Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബിന്റെ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡുദാന ചടങ്ങ് നടത്തി. ചാലക്കുടിയിൽ വച്ച് നടന്ന വർണാഭമായ ചടങ്ങിൽ കറുകുറ്റി അപ്പോളോ ഡില്സ് ഹോസ്പിറ്റൽ സി ഇ ഓ ഡോക്ടർ ആബേൽ ജോർജ്  ബഹുമാനപ്പെട്ട ചാലക്കുടി എം എൽ എ ശ്രീ സനീഷ് കുമാർ ജോസഫിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചു. ക്ലബ് പ്രസിഡന്റ് അഡ്വക്കേറ്റ് കുഞ്ഞുമോൻ കന്യാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ  മേജർ ഡോണർ ഡോക്ടർ സി എം രാധാകൃഷ്ണൻ മുഖ്യ അഥിതി ആയി.

റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണ്ണർ ഡേവിസ് കോനുപറമ്പൻ, ഡപ്യൂട്ടി ഡിസ്ട്രിക്ട് ഡയറക്ടർ ജോജു പതിയാപറമ്പിൽ, ചാർട്ടർ പ്രസിഡന്റ് പി ഡി ദിനേശ് , സെക്രട്ടറി മൻഹർ മൻസൂർ, ട്രെഷറർ അഡ്വ.സുനിലൻ കളരിക്കൽ, ക്ലബ് ഡയറക്ടർ  സലിം മണപറമ്പിൽ  തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള എയ്ഡഡ് കോളേജുകളിൽ ആദ്യമായി പ്രൊഫസർ പദവി ലഭിച്ച പ്രൊഫസർ ഡോ. നൈസ്. മേരിയെ ചടങ്ങിൽ ആദരിച്ചു. ക്ലബ്ബിന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ക്ലബിലെ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix