Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Tourism

തൃശ്ശൂർ -എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട്: കേന്ദ്ര ടൂറിസം മന്ത്രിക്ക് ബെന്നി ബഹനാന്റെ നിവേദനം

തൃശ്ശൂർ: കാലടി–മലയാറ്റൂർ–അതിരപ്പിള്ളി–അഴീക്കോട്–മുസരിസ്–തിരുമൂഴിക്കുളം എന്നിവയെ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത സാംസ്കാരിക–തീർത്ഥാടന–പ്രകൃതി ടൂറിസം സർക്യൂട്ട് കേന്ദ്ര സർക്കാരിന്റെ സ്പെഷ്യൽ ടൂറിസം സർക്യൂട്ട് സ്കീമിൽ ഉൾപ്പെടുത്തണമെന്ന് ബെന്നി ബഹനാൻ എംപി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് നെ നേരിൽ കണ്ട് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി, മലയാറ്റൂർ തീർത്ഥാടന കേന്ദ്രം ,അതിരപ്പിള്ളി വെള്ളച്ചാട്ടം, കൊടുങ്ങല്ലൂർ ക്ഷേത്രം, അഴീക്കോട് തീരം, ചരിത്രപ്രാധാന്യമുള്ള മുസ രിസ്, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം എന്നിവയെ ബന്ധിപ്പിക്കുന്ന ഈ സർക്യൂട്ട് ആത്മീയ–സാംസ്കാരിക–പ്രകൃതി ടൂറിസത്തിന്റെ സമന്വയം […]
Read more

ആവേശമായി ബേപ്പൂരിൽ റോഡ് ഷോ; ജനമനസ്സു കീഴടക്കി മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട് : തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച ബേപ്പൂർ മണ്ഡലത്തിൽ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും പൊതുമരാമത്ത് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ എൽഡിഎഫ് റോഡ് ഷോ നടന്നു. നാടും നഗരവും കീഴടക്കി ആവേശം അലതല്ലിയ റോഡ് ഷോ, നാടിന്റെ മുഖച്ഛായ മാറ്റിയ ജനപക്ഷ സർക്കാരിന്റെ കരുത്തിൽ എൽഡിഎഫ് വിജയം ഉറപ്പിക്കുന്ന കാഴ്ചയായി. ഫറോക്ക് ഇ.കെ. നായനാർ സ്മാരക മിനി സ്റ്റേഡിയം പരിസരത്തുനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. വർണ്ണ ബലൂണുകളും പാർട്ടി […]
Read more

കുമരകത്ത് വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചു

കോട്ടയം : കുമരകത്തു  ടൂറിസം സീസണായതോടെ  വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചു. വിദേശ രാജ്യങ്ങളിൽനിന്നുള്ളവരാണ് കൂടുതലും ഇവിടെ എത്തുന്നത്. ഈ മാസം വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിവാഹച്ചടങ്ങുകൾക്ക് ഇവിടെ നടക്കും. കഴിഞ്ഞ ആഴ്ചയിൽ സിങ്കപ്പൂർ, ശ്രീലങ്ക രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിവാഹഘോഷങ്ങൾ ഇവിടെ നടന്നു. ലേക്ക് സോങ്, നിരാമയ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവാഹം നടന്നത്. ലേക് സോങ് റിസോർട്ടിൽ ഓസ്ട്രേലിയൻ പ്രവാസികളുടെ മകളുടെയും, ശ്രീലങ്കയിൽ നിന്നുള്ള യുവാവിന്റെയും  അതോടൊപ്പം നിരാമയ റിസോർട്ടിൽ സിങ്കപ്പൂരിൽനിന്ന്  എത്തിയ യുവാവിന്റെയും യുവതിയുടെയും വിവാഹച്ചടങ്ങാണു നടന്നത് […]
Read more

ഡിജിറ്റൽ പാതയിൽ പൊന്മുടിയും

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ വരുന്ന പൊന്മുടിയിൽ ഇനി മുതൽ ഡിജിറ്റൽ പേയ്‌മെന്റ് വഴി മാത്രമേ ടിക്കറ്റുകൾ ലഭ്യമാകു. ജൂലൈ മാസം കേരള സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരമാണ് ഈ നടപടിക്കു വനം വകുപ്പ് അധികൃതർ മുൻകൈ എടുത്തത്. നാളിതുവരെ നടപ്പിലാക്കാൻ കഴിയാതെ അധികൃതർ കഷ്ടപ്പെടു. നിലവിൽ 01/12/2025 മുതൽ കർശനമായും ഡിജിറ്റൽ പേയ്‌മെന്റ് വഴി മാത്രമേ ടിക്കറ്റ് നൽകി വരുന്നുള്ളു എന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. ഗൂഗിൾ പേ, ഫോൺ പേ, പേറ്റിയം തുടങ്ങിയ […]
Read more

വിദേശ സഞ്ചാരികളുടെ പ്രവാഹം; കോഴിക്കോടിന്റെ പൈതൃകം തേടി അമേരിക്കൻ സംഘം

കോഴിക്കോട് : കേരളത്തിന്റെ പ്രകൃതിഭംഗിയും പൈതൃകവും ആസ്വദിക്കാൻ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നതിനിടെ, കോഴിക്കോട് നഗരത്തിൽ അമേരിക്കൻ വിനോദസഞ്ചാരികളുടെ സംഘം സന്ദർശനം നടത്തി. കേരളത്തിന്റെ തനത് നിർമ്മാണ രീതികളും ചരിത്രസ്മാരകങ്ങളും അടുത്തറിയാനാണ് സംഘം എത്തിയിരിക്കുന്നത്. കോഴിക്കോട് സിറ്റി ഹെറിറ്റേജ് വാക്കിന്റെ ഭാഗമായാണ് സംഘം നഗരത്തിലെത്തിയത്. ചരിത്രപരമായ പ്രാധാന്യമുള്ള പൈതൃക മന്ദിരങ്ങൾ സന്ദർശിക്കുന്നതിലൂടെ നഗരത്തിന്റെ പൗരാണികതയെക്കുറിച്ച് മനസ്സിലാക്കാൻ സഞ്ചാരികൾക്ക് സാധിച്ചു. കോഴിക്കോടിൻ്റെ തനത് നിർമ്മാണ ശൈലികളും പ്രകൃതി സൗന്ദര്യവും പ്രതിഫലിക്കുന്ന പ്രധാന സ്ഥലങ്ങളിലും ഇവർ സന്ദർശനം […]
Read more

ഉറി തൂക്കി മല: സാഹസിക സഞ്ചാരികളുടെ പുതുചുവടുകൾക്ക് വെല്ലുവിളിയും വാതായനവും

കോഴിക്കോട്: കുറ്റിയാടിയുടെ പ്രകൃതി ഭംഗിയുടെ പടശാലയിൽ പുതുതായി നിറം ചേര്‍ക്കുന്ന സ്ഥലമാണ് ഉറി തൂക്കി മല. നൂറ്റാണ്ടുകളായി നാട്ടുചരിത്രത്തിലും ആചാരങ്ങളിലും ദൃഢമായി പതിഞ്ഞിരുന്ന ഈ മലനിരകൾ ഇന്ന് സാഹസിക സഞ്ചാരികളുടെ പുതിയ ദിശയായി മാറുകയാണ്. പേരുപോലും കൗതുകം ഉണർത്തുന്ന ഈ മലയുടെ മുകളിലെത്തുന്നവർക്ക് പ്രകൃതിയുടെ അമൂല്യ അനുഭവവും ഹൃദയം നിശ്ശബ്ദമാകുന്ന കാഴ്‌ചകളും ലഭിക്കുന്നു. അടുത്ത കാലത്ത് ഇവിടെ രൂപംകൊണ്ട സാഹസിക സഞ്ചാരകേന്ദ്രം ചെറു പ്രാദേശിക ഉൾക്കാഴ്ചകളെ മറികടന്ന് വൈവിധ്യമാർന്ന രീതിയിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. സമൃദ്ധമായ ഹരിതാഭം, തണുത്ത […]
Read more

റാണിപുരത്തേക്ക് കാഞ്ഞങ്ങാട് നിന്നും കൂടുതൽ കെ എസ് ആർ ടി സി ബസ് ആരംഭിക്കണം: റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ

രാജപുരം : വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കാഞ്ഞങ്ങാട് നിന്നും ഉച്ച സമയത്ത് കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. യോഗം റാണിപുരം വന സംരക്ഷണ സമിതി പ്രസിഡൻ്റ് എസ് മധുസൂദനൻ ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് സജി മുളവനാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐവിൻ ജോസഫ്, ട്രഷറർ അനിൽ വെട്ടിക്കാട്ടിൽ, സണ്ണി ജോസഫ്, വി എം അബ്രഹാം, ബിജി കെ തോമസ്, […]
Read more

അണക്കെപ്പാറയിൽ പാമ്പുകൾക്ക് സംരക്ഷണപ്രദർശന കേന്ദ്രം ഒരുങ്ങുന്നു

പാലക്കാട്: വടക്കഞ്ചേരി അണക്കെപ്പാറയിൽ പിടികൂടുന്ന പാമ്പുകൾക്കായി സംരക്ഷണപ്രദർശന കേന്ദ്രം എത്തുന്നു. നെന്മാറ വനം ഡിവിഷന് കീഴിൽ ആലത്തൂർ റേഞ്ച് ഓഫീസ് പരിസരത്തെ അണക്കെപ്പാറയിൽ പുതിയ കേന്ദ്രം ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു. നിലവിലുള്ള മലമ്പുഴ സംരക്ഷണ കേന്ദ്രത്തിലെ സ്ഥലപരിമിതിയെ തുടർന്നാണ് ജില്ലയിൽ രണ്ടാമത്തെ പാമ്പ് സംരക്ഷണകേന്ദ്രം വനം വകുപ്പ് തുറക്കുന്നത്. ആദ്യഘട്ട നിർമ്മാണം 2.72 ലക്ഷം രൂപ ചെലവഴിച്ച് മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ആണ് തീരുമാനം. സംസ്ഥാനത്ത് വനം വകുപ്പ് പരിശീലനം നൽകി നിയമിച്ച അംഗീകൃത സ്നേക്ക് ഹാൻഡലർമാർ ജനവാസ […]
Read more

കേരളത്തിന് വീണ്ടും അംഗീകാരം

കേരളം വീണ്ടും ലോകയാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിൽ തന്നെ ഏറെ പ്രശസ്തമായ കേരളത്തിന്, അന്താരാഷ്ട്ര യാത്രാ പട്ടികകളിൽ ഇടം ലഭിക്കുക പുതുമയല്ലെങ്കിലും, ഈ തവണ ലഭിച്ച അംഗീകാരം ചില കാരണങ്ങളാൽ പ്രത്യേകമാണ്. 2026-ൽ നിർബന്ധമായും സന്ദർശിക്കേണ്ട ഇടങ്ങളുടെ പട്ടികയിൽ കൊച്ചി ഇടം പിടിച്ചിരിക്കുകയാണ്. ലോകത്ത് സന്ദർശിക്കേണ്ട ഇടങ്ങളുടെ പട്ടികയിലാണ് കൊച്ചിയുടെ ഈ നേട്ടം‌. booking.com പുറത്തുവിട്ട 2026ലെ 10 ട്രെൻഡിംഗ് സന്ദർശക പട്ടികയിൽ കൊച്ചി ഇടം പിടിച്ചത്, ലോകത്തിന്റെ പല ഭാഗങ്ങളിൽ […]
Read more

കൊച്ചി കായലിന് ആഴംകൂട്ടാൻ കേന്ദ്രസർക്കാർ

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തിന്റെ വികസനത്തിന് വേണ്ടിയുള്ള കായലിന്റെ ആഴം കൂട്ടാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി പ്രഖ്യാപിച്ചു. 800 കോടി രൂപ ചെലവായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഡ്രെജ്ജിങ് കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചതായി അധികൃതർ അറിയിച്ചു. നിലവിൽ കൊച്ചി തുറമുഖത്തിലെ കായലിന്റെ ആഴം ഏകദേശം 14.5 മീറ്ററാണ്. ഇത് 16 മീറ്റർ ആഴമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 16 മീറ്റർ ആഴം നിലനിർത്താൻ ആവശ്യമായാൽ 17.5 മീറ്റർ വരെ കയറ്റിവച്ചാണ് ഇടയ്ക്കിടെ ഡ്രെജ്ജിങ് നടത്തേണ്ടിവരിക. കായലിന് ഇനിയും ആഴം കൂട്ടിയാൽ കൊച്ചി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix