Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേന്ദ്രനിര്‍ദേശം; 8000 അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യുമെന്ന്‌ എക്‌സ്‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേന്ദ്രസര്‍ക്കാരിന്റെ നിർദേശത്തെത്തുടർന്ന് ഇന്ത്യയിൽ 8,000 അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യുമെന്ന് എക്‌സ്. ചില അന്തര്‍ദേശീയ വാര്‍ത്താമാധ്യമങ്ങളുടേയും അതുപോലെ പ്രമുഖ എക്‌സ് ഉപയോക്താക്കളുടേയും അക്കൗണ്ടുകള്‍ ഉള്‍പ്പെടെയാണ് ബ്ലോക് ചെയ്യുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ എക്‌സ് അറിയിച്ചത്. സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കിയില്ലെങ്കിൽ പിഴയും കമ്പനിയുടെ രാജ്യത്തെ ജീവനക്കാര്‍ക്കെതിരെ തടവുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ നടപടിയെന്നും എക്‌സ് വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ ദേശവിരുദ്ധ ഉള്ളടക്കങ്ങള്‍ക്കെതിരായ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിർദേശം ഉണ്ടായിരുന്നു. വ്യാജവിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരേ അടിയന്തരനടപടി സ്വീകരിക്കാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചോ ഇന്ത്യയുടെ സുരക്ഷാസാഹചര്യങ്ങളെക്കുറിച്ചോ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ടായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix