Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Tourism

ഡ്രൈവറില്ല, ഒറ്റ യാത്രയിൽ 40 പേർ; റെയിൽ ബസ് പദ്ധതി അവതരിപ്പിച്ച് ദുബായ്

ദുബായ്: പൊതുഗതാഗതത്തിന്റെ മുഖം മാറ്റാൻ ഒരുങ്ങി ദുബായ്. ഇതിനായി റെയിൽ ബസ് പദ്ധതിയുമായി റോഡ് ​ഗതാ​ഗത അതോറിറ്റി. മദീനത്ത് ജുമൈറയിൽ നടക്കുന്ന വേൾഡ് ​ഗവൺമെന്റ് ഉച്ചകോടിയിലാണ് ത്രീ ഡി പ്രിന്റഡ് ആയ റെയിൽ ബസ് വാഹനം പ്രദർശനത്തിന് വെച്ചത്. ലോകത്തിലെ തന്നെ സ്മാർട്ട് സിറ്റി ആകാനുള്ള ദുബായുടെ തയ്യാറെടുപ്പുകളിൽ ഒരു നാഴികക്കല്ലായി റെയിൽ ബസ് പദ്ധതി മാറുമെന്നതിൽ സംശയമില്ല. പൂർണമായും സൗരോർജത്തിൽ ഓടുന്ന റെയിൽ ബസിന് 40 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേ​ഗത്തിൽ […]
Read more

തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളില്‍ മദ്യ വിൽപ്പനയുടെ സമയം ദീർഘിപ്പിച്ചു; രാവിലെ 10 മുതല്‍ രാത്രി 12 വരെ

സംസ്ഥാനത്ത് തിരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളിലെ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും മദ്യ വില്പനയുടെ സമയം ദീർഘിപ്പിച്ചു. പുതിയ 74 ടൂറിസം കേന്ദ്രങ്ങളിലാണ് സമയം ദീര്‍ഘിപ്പിച്ചത്. എക്‌സൈസ് വകുപ്പ് വിജ്ഞാപനം ഇറക്കിയതോടെ രാവിലെ 10 മുതല്‍ രാത്രി 12 വരെ ഈ കേന്ദ്രങ്ങളില്‍ മദ്യവിൽപ്പന നടത്താൻ സാധിക്കും. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരുന്നു ഈ ടൂറിസം കേന്ദ്രങ്ങളില്‍ അനുമതി ഉണ്ടായിരുന്നത്. എന്നാൽ കോണ്‍ഫറന്‍സ് ടൂറിസത്തിന്റെ ഹബ്ബായ കൊച്ചി കോര്‍പറേഷനെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍, […]
Read more

കേരളത്തിലെ 74 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ബിയർ-വൈൻ പാർലറുകൾക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ 74 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബിയർ-വൈൻ പാർലറുകൾ തുടങ്ങാൻ എക്‌സൈസ് വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. ടൂറിസം മേഖലയിലെ പ്രോത്സാഹനമായാണ് ടൂറിസം ഇളവുകളോടു കൂടി ലൈസൻസുകൾ അനുവദിച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ മുൻ പരിഗണനയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ വില്ലേജുകളിലെ ക്ലാസിഫൈഡ് റസ്റ്റോറന്റുകൾക്ക് ബിയർ-വൈൻ ലൈസൻസ് ലഭ്യമാകും. 2003-ൽ ടൂറിസം വകുപ്പിന്റെ അംഗീകാരം ലഭിച്ച 15 വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് എക്‌സൈസ് വകുപ്പിന്റെ വിജ്ഞാപനത്തിലൂടെ ലൈസൻസ് അനുവദിച്ചിരുന്നു. അതിന്റെ തുടർച്ചയായി 190 കേന്ദ്രങ്ങളുടെ പട്ടിക സമർപ്പിക്കപ്പെട്ടിരുന്നുവെങ്കിലും, തീർഥാടക ടൂറിസം കേന്ദ്രങ്ങളെ ഒഴിവാക്കി […]
Read more

10,000 വാട്ടർ ടാക്സികളുമായി മഹാരാഷ്ട്ര

മുംബൈ: പതിനായിരം വാട്ടർ ടാക്സികൾ പുറത്തിറക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത വർഷം ഏപ്രിലിൽ പാസഞ്ചർ ഫ്ലൈറ്റുകൾ ആരംഭിക്കും. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ 10,000 വാട്ടർ ടാക്‌സികൾ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. ജലഗതാഗതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി വിശദ ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. നേരത്തേ, ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽനിന്ന് ബേലാപുരിലേക്കും തിരിച്ചും സർവീസുകൾ ആരംഭിച്ചെങ്കിലും യാത്രക്കാർ കുറവായതിനാൽ പിന്നീട് നിർത്തി. വിരാർ, […]
Read more

‘ഫ്രണ്ട്‌സ് ആന്റ് റിലേറ്റീവ്‌സ് വിസ’യുമായി യുഎഇ; കാലാവധി 90 ദിവസം

അബുദാബി: യുഎഇ പൗരന്‍മാര്‍ക്കും വിദേശ താമസക്കാര്‍ക്കും യുഎഇക്ക് പുറത്തു നിന്ന് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൊണ്ടു വരുന്നതിനുള്ള ‘ഫ്രണ്ട്‌സ് ആന്റ് റിലേറ്റീവ്‌സ് വിസ’ സംവിധാനത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കി. പ്രവാസികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ബന്ധങ്ങൾ ദൃഢമാക്കാനും വികസന പ്രവർത്തനങ്ങൾക്കു പുതിയ അവസരങ്ങൾ തിരിച്ചറിയാനുമാണ് പുതിയ വിസ സംവിധാനമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി വ്യക്തമാക്കി. വിസയുടെ കാലാവധി 30 മുതൽ 90 ദിവസം വരെയാണ്. ആദ്യഘട്ടത്തില്‍ 60 ദിവസം വരെ നല്‍കും. ആവശ്യമെങ്കില്‍ 30 ദിവസത്തേക്ക് കൂടി […]
Read more

ഐ എസ് എൽ പ്രമാണിച്ച് കൊച്ചി മെട്രോ സര്‍വീസ് ഇന്ന് രാത്രി 11 വരെ

കൊച്ചി: ഐ എസ് എല്ലിൽ മൂന്നാം വിജയത്തിനായി ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ഫുട്ബോൾ ആരാധകരുടെ യാത്ര സുഗമമാക്കാൻ യാത്ര സമയം ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രോ. ഇന്ന് രാത്രി 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് തൃപ്പൂണിത്തുറ ടെർമിനലിലേക്കും ആലുവയിലേക്കും സര്‍വ്വീസ് ഉണ്ടാകുമെന്ന് കൊച്ചി മെട്രോ വ്യക്തമാക്കി. വൈകീട്ട് 7.30 ന് നടക്കുന്ന മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. 16 മത്സരങ്ങളില്‍ 24 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് […]
Read more

‘മെട്രോ കണക്ട്’ പ്രവർത്തനം ആരംഭിച്ചു

കൊച്ചി: നഗരത്തിലെ പൊതുഗതാഗത രംഗത്തിന് കുതിപ്പേകാൻ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസ് ‘മെട്രോ കണക്ട്’ പ്രവർത്തനം ആരംഭിച്ചു. ബസുകളുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായതിന് പിന്നാലെയാണ് പൊതുസർവീസ് ആരംഭിച്ചത്. ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസുകളിലെ യാത്രാനിരക്ക്. ക്യാഷ് ട്രാൻസാക്ഷൻ വഴിയും ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയും ടിക്കറ്റ് ലഭ്യമാക്കും. പരിസ്ഥിതി സൗഹാർദ്ദമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ബസുകളിൽ സൗകര്യപ്രദമായ […]
Read more

റോഡിൽ എന്തിനാ യെല്ലോ ബോക്സ് മാർക്കിങ്ങ് ?

യാത്രക്കാർക്കും വാഹനം ഓടിക്കുന്നവർക്കും പൊതുവേ മനസ്സിലാകാത്ത ഒരു റോഡ് മാർക്കിംഗ് ആണ് yellow box അഥവാ മഞ്ഞനിറത്തിലുള്ള കളങ്ങളോടുകൂടിയ റോഡ് മാർക്കിങ്ങുകൾ. തിരക്കുള്ള ജംഗ്ഷനുകളിൽ തടസ്സം കൂടാതെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതിനും ട്രാഫിക് തടസ്സങ്ങൾ സ്വയം നിയന്ത്രിക്കുന്നതിനും വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ് yellow ബോക്സ്. റോഡ് മാർക്കിങ്ങുകളിലെ മഞ്ഞനിറം അതീവ പ്രാധാന്യമുള്ളതും അപകടത്തിലേക്ക് നയിച്ചേക്കാവുന്നതുമായ കാര്യത്തെ സൂചിപ്പിക്കുന്നതുമാണ്. ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യം കുറവുള്ള, രണ്ടോ അതിലധികമോ പ്രധാന റോഡുകൾ സംഗമിക്കുന്ന സ്ഥലങ്ങളിലോ, ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് ശേഷമോ […]
Read more

പ്രീമിയം കോച്ചിന്റെ സൗകര്യങ്ങളുള്ള ജനറൽ കോച്ച്, അമൃത് ഭാരത് പരിശോധിച്ച് അശ്വിനി വൈഷ്ണവ്

ചെന്നൈ: ഇൻ്റഗ്രൽ കോച്ച് ഫാക്ടറി സന്ദർശിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജനുവരി 10ന് ചെന്നൈയിലെ വന്ദേ ഭാരത് റേക്കുകൾ, അമൃത് ഭാരത് ട്രെയിൻ കോച്ചുകൾ, വിസ്റ്റാഡോം ഡൈനിംഗ് കാർ എന്നിവ പരിശോധിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലെത്തി. സാദാരണ /ഇടത്തരം യാത്രക്കാരുടെ ബഡ്‌ജറ്റിനൊതുങ്ങുന്ന പ്രീമിയം കോച്ചിൻ്റെ സൗകര്യങ്ങളുള്ള ജനറൽ കോച്ച് അമൃത് ഭാരത് ഉറപ്പു നൽകുമെന്ന് മന്ത്രി പറഞ്ഞു. സീറ്റുകളുടെയും ഫാനുകളുടെയും ഗുണനിലവാരം, ചാർജിംഗ് പോയിൻ്റുകൾ, കസേരകളിലെ ലംബർ സപ്പോർട്ട്, […]
Read more

രാജ്യത്തെ ആദ്യത്തെ കേബിൾ സ്റ്റേയ്ഡ് പാലം തയ്യാറായി

ജമ്മു കശ്മീരിലെ കത്രയെയും റിയാസിയെയും ബന്ധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ രാജ്യത്തെ ആദ്യ കേബിൾ സ്റ്റേയ്ഡ് പാലം തയ്യാറായി. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള-റെയിൽ ലിങ്ക് (USBRL) പദ്ധതിക്ക് കീഴിൽ, ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശമായ റിയാസി ജില്ലയിലാണ് രാജ്യത്തെ ആദ്യത്തെ കേബിൾ-സ്റ്റേഡ് റെയിൽ പാലമായ അൻജി ഖഡ് പാലംനിർമ്മിച്ചിരിക്കുന്നത്. ഹിമാലയത്തിലെ ഇളം പർവതനിരകളിൽ ഭൂകമ്പ സാധ്യത മേഖലയിൽ ആണ് പാലം സ്ഥിതിചെയ്യുന്നത്. ജമ്മുവിൽ നിന്ന് 80 കിലോമീറ്റർ റോഡ് മാർഗമാണ് പാലം. സങ്കീർണ്ണവും ദുർബലവും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix