സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എലിവിഷം വെച്ച മുറിയിൽ കിടന്നുറങ്ങി ; രണ്ട്‌ കുട്ടികൾക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈയില്‍ എലിവിഷം വച്ച മുറിയിൽ കിടന്നുറങ്ങിയ രണ്ട് കുട്ടികള്‍ മരിച്ചു. സായ് സുദര്‍ശന്‍,വിശാലിനി എന്നിവരാണ് മരിച്ചത്. ചെന്നൈ കുന്ദ്രത്തൂരിലാണ് സംഭവം. എലി വിഷം വെച്ച മുറിയിൽ എസി ഓണാക്കി ഉറങ്ങാന്‍ കിടന്നതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. മാതാപിതാക്കളായ ഗിരിധരന്‍, പവിത്ര എന്നിവർ ചികിത്സയിലാണ്. തളര്‍ച്ചയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളാണ് കുടുംബത്തെ ആശുപത്രിയിലെത്തിക്കുന്നത്. പൗഡര്‍ രൂപത്തിലുള്ള എലിവിഷം എസി ഓണ്‍ ആക്കിയതോടെ അടച്ചിട്ട മുറിയിലാകെ പരക്കുകയായിരുന്നു.

വീട്ടിൽ എലിശല്യം രൂക്ഷമായതിനാൽ ​ഗിരിധർ പ്രദേശത്തുള്ള ഒരു ഏജൻസിയെ സമീപിച്ചിരുന്നു. ഇവർ‌ വീട്ടിലെത്തി കീടനാശിനി തളിക്കുകയും മുറികളിൽ എലിവിഷം പൊടിച്ചിടുകയും ചെയ്തു . സംഭവത്തില്‍ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.