കാസർഗോഡ്: കരിന്തളത്ത് ഇടതുമുന്നണി ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയുടെ ബോർഡ് നശിപ്പിച്ചതായി പരാതി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കരിന്തളം ബാങ്കിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച ബ്ലോക്ക് പഞ്ചായത്ത് കിനാനൂർ ഡിവിഷൻ സ്ഥാനാർത്ഥി പാറക്കോൽ രാജന്റെ വലിയ ബോർഡാണ് ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.
സംഭവത്തിൽ പതിനഞ്ചാം വാർഡ് സെക്രട്ടറി പി.ശാന്തി നീലേശ്വരം പോലീസിൽ പരാതി നൽകി. തീർത്തും സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കരിന്തളത്ത് മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള ഗൂഡാ ലോചനയാണ് പ്രചരണ ബോർഡ് നശിപ്പിച്ചതിന് പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. നാട്ടിലെ സമാധാനം തകർക്കാനുള്ള ഇത്തരം സാമൂഹ്യദ്രോഹികളു ടെ നീക്കങ്ങളെ കരുതിയിരിക്കണമെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.










