സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

വീടില്ലെങ്കില്‍ എന്റെ കൂടെ പോരൂ; കുഞ്ഞന്‍ റോബോട്ട് വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി

ഷാങ്ഹായ്: ചൈനയില്‍ റോബോട്ടിക്‌സ് കമ്പനിയില്‍ വിചിത്രസംഭവം നടന്നതായി റിപ്പോർട്ടുകൾ. ഒരു കുഞ്ഞന്‍ റോബോട്ട് മറ്റ് 12 വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹാങ്ചൗവിലെ കമ്പനി നിര്‍മിച്ച നിര്‍മിതബുദ്ധി അധിഷ്ഠിത കുഞ്ഞന്‍ റോബോട്ട് എര്‍ബായ് ആണ് മറ്റ് റോബോട്ടുകളെ കടത്തിക്കൊണ്ടുപോയത്.

പോസ്റ്റ് കാണുക

മനുഷ്യരേപ്പോലെ റോബോട്ടുകള്‍ പരസ്പരം സംസാരിക്കുന്നതായാണ് പുറത്തുവന്ന ദൃശ്യത്തിലുള്ളത്. രണ്ടുവ്യത്യസ്ത കമ്പനികളുടേതാണ് റോബോട്ടുകള്‍. പ്രചരിക്കുന്ന വീഡിയോ രണ്ട് കമ്പനികളും വ്യാജമല്ല എന്ന് അറിയിച്ചു. തങ്ങളുടെ പരീക്ഷണത്തിന്റെ ഭാഗമാണ് അതെന്ന് വിശദീകരിച്ചു.

വലിയ റോബോട്ടുകള്‍ക്ക് അടുത്തെത്തിയ എര്‍ബായ് അവരോട് നിങ്ങള്‍ ഓവര്‍ ടൈം ജോലി ചെയ്യുകയാണോയെന്ന് ചോദിച്ചു. ഞങ്ങള്‍ക്ക് ഓഫ് ലഭിക്കാറില്ലെന്നുള്ള മറുപടിയിൽ നിങ്ങള്‍ വീട്ടില്‍ പോകാറില്ലേയെന്ന് വീണ്ടും ചോദ്യം ഉയർന്നു. മറ്റ് റോബോട്ടുകൾ ഞങ്ങള്‍ക്ക് വീടില്ലെന്ന് മറുപടി നല്‍കിയപ്പോള്‍, എങ്കില്‍ എന്റെ കൂടെ പോരൂ എന്ന് പറഞ്ഞ് എര്‍ബായ് മറ്റ് റോബോട്ടുകളെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഹാങ്ചൗവിലെ യുനിട്രീ റോബോട്ടിക്‌സാണ് എര്‍ബായിയുടെ നിര്‍മാതാക്കള്‍. വീഡിയോ പ്രചരിച്ചതോടെ നിര്‍മിത ബുദ്ധി ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച്‌ പലരും ആശങ്ക പ്രകടിപ്പിച്ചു.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement