തൃശൂർ: കൊരട്ടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നവരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. വിമത സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മനേഷ് സെബാസ്റ്റ്യന്‍, വാര്‍ഡുകളിലേക്ക് മത്സരിക്കുന്ന ലൈജു ആന്റണി പാറേക്കാടന്‍, ലിന്റോ പോള്‍, സന്തോഷ് ഞാറേക്കാടന്‍, സ്‌റ്റെല്ല വര്‍ഗ്ഗീസ് എന്നിവരെയാണ് ഡിസിസി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റിന്റെ നിര്‍ദ്ദേശ പ്രകാരം ആറ് വര്‍ഷത്തേക്ക് പുറത്താക്കിയതായി കൊരട്ടി മണ്ഡലം പ്രസിഡന്റ് അഡ്വ.ആല്‍ബിന്‍ പൗലോസ് അറിയിച്ചു.






