കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടി ഫൌണ്ടേഷൻ 5ലക്ഷം രൂപ നൽകും. ചാണ്ടി ഉമ്മൻ എംഎൽഎ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇന്നലെ അപകട സ്ഥലത്ത് തെരച്ചിൽ നടത്തിയത്. ബിന്ദുവിനെ കാണാനില്ലെന്ന് ഭർത്താവും മകളും ചാണ്ടി ഉമ്മനോട് പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പിന്നീട് ചാണ്ടി ഉമ്മൻ പരാതി പറഞ്ഞതോടെയാണ് തെരച്ചിൽ നടത്താൻ ആരംഭിച്ചത്.
Content: Chandy Oommen announces financial assistance of Rs 5 lakh to Bindu’s family






