തിരുവനന്തപുരം: വഞ്ചിയൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സംഘർഷം. സിപിഎം വ്യാപകമായി കള്ളവോട്ട് നടത്തിയെന്ന ബിജെപിയുടെ ആരോപണമാണ് സംഘർഷത്തിന് കാരണമായത്. ഇതിനെതിരെ ബിജെപി പ്രവർത്തകർ റോഡിൽ ഇരുന്ന് പ്രതിഷേധം തുടരുകയാണ്. ബൂത്ത് ഒന്നില്‍ കള്ളവോട്ട് നടന്നെന്നാണ് ആരോപണം. റീ പോളിംഗ് വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
വഞ്ചിയൂരിൽ സിപിഎമ്മിന് അനുകൂലമായി വോട്ടർ പട്ടികയിൽ നിന്നും പേരുകൾ കൂട്ടത്തോടെ നീക്കം ചെയ്തതും പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് വോട്ടർ ലിസ്റ്റിൽ ചേർത്തതുമെന്ന ആരോപണങ്ങൾ നേരത്തെയും കോൺഗ്രസും ബിജെപിയും ഉന്നയിച്ചിരുന്നു. പോളിങ് ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നതുമാണ് ബിജെപിയുടെ നിലപാട്. എന്നാൽ സിപിഎം എല്ലാ ആരോപണങ്ങളും തള്ളി, തെരഞ്ഞെടുപ്പ് സമാധാനപരമായി നടന്നുവെന്ന അഭിപ്രായത്തിലാണ്.










