കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴിക്കോട് അഴിയൂരിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. കോൺഗ്രസ് നേതാവ് കെ.പി ജയകുമാർ പാർട്ടി വിടുകയും ബിജെപിയിൽ ചേർക്കുകയും ചെയ്തു. മുൻ പഞ്ചായത്ത് അംഗമായ ജയകുമാറിനെ ബിജെപി നോർത്ത് ജില്ലാ പ്രസിഡൻറ് പ്രഫുൽ കൃഷ്ണൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ഇതിനിടെ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച പഞ്ചായത്തിന്റെ വൈസ് പ്രസിഡൻറ് ശശിധരൻ തോട്ടത്തിലിയും ഗ്രാമപഞ്ചായത്ത് അംഗം മഹിജ തോട്ടത്തിലിയും കോൺഗ്രസ് രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇരു നേതാക്കളെയും ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ ഔപചാരികമായി പാർട്ടിയിൽ ചേർക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. തുടർച്ചയായ ചേക്കേറലുകൾ തദ്ദേശ തെരഞ്ഞെടുപ്പ് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ കോൺഗ്രസിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.






