ്മിലുള്ള പോരാട്ടമാണ് ടൂർണമന്റിന്റെ പ്രത്യേകത. ലിസ്‌മോറിന്റെ ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് മലയാളി ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിൽ ലിസ്‌മോര്‍ സ്‌ട്രൈക്കേഴ്‌സ്, ടാരി റോയല്‍സ്, […]
Read more

ഗോവയോടും തോറ്റ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്; പരാജയം എതിരില്ലാത്ത രണ്ട് ഗോളിന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ലീഗില്‍ രണ്ടാംസ്ഥാനത്തുള്ള ഗോവ എഫ്.സി.യോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. തോല്‍വിയോടെ കേരളത്തിന്റെ പ്ലേ ഓഫ് സാധ്യത തീര്‍ത്തും മങ്ങി. നോക്കൗട്ട് റൗണ്ട് ഗോവ ഏറക്കുറെ ഉറപ്പിച്ചതാണ്. രണ്ടാംപകുതിയിലാണ് ഇരുഗോളുകളും പിറന്നത്.മത്സരത്തിന്റെ ആദ്യപകുതിക്കുശേഷം, 46-ാം മിനിറ്റില്‍ ഗോവ ലീഡ് നേടുകയായിരുന്നു. മധ്യനിരതാരം ഐക്കര്‍ ഗുവറോറ്റേക്‌സ്‌നയുടേതായിരുന്നു ആദ്യ ഗോള്‍. 73-ാം മിനിറ്റില്‍ മുഹമ്മദ് യാസിറും ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ നിറയൊഴിച്ചു. ഈ ഗോളിലും ഗുവറോറ്റേക്‌സ്‌നയുടെ പങ്ക് നിര്‍ണായകമായി. […]
Read more

ചരിത്രനിമിഷം; കേരളം രഞ്ജി ട്രോഫി ഫൈനലില്‍

അഹമ്മദാബാദ്: ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍. സസ്പെന്‍സ് നിറഞ്ഞ സെമിപോരാട്ടത്തില്‍ ഗുജറാത്തിനെതിരെ നേടിയ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ അകമ്പടിയിലാണ് കേരളം ഫൈനലിൽ എത്തിയത്. സാധ്യതകള്‍ അവസാനിച്ചിടത്തുനിന്നും കരുതിയിടത്ത് നിന്ന് പൊരുതിക്കയറി ലീഡ് പിടിച്ചെടുക്കുകയായിരുന്നു. മറ്റൊരു സെമിയില്‍ മുംബൈയെ പരാജയപ്പെടുത്തിയ വിദര്‍ഭയാകും കലാശപ്പോരില്‍ കേരളത്തിന്റെ എതിരാളികള്‍. ഏഴിന് 429 റണ്‍സുമായി അവസാന ദിനം ഇറങ്ങിയ ഗുജറാത്തിനെതിരെ 28 റണ്‍സിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന വലിയ വെല്ലുവിളിയായിരുന്നു കേരളത്തിന് ഉണ്ടായിരുന്നത്. കേരളം 455 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടു. രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ […]
Read more

പരിശീലനത്തിനിടെ അപകടം; പവർലിഫ്റ്റിങ്ങ് താരത്തിന് ദാരുണാന്ത്യം

ജയ്പൂര്‍: പരിശീലനത്തിനിടെ പവര്‍ലിഫ്റ്റിങ്ങ് താരത്തിന് ദാരുണാന്ത്യം. ജൂനിയര്‍ ദേശീയ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ യാഷ്തിക ആചാര്യ (17)യാണ് ജിമ്മിലെ പരിശീലനത്തിനിടെ മരിച്ചത്. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലാണ് സംഭവം. 270 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ആചാര്യയുടെ കഴുത്തില്‍ വീഴുകയായിരുന്നു. ജിമ്മില്‍ പരിശീലകന്റെ സഹായത്തോടെ ഭാരമുയര്‍ത്തുന്നതിനിടെയാണ് ബാര്‍ബെല്‍ വീണ് താരത്തിന്റെ കഴുത്തൊടിഞ്ഞത്. അപകടം നടന്ന ഉടന്‍ യാഷ്തിക ആചാര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തില്‍ പരിശീലകനും നിസാര പരിക്കേറ്റിട്ടുണ്ട്. കുടുംബം പരാതി നല്‍കാത്തതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും എസ്എച്ച്ഒ അറിയിച്ചു. […]
Read more

ചാംപ്യന്‍സ് ട്രോഫി 2025 ടൂർണമെൻ്റിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ജഴ്സി പുറത്തിറക്കി

ന്യൂഡൽഹി: ഐസിസി ചാംപ്യന്‍സ് ട്രോഫി 2025 ടൂർണമെൻ്റിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഏറ്റവും പുതിയ ജഴ്സി പുറത്തിറക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമടക്കമുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ ആണ് പുതിയ ജഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടത്. അവാര്‍ഡുകളും ടീം ഓഫ് ദി ഇയര്‍ ക്യാപ്പുകളും സ്വീകരിച്ച ഇന്ത്യന്‍ കളിക്കാരുടെ ഫോട്ടോകള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലാണ് എക്സിലൂടെ പുറത്തുവിട്ടത്. ഇന്ത്യൻ താരങ്ങളുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ബിസിസിഐയും പുറത്തുവിട്ടിട്ടുണ്ട്. ഈ ജഴ്സിയിൽ ആതിഥേയ രാഷ്ട്രമായ പാകിസ്ഥാൻ്റെ പേരും കാണാം. ടൂര്‍ണമെൻ്റിൻ്റെ ഔദ്യോഗിക ലോഗോയില്‍ പാകിസ്ഥാൻ്റെ […]
Read more

ഉത്തേജക മരുന്നിന്റെ സാനിധ്യം; ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നറിന് വിലക്ക്

ലണ്ടന്‍: ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നറിന് വിലക്ക്. ഫെബ്രുവരി ഒമ്പത് മുതല്‍ മെയ് നാല് വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ മെയ് 19-ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ താരത്തിന് കളിക്കാനായേക്കും. കഴിഞ്ഞ മാസം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിലെ ജേതാവായിരുന്നു യാനിക് സിന്നര്‍. ഫിസിയോ തെറാപ്പിസ്റ്റിന്റെ നിര്‍ദേശപ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോള്‍ ഉള്‍പ്പെട്ട മരുന്ന് ഉപയോഗിച്ചതെന്ന് സിന്നര്‍ വിശദീകരണം നല്‍കിയിരുന്നു. ഈ […]
Read more

കായിക മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമെന്ന് കേരള ഒളിമ്പിക് അസോസിയേഷന്‍

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ രൂക്ഷവിമർശനവുമായി കേരള ഒളിമ്പിക് അസോസിയേഷന്‍. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമെന്ന് ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍. കായിക വകുപ്പിന് മന്ത്രിയുണ്ടായിട്ടും സമ്പൂര്‍ണ പരാജയമായി മാറി. നാലു വര്‍ഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നല്‍കാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസില്‍ കാണാന്‍ കഴിഞ്ഞത്. മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമായി മാറിയെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ […]
Read more

ഐപിഎല്‍; ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ നയിക്കുക രജത് പാട്ടീദാര്‍

മുംബെെ: ഐപിഎല്‍ 2025 സീസണിലേക്കുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ പുതിയ ക്യാപ്റ്റനായി രജത് പാട്ടീദാര്‍. ആര്‍സിബി തന്നെയാണ് രജതിനെ ടീമിന്റെ എട്ടാമത്തെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. 2021 സീസണിന് ശേഷം 2022ലും ടീമില്‍ നിലനിര്‍ത്തിയ രജത് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ പ്ലേഓഫ് റൗണ്ടില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ അണ്‍കാപ്പ്ഡ് കളിക്കാരനായി രജത് . 2022 മുതല്‍ അവരെ നയിച്ച ഫാഫ് ഡു പ്ലെസിസിനെ ടീമില്‍ നിലനിര്‍ത്തിയില്ലെങ്കിലും 2025 ലെ ലേലത്തിന് മുമ്പ് പാട്ടീദാറിനെയും വിരാട് കോഹ്ലിയെയും […]
Read more

ചാംപ്യന്‍സ് ട്രോഫി; ബുമ്രയും ജയ്‌സ്വാളും പുറത്ത്

മുംബെെ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. പൂര്‍ണ ഫിറ്റ്നെസ് വീണ്ടെടുക്കാത്തതിനെ തുടര്‍ന്ന് ജസ്പ്രിത് ബുമ്രയെ മത്സരത്തില്‍ നിന്ന് ഒഴിവാക്കി. പകരം ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി. യശസ്വി ജയ്സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തി. ജയ്സ്വാള്‍ നോണ്‍ ട്രാവലിംഗ് സബ്സ്റ്റിറ്റിയൂട്ടാണ്. മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവരും നോണ്‍ ട്രാവലിംഗ് സബ്സ്റ്റിറ്റിയട്ടാണ്. ടൂര്‍ണമെന്റിനുള്ള 15 അംഗ താല്‍ക്കാലിക ടീമില്‍ ബുമ്ര ഉള്‍പ്പെട്ടിരുന്നു. ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തിയതി ഇന്നായിരുന്നു. […]
Read more

ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പരിക്ക് ഭേദമായില്ല; ബുംമ്ര ചാംപ്യൻസ് ട്രോഫി കളിക്കില്ല

ചാംപ്യൻസ് ട്രോഫിയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് തിരിച്ചടിയായി ബുംമ്രയുടെ പുറത്താകൽ. ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ൽ ഫാസ്റ്റ് ബൗളർ ബുംമ്ര കളിക്കില്ല. ബിസിസിഐ തന്നെയാണ് ഇപ്പോൾ നിർണായക തീരുമാനമെടുത്തത്. ചാംപ്യൻസ് ട്രോഫിക്കുള്ള അന്തിമ ടീമിനെ സ്ഥിരീകരിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ. കഴിഞ്ഞ മാസം സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ താരത്തിന് പൂർണ്ണ ഫിറ്റ്‌നസ് കൈവരിക്കാൻ കഴിഞ്ഞിട്ടിലായിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും താരത്തെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും കളിച്ചിരുന്നില്ല. ബുംമ്രയ്ക്ക് പകരം ഹർഷിത് […]
Read more

Recent News

Advertisement
WhiteswanTV Footer