സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

സ്വന്തമായി വികസിപ്പിച്ച ആറാം തലമുറ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടത്തി ചൈന

അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍ശക്തി രാജ്യങ്ങള്‍ ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകവെ അക്കാര്യത്തില്‍ ചൈന ഏറെ മുന്നിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. സ്വന്തമായി വികസിപ്പിച്ച ആറാം തലമുറ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കല്‍ ചൈന നടത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതിരോധ വാര്‍ത്തകള്‍ പങ്കുവെക്കുന്ന ക്ലാഷ് റിപ്പോര്‍ട്ട് എന്ന എക്‌സ് അക്കൗണ്ടിലാണ് ഇതിന്റെ വിവരങ്ങള്‍ പോസ്റ്റ് ചെയ്തത്.ചൈനയുടെ ആറാം തലമുറ യുദ്ധവിമാനത്തിന് നിലവിലെ യുദ്ധവിമാനങ്ങളേക്കാള്‍ ഏറെ ഉയരത്തില്‍ പറക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വേണ്ടിവന്നാല്‍ ഭൂമിയുടെ അന്തരീക്ഷം മറികടന്ന് പോകാനും തിരികെ എത്താനും ശേഷിയുള്ള യുദ്ധവിമാനമാണ് ചൈനയുടേതെന്നാണ് പ്രചരിക്കുന്ന വിവരങ്ങള്‍. എന്നാല്‍ ഇതില്‍ എത്രമാത്രം സത്യമുണ്ടെന്നതില്‍ സ്ഥിരീകരണങ്ങളില്ല.അമേരിക്കയുടെ എന്‍ഗാഡ്, ജപ്പാന്‍, ഇറ്റലി, യുകെ എന്നിവരുടെ സംയുക്ത സംരംഭമായ ജിക്യാപ്, ഫ്രാന്‍സ്- ജര്‍മനി സംയുക്ത സംരംഭമായ എഫ്‌സിഎ തുടങ്ങിയ ആറാം തലമുറ യുദ്ധവിമാനങ്ങള്‍ കണ്‍സെപ്റ്റ് മോഡലില്‍ മാത്രമായൊതുങ്ങി നില്‍ക്കവേയാണ് ചൈന ഇക്കാര്യത്തില്‍ മുന്നിലെത്തിയതെന്നതാണ് ശ്രദ്ധേയം. ഹൈപ്പര്‍സോണിക് മിസൈലുകള്‍ വഹിക്കാനുള്ള ശേഷി,

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, നിലവിലെ അഞ്ചാംതലമുറ യുദ്ധവിമാനങ്ങളിലെ റഡാറുകള്‍ക്ക് പോലും കണ്ടെത്താന്‍ സാധിക്കാത്ത സ്‌റ്റെല്‍ത്ത് സാങ്കേതിക വിദ്യ തുടങ്ങിയവയാണ് ആറാം തലമുറ യുദ്ധവിമാനങ്ങളില്‍ പ്രതീക്ഷിക്കുന്നത്.മാത്രമല്ല വളരെ ദൂരത്തുനിന്നുള്ള ആക്രമണ സാധ്യതകള്‍ നേരത്തെ കണ്ടെത്താന്‍ സാധിക്കുമെന്നതും വ്യോമയുദ്ധത്തില്‍ ഇതിലെ പൈലറ്റിന് മേല്‍ക്കൈ നല്‍കും. ഡ്രോണുകളെ ഒപ്പം പ്രവര്‍ത്തിപ്പിക്കാനുള്ള സവിശേഷതകളും അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളുമൊക്കെ ആറാം തലമുറ വിമാനങ്ങള്‍ക്കുണ്ടാകുമെന്നാണ് വിലയിരുത്തല്‍ചൈന ഇക്കാര്യത്തില്‍ തങ്ങളുടെ പദ്ധതി യാഥാര്‍ഥ്യമാക്കിയതോടെ പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ പദ്ധതികളും വേഗത്തിലാക്കിയേക്കും. ആറാംതലമുറ സ്വന്തമായി വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇതോടെ ചൈന മാറിയിരിക്കുകയാണ്. നിലവില്‍ നടന്നത് വിമാനത്തിന്റെ ഹൈ ആള്‍ട്ടിട്യൂഡ് ഫ്‌ലൈയിങ് ടെസ്റ്റാണ്. വിമാനത്തിന്റെ റേഞ്ചും സ്ഥിരതയുമാണ് നിലവില്‍ പരിശോധിച്ചത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ആറാംതലമുറ യുദ്ധവിമാനം ചൈനീസ് സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് വിവരങ്ങള്‍.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement