തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന സിനിമ കോൺക്ലേവ് ഇന്ന് സമാപിക്കും. കരട് സിനിമ നയത്തിന്മേൽ ചർച്ചകൾ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് അംഗീകരിക്കും. ഇന്നലെ നടന്ന ചർച്ചകളിൽ സിനിമ നയ കരട് രേഖയ്ക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. എന്നാൽ തൊഴിലിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ നേരത്തെതന്നെ പരിഹരിച്ചിട്ടുണ്ടെന്ന ഫെഫ്ക നിലപാടിൽ ഡബ്യൂസിസിക്ക് അതൃപ്തിയുണ്ട്.
മാറ്റങ്ങൾക്ക് കൊണ്ടുവരാനുള്ള ചർച്ചയിൽ ഇത്തരത്തിലുള്ള ഒരു നിലപാട് ശെരിയല്ലെന്നായിരുന്നു ഡബ്യൂസിസിയുടെ നിലപാട്. ഇന്ന് അഞ്ച് മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാകും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ റിപ്പോർട്ട് അവതരിപ്പിക്കും.






