കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് മരണപ്പെട്ട സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കർ ഇടപെട്ടു. നേരത്തെ അനീഷിന് ജോലി സമ്മർദ്ദം കാരണം ആത്മഹത്യ ചെയ്തിരിക്കാമെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കമ്മീഷണർ നടപടിയെടുത്തത്.
ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പൊലീസ് അന്വേഷണം തുടരുന്നതായും രത്തൻ ഖേൽക്കർ അറിയിച്ചു. ജോലി സമ്മർദ്ദം ഉണ്ടെന്ന് കമ്മീഷന് ഇത് വരെ പരാതി ഒന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്തിരുപത്തി മൂന്നു ദിവസത്തോളം അനീഷിന് മറ്റ് ജോലികൾ ഏൽപ്പിച്ചിട്ടില്ലെന്നും, എല്ലാ പ്രവർത്തനങ്ങളും ടീം വർക്ക് രീതിയിൽ നടന്നു വരുന്നതായും കമ്മീഷണർ വ്യക്തമാക്കി.






