Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: marriage

കുംഭമേളയിൽ വൈറൽ താരം മൊണാലിസയ്ക്ക് കേരളത്തിൽ പ്രണയസാഫല്യം

തിരുവനന്തപുരം: കുംഭമേളയിൽ വൈറലായ മൊണാലിസ ഭോസ്ലെയ്ക്ക് കേരളത്തിൽ പ്രണയ സാഫല്യം. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഫർമാനാണ് മൊണാലിസയ്ക്ക് താലി ചാർത്തിയത്. അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിലെ ശ്രീനാരായണ ഗുരു പ്രതിഷ്ഠയ്ക്ക് മുന്നിൽ ബുധനാഴ്ച വൈകീട്ടായിരുന്നു വിവാഹ ചടങ്ങ്. സിനിമാ ചിത്രീകരണത്തിനായാണ് മൊണാലിസ തിരുവനന്തപുരത്തെ പൂവാറിലെത്തിയത്. ഈ സിനിമയിൽ മുഹമ്മദ് ഫർമാനാണ് നായകനായി അഭിനയിക്കുന്നത്. സിനിമയുടെ ഓഡിഷനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു. മൊണാലിസയുടെ […]
Read more

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു വിവാഹം. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് ചടങ്ങ് നടത്തിയത്. സഹോദരൻ ഹരി, ഭാര്യ സഹോദരൻ നവീൻ, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാർ എന്നിവരാണ് സാക്ഷികളായി ഒപ്പിട്ടത്. വധുവിന്റെ ബന്ധുക്കളും അടുത്ത സുഹ‍ൃത്തുക്കളും നാല് മണിയോടെ മുളങ്കുന്നത്ത് കാവിലെ വേടന്റെ വീട്ടിലേക്കെത്തിയിരുന്നു. വൈകിട്ട് പൂമലയിലെ […]
Read more

ഗുജറാത്തിൽ കല്യാണം രജിസ്റ്റർ ചെയ്യണമെങ്കിൽ മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷ നിർബന്ധം

അഹമ്മദാബാദ്: വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ വധൂവരന്മാർ അച്ഛനമ്മമാരെ അറിയിച്ചിരിക്കണമെന്നതുൾപ്പെടെ പ്രണയവിവാഹങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമഭേദഗതിക്ക് ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു. പ്രണയത്തിന് എതിരല്ലെന്നും നിഷ്‌കളങ്കരായ പെൺകുട്ടികൾ വഞ്ചിതരാകാതിരിക്കുകയാണ് ലക്ഷ്യമെന്നും ഉപമുഖ്യമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ പറഞ്ഞു. നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ലഭിച്ചാൽ അസിസ്റ്റന്റ് രജിസ്ട്രാർ പത്തുദിവസത്തിനുള്ളിൽ ഇരുവരുടെയും അച്ഛനമ്മമാരെ നേരിട്ടോ ഫോൺവഴിയോ വിവരമറിയിച്ചിരിക്കണമെന്നതാണ് പ്രധാനഭേദഗതി. അപേക്ഷകളിൽ വധൂവരന്മാരുടേതിനൊപ്പം അച്ഛനമ്മമാരുടെയും ആധാർ രേഖകളുടെ പകർപ്പും വിലാസവും ഫോൺനമ്പറുകളും നൽകണം. അവരുടെ സമ്മതമുണ്ടോയെന്നും വ്യക്തമാക്കണം. അപേക്ഷ താലൂക്ക് രജിസ്ട്രാരാണ് പിന്നീട് പരിഗണിക്കുക. […]
Read more

ഫെബ്രുവരി 24 ന് പ്രണയസാഫല്യം; വിവാഹവാർത്ത പങ്കുവച്ച് റാപ്പർ വേടൻ

വിവാഹവാർത്ത പങ്കുവച്ച് റാപ്പർ വേടൻ. യുവ എഴുത്തുകാരിയായ നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. ഫെബ്രുവരി 24ന് തൃശൂരിൽ വച്ചാണ് വിവാഹം നടക്കുക. ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹം ചെയ്യാനാണ് തീരുമാനമെന്ന് വേടൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം പരസ്യപ്പെടുത്തിയത്. പിന്നീട് വേടനും ഇത് സ്ഥിരീകരിക്കുകയായിരുന്നു. എന്റെ കല്യാണമാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്ന് […]
Read more

വിജയ് ദേവരക്കൊണ്ട-രശ്മി എൻ​ഗേജ്മെന്റ് വാർത്തക്ക് പിന്നാലെ കമന്റുകൾ

തെന്നിന്ത്യൻ സിനിമയിലെ പ്രിയ താര ജോഡികളാണ് വിജയ് ദേവണക്കൊണ്ടയും രശ്മിക മന്ദാനയും. ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെയാണ് ഇവർ ഒരുമിച്ചൊരു സ്ക്രീൻ ഷെയർ ചെയ്തത്. പിന്നാലെ ​ഗീതാ ​ഗേവിന്ദമടക്കമുള്ള സിനിമകളിലും ഇരുവരും ഒന്നിച്ചെത്തി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാഷണൽ ക്രഷായി മാറിയ രശ്മിയും വിജയിയും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുന്നുവെന്നുമുള്ള വാർത്തകൾ വരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇത് സാധൂകരിക്കാൻ വേണ്ടി ഫോട്ടോകളിൽ അടക്കം നെറ്റിസൺസ് തെളിവുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ വിജയിയോ രശ്മികയോ […]
Read more

വിവാഹം വൈകിയതെന്തുകൊണ്ട്? മറുപടിയുമായി നടൻ വിശാൽ

തമിഴ്നടൻ വിശാൽ അടുത്തിടെ തൻ്റെ ജന്മദിനം ഒരു ഗംഭീര ചടങ്ങോടെയാണ് ആഘോഷിച്ചത്. അത് നടി സായ് ധൻസികയുമായുള്ള അദ്ദേഹത്തിൻ്റെ വിവാഹനിശ്ചയം കൂടിയായിരുന്നു. ധൻസികയുമായുള്ള വിവാഹം വൈകിയതെന്തുകൊണ്ടെന്നുള്ള താരത്തിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഓഗസ്റ്റ് 29-ന് വിവാഹിതരാകാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ വിവാഹം മാറ്റിവയ്ക്കുകയായിരുന്നുവെന്നും വിശാൽ വെളിപ്പെടുത്തി. തമിഴ് സിനിമാ താരസംഘടനയായ നടികർ സംഘത്തിന്റെ തിരഞ്ഞെടുപ്പ് സമയത്ത്, സംഘടനയ്ക്ക് ഒരു പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് വിശാൽ വാഗ്ദാനം ചെയ്തിരുന്നു. നടികർസംഘം കെട്ടിടം ഉദ്ഘാടനം കഴിയുന്നതുവരെ കാത്തിരിക്കണമെന്ന് താൻ […]
Read more

‘ഖുഷി കഴിഞ്ഞാൻ ഈ ലോകത്ത് ഏറ്റവുമിഷ്‍ടം നിന്നെ’; വിവാഹപ്രതിജ്ഞ ചൊല്ലുന്ന ആര്യയുടെ വീഡിയോ പുറത്ത്

കഴിഞ്ഞ ദിവസമാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായത്. കൊറിയോഗ്രാഫറും ഡിജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. സമൂഹമാധ്യമങ്ങളിലൂടെ ആര്യ തന്നെയാണ് വിവാഹചിത്രങ്ങൾ പങ്കുവച്ചത്. മകൾ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലേക്കെത്തിയത്. ‘സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആര്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മകളാണ് വിവാഹവേദിയിലേക്ക് ആര്യയെ കൈപ്പിടിച്ച് ആനയിച്ചത്. ആര്യയുടെയും സിബിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. ഹിന്ദു മതാചാര പ്രകാരവും ക്രിസ്ത്യൻ […]
Read more

‘വിവാഹശേഷം മതം മാറ്റി’; യുവതിക്കും കുടുംബത്തിനുമെതിരെ പരാതിയുമായി യുവാവ്

ബെംഗളൂരു: വിവാഹത്തിന് ശേഷം ഭാര്യ തന്നെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതായി യുവാവിന്‍റെ പരാതി. കർണാടകയിലെ ഗഡഗ് സ്വദേശിയായ വിശാല്‍കുമാര്‍ ഗോകവി എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 299, സെക്ഷൻ 302 എന്നിവ പ്രകാരം ബുധനാഴ്ച പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തഹ്‌സീൻ ഹൊസാമണി എന്ന യുവതിയുമായി 2024 നവംബറിൽ വിവാഹം രജിസ്റ്റർ ചെയ്തു. എന്നാൽ, രജിസ്റ്റര്‍ വിവാഹത്തിന് ശേഷം, മുസ്ലീം ആചാരങ്ങൾക്കനുസൃതമായി വീണ്ടും വിവാഹം കഴിക്കാൻ തഹ്സീന്‍ തന്നെ സമ്മർദ്ദത്തിലാക്കിയതായും […]
Read more

ഐഷ സുൽത്താന വിവാഹിതയായി

സംവിധായിക ഐഷ സുൽത്താന വിവാഹിതയായി. അന്ത്രോത്ത്, അഗത്തി ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടറായിരുന്ന ഹർഷിത് സൈനിയാണ് വരൻ. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹ രജിസ്ട്രേഷൻ ഡൽഹിയിൽ വെച്ചായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും വാട്സാപ്പ് ​ഗ്രൂപ്പുകളിലും ഐഷയുടേയും ഹർഷിതിന്റേയും വിവാഹവാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഐഷ തന്നെ വിവാഹവിവരം സ്ഥിരീകരിച്ചു. വിവാഹത്തിന്റെ ചടങ്ങുകൾ പിന്നീട് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളിലൂടെയാണ് ഐഷ ലക്ഷദ്വീപിന് പുറത്തേക്ക് ശ്രദ്ധ നേടിയത്. Content: Aisha Sultana got married
Read more

ഞാൻ വിവാഹം കഴിക്കാത്തതിൽ ആർക്കാ കുഴപ്പം?: മായാ വിശ്വനാഥ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി മായാ വിശ്വനാഥ് . നിരവധി ടിവി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച താരത്തിനെതിരെ നിലവിൽ വലിയ സെെബർ ആക്രമണമാണ് നടക്കുന്നത്. ഇപ്പോഴിതാ തനിക്കെതിരെ വരുന്ന വ്യാജവാർത്തകൾക്കും വാർത്ത നൽകുന്നവർക്കുമെതിരെ രൂക്ഷ വിമർശനവുമായി നടി എത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മായയുടെ പ്രതികരണം. ഇപ്പോഴും വിവാഹിതയാവാത്ത നടിയുടെ ചിത്രം വെച്ച് ‘വിവാഹം കഴിച്ചിട്ട് എന്തു കിട്ടാനാണ്’ എന്ന തരത്തിൽ തലക്കെട്ടു നൽകി വാർത്തകൾ നൽകുന്നവർക്കെതിരെയാണ് താരം രംഗത്തു വന്നിരിക്കുന്നത്. ഞാൻ പറയാത്ത ഒരു സ്റ്റേറ്റ്മെന്റ് […]
Read more

Recent News

Advertisement
WhiteswanTV Footer