സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാലക്കാട് കോൺഗ്രസ് നിശ്ചലം; ജനകീയ പ്രക്ഷോഭങ്ങൾ ഏറ്റെടുത്ത് യൂത്ത്കോൺഗ്രസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്‌: ബ്രൂവറി വിഷയം സർക്കാരിന്മേൽ കനത്ത പ്രഹരമായി നിലകൊള്ളുമ്പോൾ സമരരംഗത്ത് കോൺഗ്രസ് സജീവമല്ലെന്നത് വ്യാപക വിമർശനങ്ങൾക്ക് ഇടവരുത്തിയിരുന്നു. വിഷയത്തിൽ യാതൊരുവിധത്തിലുള്ള സമരപരിപാടികളും ഡിസിസിയുടെ നേതൃത്വത്തിൽ നടന്നിരുന്നില്ല. വലിയ പ്രക്ഷോഭങ്ങൾക്ക് പോലും സാധ്യതയുള്ള വിഷയമാണെന്നിരിക്കെ കോൺഗ്രസിന്റെ തണുപ്പൻ സമീപനം ജനങ്ങൾക്കിടയിൽ പോലും ചർച്ചയാവുകയും ചെയ്തിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്തും ഡിസിസി പ്രസിഡന്റിന്റെയും ജില്ലാ നേതൃത്വത്തിന്റെയും പ്രവർത്തനം കാര്യക്ഷമമല്ലെന്ന വിലയിരുത്തൽ ആയിരുന്നു പൊതുവേ ഉണ്ടായിരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവർഷക്കാലം മാത്രം ബാക്കിനിൽക്കെ ഇത്തരം സമരങ്ങൾ ഏറ്റെടുത്ത് കോൺഗ്രസ് മുന്നോട്ടു വരാത്തതിൽ ഘടകകക്ഷികൾക്കുപോലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. ഡിസിസിയുടെ പ്രവർത്തനങ്ങളേക്കാൾ മികച്ച പ്രവർത്തനമാണ് ജോൺ സംസ്ഥാന പ്രസിഡന്റായ ജനതദൾ നടത്തുന്നതെന്ന അടക്കം പറച്ചിലും പാർട്ടിക്കുള്ളിൽ ഉണ്ട്. ഏതായാലും കോൺഗ്രസിനെ കാത്തുനിൽക്കാതെ പ്രക്ഷോഭങ്ങൾ ഏറ്റെടുത്തുകൊണ്ട് സജീവമാവുകയാണ് യൂത്ത്കോൺഗ്രസ്. എലപ്പുള്ളിയിൽ ബ്രൂവറിയ്ക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് പാറ മുതൽ പാലക്കാട് വരെ നടത്തിയ ലോങ്ങ്‌ മാർച്ച് സർക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങളുടെ പ്രകമ്പനം സൃഷ്ടിക്കൽ കൂടിയായിരുന്നു. ഷാഫി പറമ്പിൽ എംപിയായിരുന്നു മാർച്ച് ഉദ്ഘാടനം ചെയ്തത്. പ്രദേശവാസികളും ജനങ്ങളും ഏറ്റെടുക്കുന്ന തരത്തിൽ ആയിരുന്നു ലോങ്ങ് മാർച്ച് സംഘടിപ്പിച്ചിരുന്നത്. ബ്രൂവറിക്കെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നെന്മാറയിലെ ഇരട്ടക്കൊലപാതകത്തിലും യൂത്ത് കോൺഗ്രസ് സമരരംഗത്ത് സജീവമാണ്. പോലീസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ പോലീസുമായി സംഘർഷം വരെയുണ്ടായി. അത്തരത്തിൽ കോൺഗ്രസ് ചെയ്യേണ്ടത് യൂത്ത് കോൺഗ്രസ് ഏറ്റെടുത്ത് ചെയ്യുമ്പോൾ ഡിസിസി നേതൃത്വം കൂടുതൽ വിമർശനങ്ങൾക്ക് വിധേയരാവുകയാണ്.

ഡിസിസി അധ്യക്ഷസ്ഥാനത്തു നിന്നും എ തങ്കപ്പൻ മാറണമെന്നാണ് ജില്ലയിലെ പലരും ചൂണ്ടിക്കാട്ടുന്നത്. അപ്പോഴും നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടടുത്തുനിന്നും സീറ്റ് ഉറപ്പിച്ചശേഷം മാറുന്നതിനാണ് തങ്കപ്പൻ ശ്രമിക്കുന്നതെന്ന് പാർട്ടിക്കുള്ളിൽ തന്നെ പലരും അടക്കം പറയുന്നു. നിലവിൽ ചിറ്റൂർ മണ്ഡലത്തിൽ മത്സരിക്കുവാൻ തയ്യാറെടുക്കുന്ന സുമേഷ് അച്യുതൻ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരുകയും പകരമായി എ തങ്കപ്പൻ ചിറ്റൂരിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഉയർന്നു കേൾക്കുന്നുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.