ചാലക്കുടി: സംസ്ഥാനത്തെ ഏറ്റവും മികച്ച വിമുക്തി ഡി-അഡിക്ഷന് സെന്ററുകളിലൊന്നായ ചാലക്കുടിയിലെ ‘വിമുക്തി’ കേന്ദ്രത്തിന് അംഗീകാര നിറവ്. മികച്ച ഏകോപനത്തിന് ചാലക്കുടി എക്സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ കെ.കെ. രാജുവിന് എക്സൈസ് വകുപ്പിന്റെ ഉന്നത ബഹുമതിയായ ‘സത് സേവനപത്രം’ ലഭിച്ചു.
എക്സൈസ് കമ്മീഷണര്‍ . എം.ആര്. അജിത്ത് കുമാര്‍ ഐ.പി.എസ് ആണ് ഈ അംഗീകാരം അനുവദിച്ച് നല്‍കിയത് .ലഹരി വിമോചന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വിമുക്തി കേന്ദ്രത്തിന്റെ വികസനത്തില്‍ ഇദ്ദേഹം നടത്തിയ സമര്‍പ്പിത സേവനമാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
തൃശൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി. സുഭാഷ് സത് സേവനപത്രം . കെ.കെ. രാജുവിന് സമര്‍പ്പിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍മാരായ . എ.ടി. ജോബി,നികേഷ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു










