തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനവുമായി ശശി തരൂർ എംപി. ഫേസ് ബുക്ക് പേജിലൂടെയാണ് തരൂർ അഭിനന്ദനം അറിയിച്ചത്. ‘ശ്രീ. ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനങ്ങൾ’ എന്നാണ് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചത്.
11077 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. 34 വര്‍ഷം പിതാവ് ആര്യാടന്‍ മുഹമ്മദിനെ എംഎല്‍എയാക്കിയ നിലമ്പൂരുകാര്‍ അദ്ദേഹത്തിന്റെ മകനെയും കെെവിട്ടില്ല. ഒമ്പത് വര്‍ഷക്കാലം എല്‍ഡിഎഫിനൊപ്പം നിന്ന മണ്ണാണ് ഇപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി തിരിച്ചുപിടിച്ചിരിക്കുന്നത്.






