കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലകലോത്സവം നടത്തി.
വായനശാലാ പ്രസിഡന്റ് പി.എസ്. വിപിൻ ഉദ്ഘാടനം ചെയ്തു. വായനശാലാ സെക്രട്ടറി കെ.ശൈലേഷ്, ബാലവേദി കൺവീനർ ലൈലാ സുഗുണൻ, ബാലവേദി സെക്രട്ടറി എ. ദേവാനന്ദൻ, കെ.കെ. പുഷ്പരാജ്, എൻ. ദിനേശൻ, സി. സുരേന്ദ്രൻ, ഒ. സുഗുണൻ, ഐ. റീജ എന്നിവർ പ്രസംഗിച്ചു.






