പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജുന്റെ ആത്മഹത്യയിൽ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി കുടുംബം. അന്വേഷണങ്ങൾ പൂർത്തിയാകുന്നത് വരെ അധ്യാപിക ആശയുടെ സസ്പെൻഷൻ തുടരണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
അധ്യാപിക അനുകൂലമായി മൊഴി നൽകാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചുവെന്ന ആരോപണവും കുടുംബം ഉന്നയിച്ചിട്ടുണ്ട്. ഡിഡിഇയുടെ അധികാരം മറികടന്നാണ് ഡിഇഒയുടെ നടപടി എന്നും ഡിഇഒക്കെതിരെയും മാനേജ്മെന്റ് നെതിരെയും നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ മാസം 14 നാണ് അർജുൻ ആത്മഹത്യ ചെയ്തത്. തുടർന്ന് നടന്ന പ്രതിഷേധത്തിന്മേലാണ് അധ്യാപികയേയും പ്രിൻസിപ്പൽ ലിസിയേയും സസ്പെൻഡ് ചെയ്തത്. എന്നാൽ ഇപ്പോൾ പ്രിൻസിപ്പൽ തിരിച്ചെത്തിയിരിക്കുകയാണ്. നിയമലംഘനമാണിതെന്ന നിലപാടിലാണ് ഡിഡിഇ. നടപടി ഉണ്ടായില്ലെങ്കിൽ വീണ്ടും പ്രതിഷേധം തുടരുമെന്ന് കുടുംബം വ്യക്തമാക്കി




