Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘വിവാഹശേഷം മതം മാറ്റി’; യുവതിക്കും കുടുംബത്തിനുമെതിരെ പരാതിയുമായി യുവാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: വിവാഹത്തിന് ശേഷം ഭാര്യ തന്നെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതായി യുവാവിന്‍റെ പരാതി. കർണാടകയിലെ ഗഡഗ് സ്വദേശിയായ വിശാല്‍കുമാര്‍ ഗോകവി എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 299, സെക്ഷൻ 302 എന്നിവ പ്രകാരം ബുധനാഴ്ച പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

തഹ്‌സീൻ ഹൊസാമണി എന്ന യുവതിയുമായി 2024 നവംബറിൽ വിവാഹം രജിസ്റ്റർ ചെയ്തു. എന്നാൽ, രജിസ്റ്റര്‍ വിവാഹത്തിന് ശേഷം, മുസ്ലീം ആചാരങ്ങൾക്കനുസൃതമായി വീണ്ടും വിവാഹം കഴിക്കാൻ തഹ്സീന്‍ തന്നെ സമ്മർദ്ദത്തിലാക്കിയതായും ഏപ്രിൽ 25 ന് മുസ്ലീം ആചാരപ്രകാരം വിവാഹം കഴിക്കുകയും ചെയ്തതായി യുവാവ് പറഞ്ഞു.

ചടങ്ങിനിടെ ഒരു ‘മൗലവി’ തന്റെ അറിവില്ലാതെ പേരും മതവും മാറ്റിയെന്നും യുവാവ് പറഞ്ഞു. ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ അയാൾക്കെതിരെ ബലാത്സംഗ കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി വിശാല്‍ ആരോപിച്ചു. തഹ്സീനും അമ്മ ബീഗം ബാനുവും തന്നെ നമസ്‌കരിക്കാനും ജമാഅത്തിൽ പങ്കെടുക്കാനും നിർബന്ധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix