തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകള്‍ക്ക് താമസത്തിനുള്ള വാടക തുക ഉടനടി ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ടൗണ്‍ഷിപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.ടൗണ്‍ഷിപ്പ് നിര്‍ണത്തിനായി ഭരണ, സാങ്കേതിക, സാമ്പത്തിക അനുമതികള്‍ നല്‍കുന്നതിനുള്ള സമയക്രമം നിശ്ചയിച്ചു.
വേണ്ട മരങ്ങള്‍ അനുമതിയോടെ മുറുച്ചുമാറ്റുക, വൈദ്യുതി വിതരണ സംവിധാനങ്ങള്‍ പുനക്രമീകരിക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സാമ്പത്തിക സഹായം, പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍, ഉദ്യോഗസ്ഥ വിന്യാസം എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.






