കോഴിക്കോട്: കോഴിക്കോട്ട് യുവാവിനെ പോലീസ് എന്ന വ്യാജേന തട്ടിക്കൊണ്ടുപോയതായി പരാതി. കെപി ട്രാവല്‍സ് മാനേജരും കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് പാളയം എംഎം അലി റോഡില്‍വെച്ച് ബുധനാഴ്ച പുലര്‍ച്ചെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇവിടെ ഓഫീസില്‍ എത്തിയതായിരുന്നു ബിജു. ആ സമയത്താണ് പോലീസ് എന്ന് പറഞ്ഞ് എത്തിയവര്‍ ബിജുവിനെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്ത് പരാതി നല്‍കുകയായിരുന്നു. കസബ പോലീസ് അന്വേഷണം തുടങ്ങി. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് സൂചന.
Content: Complaint filed against Kozhikode police for kidnapping a youth disguised as a police officer






