Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വന്തം എംപിമാരെ പോലും അറിയിക്കാതെ നീക്കം, സ്തംഭിച്ച് രാജ്യതലസ്ഥാനം, രാഹുലിനെ വലിച്ചിഴച്ച് പൊലീസ്; മുൾമുനയിൽ നിർത്തി കോൺ​ഗ്രസിന്റെ മിന്നൽ സമരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്നലെ ഉച്ച വരെ എരിഞ്ഞ് നിന്നിരുന്ന രാജ്യ തലസ്ഥാനത്തെ ഉച്ചയ്ക്ക് ശേഷം അക്ഷരാർത്ഥത്തിൽ കത്തിക്കുകയായിരുന്നു കോൺ​ഗ്രസ്. വൈകിട്ട് മൂന്നര മുതൽ 7 വരെ നഗരം സ്തംഭിച്ചു എന്ന് തന്നെ പറയാം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയെന്ന ആവശ്യത്തിലേക്ക് വരെയെത്തി. രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ​ഗാന്ധിയേയും കെസി വേണു​ഗോപാലിനേയുമെല്ലാം ഡൽ​ഹി പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് മാറ്റിയത്. ഒരുപക്ഷേ, രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും ലോകസഭാ പ്രതിപക്ഷ നേതാവിനെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്ന സംഭവമുണ്ടാകുന്നത്.

മോദി സർക്കാരിന്റെ കഴിഞ്ഞ 12 വർഷത്തെ ഭരണത്തിനിടെ ഇത്തരമൊരു പ്രതിഷേധം പ്രതിപക്ഷത്തു നിന്ന് ഇതാദ്യമായിരുന്നു. പ്രതിഷേധം മുൻകൂട്ടിയറിഞ്ഞ് പാതിവഴിയിൽ തടയിടുന്ന ഡൽഹി പൊലീസിന്റെ തന്ത്രം പൊളിക്കാനായിരുന്നു സ്വന്തം എംപിമാരെപ്പോലും അറിയിക്കാതെയുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. ഖർഗെയുടെ ജന്മദിനാഘോഷത്തിനായാണ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കുത്തിയിരുന്ന നേതാക്കൾ സ്വാതന്ത്ര്യം ഇല്ലാതാകുന്നു എന്നു വ്യക്തമാക്കി കൈകൾ കെട്ടിയാണ് പ്രതിഷേധിച്ചത്. 50000 പേർ പാർലമെന്റ് മാർച്ചിൽ പങ്കെടുത്തു എന്നാണ് പോലീസ് വിലയിരുത്തൽ.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ 10 രാജാജി മാർഗിലെ വസതിയിൽനിന്ന് അരക്കിലോമീറ്ററോളം അകലെയാണു പ്രധാനമന്ത്രിയുടെ വസതിലേക്കുള്ള പ്രവേശന കവാടം. അക്ബർ റോഡ്, സഫ്ദർജങ് റോഡ്, തീൻ മൂർത്തി മാർഗ് തുടങ്ങിയ പ്രധാന വഴികളെ ബന്ധിപ്പിക്കുന്ന ഇടം. പാർലമെന്റിൽനിന്നും പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുമെല്ലാം അദ്ദേഹം വസതിയിലേക്കു പോകുന്ന വഴിയാണ് കോൺഗ്രസ് പ്രവർത്തകർ മുടക്കിയത്.

മൂന്നരയോടെ ഖർഗെയുടെ വസതിയിൽനിന്നു കാൽനടയായി കോൺഗ്രസ് സംഘം പ്രധാനമന്ത്രിയുടെ വസതിയുടെ ഗേറ്റിലേക്കു മാർച്ച് ചെയ്യുമ്പോൾ യുട്യൂബിൽ ലൈവെത്തി, മാധ്യമപ്രവർത്തകരും പൊലീസുമെല്ലാം നീക്കം അറിയുന്നത് അപ്പോൾ മാത്രമാണ്. രാഹുൽ ഗാന്ധി നയിച്ച മാർച്ചിൽ പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളും അണിനിരന്നു.

ലോക്‌കല്യാൺ മാർഗിലെ ഗേറ്റിനു മുന്നിൽ നേതാക്കൾ കുത്തിയിരുന്നപ്പോൾ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലെ സുരക്ഷാ ജീവനക്കാരും പകച്ചു. സമരവിവരമറിഞ്ഞു കൂടുതൽ എംപിമാരും നേതാക്കളും സ്ഥലത്തേക്ക് എത്തിത്തുടങ്ങി. സ്ഥിതി കൈവിട്ടു പോയെന്നു തിരിച്ചറിഞ്ഞതോടെ കൂടുതൽ പൊലീസുമെത്തി. മല്ലികാർജുൻ ഖർഗെ എത്തിയപ്പോൾ പ്രധാനമന്ത്രിയുടെ വസതിയിലെ സുരക്ഷാ ജീവനക്കാർ വേഗം കസേരയുമായെത്തി. ബാക്കിയെല്ലാവരും നിലത്തിരുന്നു. രാഹുൽ ഗാന്ധി അവർക്കു മുന്നിൽനിന്നു.

4 മണി കഴിഞ്ഞപ്പോൾ ഏതാനും നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കിയെങ്കിലും പ്രതിഷേധം ശക്തമായതോടെ കൂടുതൽ ഇടപെടൽ ഒഴിവാക്കി. നാലു റോഡുകളും അടച്ച പൊലീസ് റാപ്പിഡ് ആക്‌ഷൻ ഫോഴ്സിനെയും സുരക്ഷയ്ക്കായി രംഗത്തിറക്കി. ഇതിനിടെ കോൺഗ്രസ് മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, ഡി.കെ. ശിവകുമാർ തുടങ്ങിയവരും പ്രതിഷേധത്തിൽ ഭാഗമാകാനെത്തി.

നാലരയോടെ ചർച്ചകൾക്കായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും സ്ഥലത്തെത്തി. അരമണിക്കൂറിലേറെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. പ്രതിഷേധത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നു മാധ്യമപ്രവർത്തകർ ഉൾപ്പെടെ കരുതിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. യുവാക്കളോടു പ്രതിഷേധസ്ഥലത്തേക്ക് എത്താൻ രാഹുൽ ആഹ്വാനം ചെയ്തതിനു പിന്നാലെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി.

ചൂടിനെ പ്രതിരോധിക്കാൻ ശുദ്ധജലം വിവിധ സ്ഥലങ്ങളിൽനിന്ന് എത്തിക്കൊണ്ടിരുന്നു. കേന്ദ്രത്തിനെതിരെ മുദ്രാവാക്യം വിളിക്കാൻ പ്രിയങ്ക ഉൾപ്പെടെയുള്ളവർ മുന്നിൽ നിന്നു. അതിനിടെ ശ്രദ്ധേയമായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ വഴി സമരം ചെയ്യുന്നവർക്ക് ജനങ്ങൾ ഭക്ഷണവും വെള്ളവും ഓർഡർ ചെയ്ത് നൽകുന്ന കാഴ്ച്ചയുമുണ്ടായി.

വൈകിട്ട് ആറരയോടെ ന്യൂഡൽഹി ഡിസിപി സച്ചിൻ ശർമ രാഹുലിന്റെ അടുത്തെത്തി സമരം അവസാനിപ്പിക്കണമെന്നു വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ, വഴങ്ങാതെ വന്നതോടെ പൊലീസ് നീക്കമായി. റാപ്പിഡ് ആക്‌ഷൻ ഫോഴ്സും ഡൽഹി പൊലീസും സ്ഥലത്തു നിരന്നു. നേതാക്കളെ ഓരോരുത്തരെയായി വലിച്ചു വാഹനത്തിൽ കയറ്റി. ഇതിനിടെ ഒരു വാനിനു മുന്നിലേക്കു മഹിളാ കോൺഗ്രസ് പ്രവർത്തകർ കിടന്നതോടെ പൊലീസ് വീണ്ടും പകച്ചു. വനിതാ പൊലീസുകാർ ഓടിയെത്തിയാണു പ്രവർത്തകരെ മാറ്റിയത്. ബസിനു മുകളിൽ കയറി പ്രതിഷേധമുദ്രാവാക്യം വിളിച്ചവരെയും ഇതിനിടെ പൊലീസ് താഴെയിറക്കി.

ഏറെ പണിപ്പെട്ടു പ്രിയങ്ക ഗാന്ധിയെ ബസിൽ കയറ്റിയെങ്കിലും വാഹനം മുന്നോട്ടു പോയില്ല. ഒടുവിൽ പ്രവർത്തകരെ പിടിച്ചുമാറ്റിയാണു വാഹനത്തിനു പോകാൻ വഴിയൊരുക്കിയ. കോൺഗ്രസിന്റെ നേതൃത്വത്തിലാണു പ്രതിഷേധം നടന്നതെങ്കിലും പ്രതിപക്ഷ പാർട്ടികളായ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ ലോക്സഭാംഗം സുപ്രിയ സുളെ തുടങ്ങിയ നേതാക്കളും പ്രതിഷേധത്തിൽ ഭാഗമായി. എൻസിപി ശരദ് പവാർ വിഭാഗം പ്രതിപക്ഷ ഇന്ത്യാസഖ്യം വിട്ടു എൻഡിഎയിൽ ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു സുപ്രിയ സുളെ സമരത്തിനെത്തിയത്.

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ പാർലമെന്റിലും നിലപാട് കടുപ്പിക്കാൻ പ്രതിപക്ഷം. വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്നാലെ, കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കൂടി സമരത്തിൽ പങ്കാളികളായതോടെ, കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറായേക്കുമെന്നും സൂചനയുണ്ട്. എന്നാൽ രാഹുൽ ഗാന്ധി ഉന്നയിച്ച രണ്ടാമത്തെ ആവശ്യമായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ബിജെപി നേതൃത്വം അംഗീകരിക്കില്ലെന്നാണ് റിപ്പോർട്ട്. അതോടൊപ്പം സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കണം, നീറ്റ് പരിക്ഷാക്രമക്കേടിൽ വിശദമായ അന്വേഷണം വേണം എന്നീ ആവശ്യങ്ങളും കോൺഗ്രസ് മുന്നോട്ടു വെച്ചിട്ടുണ്ട്.

എന്നാൽ, വർഷകാല സമ്മേളനത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ രാഹുൽഗാന്ധിയും കോൺഗ്രസും വിദ്യാർത്ഥികളെ രാഷ്ട്രീയ ഉപകരണങ്ങളായി ഉപയോഗിക്കുകയാണെന്നാണ് ധർമേന്ദ്ര പ്രധാന്റെ മറുപടി. ചർച്ചയ്ക്ക് സർക്കാർ സന്നദ്ധത അറിയിച്ചതാണ്. എന്നാൽ വിദ്യാർഥികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയല്ല കോൺഗ്രസ് ലക്ഷ്യമിടുന്നത്. ജനാധിപത്യപരമായ ചർച്ചയ്ക്ക് പകരം കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

പ്രതിഷേധത്തിന് പിന്തുണയേറുകയാണ്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാഢ്യവുമായി കൂടുതൽ പ്രതിപക്ഷ നേതാക്കൾ ഇന്ന് സമരവേദിയിൽ എത്തും എന്നാണ് റിപ്പോർട്ട്. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, എൻസിപി നേതാവ് ശരദ് പവാർ എന്നിവർ ഇന്നലെ ജന്തർ മന്ദറിൽ എത്തിയിരുന്നു. കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷനിൽ കെജ്‌രിവാൾ നേരിട്ടെത്തിയിരുന്നു. ജനാധിപത്യത്തെ അടിച്ചമർത്തുന്നതിനെ ശക്തമായി അപലപിക്കുന്നതായി ടിവികെ അറിയിച്ചു. രാഷ്ട്രപതി ഭവനിലേയ്ക്കടക്കം മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ബിഎസ്എഫ് അടക്കമുള്ള കേന്ദ്ര സേനകളെ വിന്യസിച്ചിട്ടുണ്ട്. ഇന്നും വരും ദിവസങ്ങളിലും രാജ്യതലസ്ഥാനം പ്രക്ഷുഭ്ദമായിരിക്കും എന്ന് തന്നെയാണ് സൂചനകൾ.

Tags :
Advertisement
WhiteswanTV Footer