Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: marriage

തന്റെ വിവാഹം ഉടനുണ്ടാവു൦; വെളിപ്പെടുത്തി നടൻ വിശാൽ

അനാരോ​ഗ്യത്തിന്റെ പേരിൽ അടുത്തിടെ തുടർച്ചയായി വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് നടൻ വിശാൽ. അടുത്തിടെ നടന്ന സൗന്ദര്യ മത്സരത്തിന് ആശംസകൾ അറിയിച്ച് തിരികെ പോകാൻ തുടങ്ങുമ്പോൾ താരം പൊതുവേദിയിൽ ബോധരഹിതനായി വീണിരുന്നു. നടൻ കുഴഞ്ഞു വീഴുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മലയാളത്തിലും തമിഴിലുമായി നിരവധി ആരാധകരുള്ള താരം ഏത് ചടങ്ങിനുപോയാലും ആരാധകർക്ക് ഒരേയൊരു കാര്യമേ അറിയേണ്ട തായുണ്ടായിരുന്നുള്ളു. എന്നാണ് വിശാലിന്റെ വിവാഹം എന്ന്. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരം തന്നിരിക്കുകയാണ് വിശാൽ. തന്റെ വിവാഹം ഉടനുണ്ടാവുമെന്നും […]
Read more

കുവൈത്തിൽ വിവാഹപ്രായം 18 വയസ്സായി ഉയർത്താന്‍ നീക്കം

കുവൈത്ത് സിറ്റി: വിവാഹം നടത്താനുളള കുറഞ്ഞ പ്രായം 18 വയസ്സായി ഉയര്‍ത്താന്‍ കുവൈത്ത്. കുട്ടികളുടെ അവകാശ സംരക്ഷണവും കുടുംബത്തിന്റെ സുസ്ഥിരതയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ണായക നിയമനിര്‍മ്മാണമാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. ജാഫരി വ്യക്തിഗത സ്റ്റാറ്റസ് നിയമം നമ്പര്‍ 51/1984ലെ ആര്‍ട്ടിക്കിള്‍ 26-ന്റെയും ആര്‍ട്ടിക്കിള്‍ 15-ന്റെയും ഭേദഗതി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായി ജസ്റ്റിസ് മന്ത്രി നാസര്‍ അല്‍-സുമൈത് വെളിപ്പെടുത്തി. 2024-ല്‍ 1,145 പ്രായപൂര്‍ത്തിയാകാത്ത വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി സ്ഥിരീകരിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ അദ്ദേഹം വെളിപ്പെടുത്തി. ഈ ഭേദഗതികള്‍ കുവൈത്തിന്റെ അന്താരാഷ്ട്ര ബാധ്യതകള്‍, പ്രത്യേകിച്ച് […]
Read more

സ്നേഹം ചൊരിഞ്ഞ് സഹോദരൻ, മൂന്നാം വാർഷികത്തിൽ 1 കോടിരൂപയും, 100 പുടവയും സഹോദരിമാർക്ക് സമ്മാനിക്കും

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ജീവകാരുണ്യ പദ്ധതിയായ സഹോദരൻ കരുതലിന്റെ നാലാം വർഷത്തിലേക്ക്. സഹോദരൻ പദ്ധതിയുടെ മൂന്നാം വാർഷിക ആഘോഷം ഫെബ്രുവരി 9ന് പശ്ചിമബം​ഗാൾ ​ഗവർണർ സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കുന്ന ചടങ്ങിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അധ്യക്ഷത വഹിക്കും. വിവാഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 100 സഹോദരിമാർക്ക് സഹോ​ദരൻ കൈത്താങ്ങാകും. ലഭിച്ച അപേക്ഷകളിൽ നിന്ന് അർഹരായ നൂറ് പേർക്ക് ഒരുലക്ഷം രൂപ വീതം […]
Read more

പത്തു വർഷത്തിനിടെ വിവാഹം, വിവാഹമോചനം, ഡിപ്രഷൻ എന്നിവയിലൂടെ കടന്നുപോവുകയായിരുന്നു; അർച്ചന കവി

പത്തു വർഷം സിനിമയിൽ നിന്ന് ഇടവേള എടുത്തതല്ല തന്നെ ആരും സിനിമയിലേക്ക് വിളിക്കാതിരുന്നതാണെന്ന് തുറന്നു പറഞ്ഞ് നടി അർച്ചന കവി. ഐഡന്റിറ്റി എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം നടന്ന പ്രസ് മീറ്റിലാണ് നടിയുടെ പ്രതികരണം. 2013നു ശേഷം ഞാൻ വിവാഹം കഴിച്ചു, പിന്നെ ഡിവോഴ്സ് നടന്നു, ഡിപ്രഷൻ വന്നു, പിന്നെ അതിൽ നിന്ന് റിക്കവർ ചെയ്തു. പിന്നെ ഇപ്പോൾ ഈ പടം ചെയ്തു. അപ്പൊ ഇതിനെല്ലാം കൂടി ഒരു 10 വർഷം എടുക്കുമല്ലോ,’ എന്നായിരുന്നു നടിയുടെ പ്രതികരണം. […]
Read more

കണ്ണന് കല്യാണം; സുഹൃത്തും മോഡലുമായ തരിണി കലിംഗരായരാണ് വധു

കാളിദാസ് ജയറാമിന് കല്യാണം. ഞായറാഴ്ച ഗുരുവായൂരിൽ വച്ച് വിവാഹം നടക്കും. ജയറാം ആണ് വിവാഹ വേദിയും തീയതിയും പങ്കുവെച്ചത്. സുഹൃത്തും മോഡലുമായ തരിണി കലിംഗരായർ ആണ് വധു. 2021 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ പ്രശസ്ത മോഡലാണ് തരിണി കലിംഗരായർ. കലിംഗരായർ കുടുംബത്തിൽ നിന്നുള്ള തരിണി ഞങ്ങളുടെ മരുമകളായി വരുന്നതിൽ ശരിക്കും ഭാഗ്യവാനാണ്. തരിണിക്കൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുന്ന കാളിദാസിന് എല്ലാവരുടെയും അനു​ഗ്രഹം ഉണ്ടായിരിക്കണം എന്ന് പ്രീ വെഡിങ് ചടങ്ങിൽ […]
Read more

നാഗചൈതന്യയും ശോഭിതാ ധുലിപാലയും വിവാഹിതരായി

തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15-നായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. ഏകദ്ദേശം 400 ക്ഷണിക്കപ്പെട്ട അതിഥികളാണ് വിവാഹത്തിനെത്തിയത്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍,അല്ലു അര്‍ജുന്‍, ഉപാസന കൊനിഡേല, മഹേഷ് ബാബു തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു. സ്വര്‍ണനിറത്തിലുള്ള പട്ടുസാരിയില്‍ രാജകീയ പ്രൗഡിയോടെയാണ് ശോഭിത എത്തിയത്. പരമ്പരാഗത തെലുഗു വരന്റെ വേഷത്തിലായിരുന്നു നാഗചൈതന്യ വിവാഹ വേദിയിലെത്തിയത്. സ്വര്‍ണ നിറത്തിലുള്ള സാരിയില്‍ സ്വര്‍ണാഭരണങ്ങളിണിഞ്ഞ് അതിസുന്ദരിയായാണ് ശോഭിത വിവാഹത്തിനൊരുങ്ങിയത്. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട സിപിംള്‍ ട്രെന്‍ഡില്‍ […]
Read more

നടന്‍ ബാല വിവാഹിതനായി

കൊച്ചി: നടന്‍ ബാല വിവാഹിതനായി. ബാലയുടെ ബന്ധു തമിഴ്‌നാട് സ്വദേശിയായ കോകിലയാണ് വധു. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിനെത്തിയ എല്ലാ മാധ്യമങ്ങള്‍ക്കും ബാല നന്ദി പറഞ്ഞു. അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലയുടെ മൂന്നാം വിവാഹമാണിത്. ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 2019-ല്‍ അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോ. എലിസബത്തിനെ ബാല വിവാഹം […]
Read more

സൗന്ദര്യമില്ലെന്ന് പറ‍ഞ്ഞ് നവവധുവിന് ഭർത്താവിൻ്റെ ക്രൂരപീഡനം ; കേള്‍വിശക്തി തകരാറിലായി

മലപ്പുറം: നവവധുവിന് ഭർത്താവിൻ്റെ ക്രൂരപീഡനമെന്ന് പരാതി. മലപ്പുറം വേങ്ങര സ്വദേശിയായ മുഹമ്മദ് ഫായിസിനെതിരേയാണ് ഭാര്യ പോലീസിനെ സമീപിച്ചത്. സംശയത്തിന്റെ പേരിലും സൗന്ദ്യര്യം കുറവാണെന്ന് ആരോപിച്ചും സ്ത്രീധനത്തെച്ചൊല്ലിയും മുഹമ്മദ് ഫായിസ് നിരന്തരം മര്‍ദിച്ചെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. മെയ് രണ്ടാം തീയതിയാണ് പരാതിക്കാരിയും മുഹമ്മദ് ഫായിസും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആറാംനാള്‍ മുതല്‍ ഫായിസ് ഉപദ്രവം ആരംഭിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നവവധുവിന്റെ വീട്ടില്‍ വിരുന്നിന് പോയി […]
Read more
Advertisement
WhiteswanTV Footer