സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിവാഹനിശ്ചയം ബാലാവകാശ കമ്മീഷന്‍ തടഞ്ഞു;പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന് യുവാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു:16 വയസ്സുകാരിയെ യുവാവ് വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി.കര്‍ണാടകയിലെ മടിക്കേരിയിലാണ് മനസ്സാക്ഷിയെ നടുക്കിയ സംഭവം.പ്രകാശ് (32) എന്ന യുവാവാണ് ക്യത്യം നിര്‍വ്വഹിച്ചത്.ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിക്കാനിരുന്ന യുവാവാണ് കുട്ടിയെ അരുംകൊല ചെയ്തത്.ഇരുവരും തമ്മിലുളള വിവാഹ നിശ്ചയ ചടങ്ങ് ബാലാവകാശ കമ്മീഷന്‍ തടഞ്ഞതിന് പിന്നാലെയാണ് അരുംകൊല നടന്നത്.

ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോലിത്തടിപ്പ്;യുവതിക്ക് നഷ്ടമായത് 1,65,000 രുപ

പത്താം ക്ലാസ് പരീക്ഷ പാസായ പെണ്‍കുട്ടിയും പ്രകാശും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങ് ഇന്നലെ നടത്താനാണ് ഇരു കുടുംബങ്ങളും തീരുമാനിച്ചത്.എന്നാല്‍, വിവരം അറിഞ്ഞെത്തിയ ബാലാവകാശ കമ്മീഷന്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചടങ്ങ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു.ഇതോടെ പെണ്‍കുട്ടിയേയും കൂട്ടി കുടുംബാംഗങ്ങള്‍ വീട്ടിലേക്ക് മടങ്ങി.മണിക്കൂറുകള്‍ക്കുശേഷം പെണ്‍കുട്ടിയുടെ വീട്ടിലേയ്ക്ക് എത്തിയ യുവാവ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു.ഇവരെ അക്രമിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ചു. കൈയ്യില്‍ കരുതിയ കത്തിയുപയോഗിച്ച് പെണ്‍കുട്ടിയെ മാതാപിതാക്കളുടെ മുന്നിലിട്ട് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

Tags :

Recent News

Advertisement