Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Tourism

വാല്‍പാറയിൽ പ്രവേശിക്കാൻ നവംബര്‍ ഒന്നുമുതല്‍ ഇ- പാസ് നിര്‍ബന്ധം

കോയമ്പത്തൂര്‍: നവംബര്‍ ഒന്നുമുതല്‍ വാല്‍പാറയില്‍ പ്രവേശിക്കാന്‍ ഇ- പാസ് നിര്‍ബന്ധം. നവംബര്‍ ഒന്നുമുതല്‍ വാല്‍പാറയില്‍ പ്രവേശിക്കാന്‍ വിനോദസഞ്ചാരികള്‍ ഇ- പാസ് എടുക്കണമെന്ന് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. നീലഗിരി ജില്ലയിലും കൊടൈക്കനാലിലും വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതിനാല്‍ നേരത്തെ തന്നെ പാസ് നിര്‍ബന്ധമാക്കിയിരുന്നു. അതോടെ സഞ്ചാരികള്‍ വാല്‍പാറയിലേക്ക് പോകാൻ തുടങ്ങിയതോടെ നഗരം പലപ്പോഴും ഗതാഗതക്കുരുക്കിൽപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. സഞ്ചാരികളുടെ ഇഷ്ട റൂട്ടായ വാൽപ്പാറയിൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി നിർ‌ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടത്തിന്റെ […]
Read more

മഞ്ചയിൽകടവ് അക്വാ ടൂറിസം ഉദ്ഘാടനം ചെയ്ത് ടൂറിസം മന്ത്രി

കോഴിക്കോട്: മഞ്ചയിൽകടവ് അക്വാ ടൂറിസം പദ്ധതി നാടിന് സമർപ്പിച്ചു. ടൂറിസവും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. വിനോദസഞ്ചാര മേഖലയിൽ സംസ്ഥാനം വൻ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നും, സഞ്ചാരികളുടെ എണ്ണത്തിൽ കേരളവും കോഴിക്കോട് ജില്ലയും സർവകാല റെക്കോർഡ് നേടിയതായും,മന്ത്രി പറഞ്ഞു. വിദേശ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും, ഈ വളർച്ച നിലനിർത്താൻ കൂടുതൽ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മഞ്ചയിൽകടവ് പദ്ധതി ഡെസ്റ്റിനേഷൻ ടൂറിസം വളരുന്നതിന്റെ മികച്ച ഉദാഹരണമാണെന്നും, ഇത് ഉടൻ […]
Read more

എറണാകുളത്ത് രണ്ട് പുതിയ ടൂറിസം കേന്ദ്രങ്ങൾ കൂടി തുറന്നു

കൊച്ചി: എറണാകുളം ജില്ലയിൽ രണ്ട് പുതിയ ടൂറിസം കേന്ദ്രങ്ങൾ കൂടി തുറന്നു. ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി മന്ത്രി മുഹമ്മദ് റിയാസ് ഇന്നാണ് ഈ കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചത്. പെരുമ്പാവൂർ വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ കോടമ്പിള്ളി ചിറയും മൂവാറ്റുപുഴയിലെ ആയവന ഗ്രാമപഞ്ചായത്തിൻ്റെ ചെമ്പ്രങ്കോട്ടുചിറയുമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിച്ചിരിക്കുന്നത്. കോടനാട് ആനവളർത്തൽ കേന്ദ്രം, പാണിയേലി പോർ, പുലിയണിപ്പാറ തുടങ്ങിയ പ്രശസ്ത ടൂറിസം കേന്ദ്രങ്ങൾക്ക് സമീപത്താണ് കോടമ്പിള്ളി ചിറ സ്ഥിതി ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മന്ത്രി ബോട്ട് […]
Read more

ഒറ്റ വിസയിൽ ആറ് ​ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം; ജിസിസി വിസ ഈ മാസം മുതൽ നടപ്പിലായേക്കും

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ മാസം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ എന്ന പേരിലായിരിക്കും വിസ അവതരിപ്പിക്കുക. ഒമാന്‍, യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ തടസമില്ലാതെ സന്ദര്‍ശം നടത്താന്‍ ഇതിലൂടെ കഴിയും. ഷെങ്കന്‍ മാതൃകയിലാവും ജിസിസി ഏകീകൃത സന്ദര്‍ശക വിസ നടപ്പിലാക്കുക. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് […]
Read more

ലോകത്തിലെ ഏറ്റവും മികച്ച നൂറ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ മദീന

റിയാദ്: ലോകത്തിലെ ഏറ്റവും മികച്ച നൂറ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് മദീന. എല്ലാ വർഷവും സെപ്റ്റംബർ 27ന് ആചരിക്കുന്ന ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര യൂറോമോണിറ്റർ ഇൻ്റർനാഷനൽ റാങ്കിങ് പ്രകാരമാണിത്. സൗദിയിലെ നഗരങ്ങളിൽ ഒന്നാം സ്ഥാനത്തും ഗൾഫിൽ അഞ്ചാം സ്ഥാനത്തും അറബ് ലോകത്ത് ആറാം സ്ഥാനത്തും മദീന നഗരം സ്ഥാനം പിടിച്ചു. ആത്മീയത, ചരിത്രം, സംസ്കാരം എന്നിവ സമന്വയിപ്പിക്കുന്ന ലക്ഷ്യസ്ഥാനമെന്ന നിലയിൽ ആഗോള സ്ഥാനം സ്ഥിരീകരിക്കുന്നതാണ് ഈ നേട്ടം. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി […]
Read more

ജമ്മു കശ്മീർ ടൂറിസം പുനരുജ്ജീവനം; പഹൽഗാം ആക്രമണത്തിന് ശേഷം 12 കേന്ദ്രങ്ങൾ തുറന്നു

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം അടച്ചിരുന്ന ജമ്മു-കശ്മീരിലെ 12 വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. ഇതിൽ ഏഴു കേന്ദ്രങ്ങൾ കശ്മീരിലെയും അഞ്ച് കേന്ദ്രങ്ങൾ ജമ്മുവിലുമാണ്. ജമ്മു-കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിംഹ ഈ സാഹചര്യത്തിൽ നടത്തുന്ന സുരക്ഷാ വിലയിരുത്തലിന് ശേഷമാണ് കേന്ദ്രങ്ങൾ തുറന്നത്. പഹൽഗാമിലെ ഭീകരാക്രമണം ഈ വർഷം ഏപ്രിൽ 22-ന് നടന്നതിനു ശേഷം 50 കേന്ദ്രങ്ങൾ അടച്ചിരുന്നു. മെയ് 7-ന് നടന്ന ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നടപടിക്ക് പിന്നാലെ ഇരുരാജ്യങ്ങളും സംഘർഷഭരിതമായ സാഹചര്യത്തിലേക്ക് നീങ്ങിയിരുന്നു. പുനർതുറന്ന […]
Read more

പൂജാ അവധി: മംഗളൂരു – ചെന്നൈ പ്രത്യേക തീവണ്ടി റിസര്‍വേഷന്‍ ആരംഭിച്ചു

ചെന്നൈ: പൂജായാത്രത്തിരക്ക് കുറയ്ക്കുന്നതിനായി മംഗളൂരു സെന്‍ട്രലില്‍നിന്ന് ചെന്നൈ സെന്‍ട്രലിലേക്കും തിരിച്ചും പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും. ശനിയാഴ്ച രാവിലെ എട്ടിന് റിസര്‍വേഷന്‍ ആരംഭിച്ചു. മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് 29-ന് രാത്രി 11-ന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06006) പിറ്റേന്ന് വൈകീട്ട് 4.30-ന് ചെന്നൈ സെന്‍ട്രലിലെത്തും. 30-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് രാത്രി ഏഴിന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06005) പിറ്റേന്ന് ഉച്ചയോടെ 12.30-ന് മംഗളൂരു സെന്‍ട്രലിലെത്തും. ഒരു ടു ടയര്‍ കോച്ച്, രണ്ട് എസി ത്രീ ടയര്‍ കോച്ചുകള്‍, 15 സ്ലീപ്പര്‍ […]
Read more

വര്‍ക്കലയിൽ കേരള ടൂറിസം സംഘടിപ്പിക്കുന്ന ട്രാവൽ-ലിറ്റററി ഫെസ്റ്റിവൽ; ‘യാനം’ ഒക്ടോബറിൽ ആദ്യ പതിപ്പ്

തിരുവനന്തപുരം: വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ പുതിയ പ്രചാരണ പരിപാടിയായി ‘യാനം’ എന്ന ട്രാവല്‍-ലിറ്റററി ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. യാനത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബർ 17, 18, 19 തീയതികളിൽ വര്‍ക്കല ക്ലിഫിലെ രംഗ കലാകേന്ദ്രത്തിൽ നടക്കും. സഞ്ചാര മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോര്‍ത്തിണക്കി കേരളം പുതിയൊരു യാത്രാ സാഹിത്യ അവലോകനത്തിന് തുടക്കം കുറിക്കുന്നതാണ് ലക്ഷ്യം. ലിറ്റററി ഫെസ്റ്റിവൽ വഴി കേരളത്തെ ലോക സഞ്ചാരസാഹിത്യ രംഗത്ത് കൂടുതൽ അടയാളപ്പെടുത്താനാണ് […]
Read more

വാൽപ്പാറയിൽ ഇ-പാസ് വരുന്നു; വാഹനങ്ങൾക്ക് പാസ് വേണമെന്ന് മദ്രാസ് ഹൈക്കോടതി

കോയമ്പത്തൂർ: വാൽപ്പാറയിലേക്കുപോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നവംബർ ഒന്നുമുതൽ ഇ-പാസ് വേണമെന്ന് മദ്രാസ് ഹൈക്കോടതി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാൽപ്പാറയുടെ പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി. വാഹനങ്ങൾ തമിഴ്നാട് ടൂറിസം വകുപ്പിന്റെ സൈറ്റിൽ രജിസ്റ്റർചെയ്ത് ഇ-പാസ് വാങ്ങണം. നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോകുന്നത് തടയാൻ പ്രവേശനകേന്ദ്രങ്ങളിൽ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ ജില്ലാഭരണകൂടമാണ് നടപടിയെടുക്കേണ്ടത്.
Read more

കേരളത്തിലെ ഏറ്റവും സുരക്ഷിതമായ വെള്ളച്ചാട്ടമാണിത് : കുളിക്കാനും നീന്താനും സൗകര്യം

കൊച്ചി: ദിവസേന നൂറ് കണക്കിന് ആളുകളെത്തുന്ന ജില്ലയിലെ അരീക്കൽ വെള്ളച്ചാട്ടം ടൂറിസം വകുപ്പുമായി ചേർന്ന് വൻ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ കോടികളുടെ പദ്ധതിയുമായി പാമ്പാക്കുട പഞ്ചായത്ത്. ഒന്നേകാൽ കോടി മുടക്കിൽ സിപ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഇതിനായുള്ള പദ്ധതി രേഖ ഉടൻ തയാറാക്കും. അംഗീകാരം ലഭിച്ചാൽ ടെൻഡർ നടപടികളിലേക്ക് കടക്കും. ഇതിനൊപ്പം എല്ലാ സമയത്തും വെള്ളച്ചാട്ടം ഒരപോലെ നില നിർത്തുന്നതിനുള്ള മറ്റൊരു വലിയ പദ്ധതിയും ആലോചനയിലുണ്ട്. സമീപത്തുള്ള കനാലിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് വെള്ളച്ചാട്ടത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix