സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചെന്താമര ഭാര്യയെ കൊല്ലാനും പദ്ധതിയിട്ടു; ചോദ്യംചെയ്യലില്‍ കൂസലില്ലാതെ പ്രതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നെന്മാറ: നെന്‍മാറ ഇരട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി ചെന്താമര ഇയാളുടെ ഭാര്യയെയും വകവരുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി വിവരം. ജാമ്യത്തിലിറങ്ങി ഭാര്യ ഉള്‍പ്പെടെ നാലുപേരെ കൊല്ലുകയെന്നതായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് ഇയാൾ പോലീസിനോട് പറഞ്ഞതായി സൂചന. മാട്ടായയില്‍നിന്നിറങ്ങി രാത്രി തിരികെവന്നത് രണ്ടു പേരെക്കൂടി കൊല്ലുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് പൊലീസിന് മൊഴി നൽകി. ഭക്ഷണം കഴിക്കാത്തതിന്റെ അവശതകൾ ഉണ്ടായിരുന്നുവെങ്കിലും ചെന്താമരയുടെ മറുപടികൾ ഒട്ടും കൂസലില്ലാതെയായിരുന്നു. സ്റ്റേഷനിൽ എത്തിയ ഉടൻ ചെന്താമര തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്തു.

നാട്ടുകാരി തന്നെയായ യുവതിയെ പ്രണയിച്ചാണ് ഇയാൾ വിവാഹം കഴിച്ചത്. ചെന്താമരയിൽ നിന്നുള്ള മോശം അനുഭവങ്ങളെ തുടർന്നാണ് ഭാര്യയും മകളും വേർപിരിഞ്ഞ് താമസിക്കുന്നത്. എന്നാൽ ഇവർ പിരിയാൻ കാരണം സുധാകരന്റെ ഭാര്യ സജിത ആണെന്ന് ഇയാൾ വിശ്വസിച്ചു. കൂടാതെ സജിതയെ കൊന്നതിന്റെ പ്രതികാരം സുധാകരൻ ചെയ്യുമെന്ന് ഇയാൾക്ക് ഭയം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അയാൾ സുധാകരനെ കൊല്ലാൻ തീരുമാനിച്ചത് എന്നാണ് സൂചന. ആലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിയുടെ മൊഴിയെടുത്തത്.

2019 ൽ സജിതയെ കൊലപ്പെടുത്തിയതിനു ശേഷം പോത്തുണ്ടി മലയിലേക്ക് കയറിയ ചെന്താമര അഞ്ചുദിവസം മലയിൽ കഴിഞ്ഞതിനുശേഷം വിശപ്പ് സഹിക്കാനാവാതെയാണ് വീട്ടിൽ വരുന്നത്, ഇതിനിടയിലാണ് പോലീസ് പിടിയിലായത്. ഇത്തവണ 36 മണിക്കൂർ മാത്രമാണ് ചെന്താമരയ്ക്ക് പിടിച്ചുനിൽക്കാനായത്. ഇയാൾ പിടിയിൽ ആയതോടെ ബോയിൻ കോളനിയിലെ ഇയാളുടെ അയൽവാസികൾ ആശ്വസിക്കുകയാണ്. നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന ജാമ്യവസ്ഥ ലംഘിച്ച് കഴിഞ്ഞ ഒരു മാസമായി തിരുത്തമ്പാടം ബോയിങ് കോളനിയിലെ വീട്ടിലാണ് ചെന്താമര താമസിച്ചിരുന്നത്. സജിതയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ ചെന്താമര തിങ്കളാഴ്ച രാവിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ഇയാൾക്കായി പോലീസ് വലിയ തിരക്കിലാണ് നടത്തിയത്. ആലത്തൂര്‍ ഡിവൈ.എസ്.പി. എന്‍. മുരളീധരന്റെ നേതൃത്വത്തില്‍ നാലുസംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ഇതിനിടെയാണ് ചൊവ്വാഴ്ച രാത്രി വീടിനു സമീപത്ത് വെച്ച് ചെന്താമര പിടിയിലാകുന്നത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.