Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് കേന്ദ്രം; അമിത് ഷാ സഭയിലെത്തുമെന്ന് കിരൺ റിജിജു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ എത്തുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. സഭ തടസപ്പെടുത്തരുതെന്നും വിഷയത്തിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് കിരൺ റിജിജു വ്യക്തമാക്കി. ആഭ്യന്തര മന്ത്രി പറയുന്ന കാര്യങ്ങൾ പ്രതിപക്ഷം പൂർണമായി കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചയും മറുപടിയും നടക്കുമ്പോൾ ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തടസപ്പെടുത്തരുതെന്നും റിജിജു പറഞ്ഞു.

പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതിന് ശേഷം ഇതുവരെ ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലെത്താത്തതിൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. അമിത് ഷാ സഭയിലെത്തി വിദ്യാർഥികൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷത്തിന്റെ സമ്മർദത്തെ തുടർന്നാണ് അമിത് ഷാ സഭയിലെത്തുമെന്ന് കേന്ദ്രം അറിയിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix