റഷ്യയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ സുനാമി ജാഗ്രത മുന്നറിയിപ്പുമായി ചിലി. പസഫിക് തീരത്തോട് ചേർന്ന് കിടക്കുന്ന തീരപ്രദേശങ്ങളിൽ മിക്കയിടങ്ങളിലും സുനാമി സാധ്യതയുണ്ടെന്നാണ് ചിലിയുടെ മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ മുന്നറിയിപ്പ് നൽകുകയും പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനും ചിലി ഭരണകൂടം ഉത്തരവിട്ടു.
റഷ്യയിലെ ഭൂകമ്പത്തിന് പിന്നാലെ ചിലി തീരത്ത് ശക്തമായ സുനാമി തിരകൾക്ക് സാധ്യതയുണ്ടെന്നാണ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2025 ജൂലൈ 30-ന് റഷ്യയിലെ കാംചത്ക ഉപദ്വീപിൽ രേഖപ്പെടുത്തിയ 8.8 തീവ്രതയുള്ള ഭൂകമ്പം പസഫിക് മേഖലയിലും പ്രകമ്പനം കൊള്ളിച്ചിരുന്നു.






