Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലഡാക്കിൽ ഇന്ന് സമവായ ചർച്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ലഡാക്കിലെ സംഘര്‍ഷസാഹചര്യത്തില്‍ പ്രതിഷേധ സംഘടനകളുമായി ഇന്ന് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും ലഡാക്ക് അപക്സ് ബോഡി, കാര്‍ഗില്‍ ഡെമോക്രറ്റിക് അലയന്‍സ് എന്നീ സംഘടനകളും പങ്കെടുക്കുന്ന ചര്‍ച്ച പ്രാരംഭ ഘട്ടമാണെന്നും തുടര്‍ഘട്ടങ്ങളും ഉണ്ടായേക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ സൂചന നല്‍കി.

സംവരണ പരിധി ഉയര്‍ത്തുന്നതടക്കം വിവിധ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ കേന്ദ്രം മുന്നോട്ടുവെയ്ക്കാന്‍ സാധ്യതയുണ്ട്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണ പരിധി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ജോലികളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും കേന്ദ്രം തയ്യാറാണെന്ന് സൂചനയുണ്ട്. എന്നാല്‍ സംസ്ഥാന പദവിയും സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സമര നേതാവ് സോനം വാങ്ചുക്കിന്റെ അറസ്റ്റിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതികരണം രേഖപ്പെടുത്തി. എതിര്‍ശബ്ദങ്ങളെ രാജ്യവിരുദ്ധമായി മുദ്രകുത്താന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തി. ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നതും സ്വയംഭരണാവകാശം ഉറപ്പാക്കണമെന്നതുമാണ് ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍.

Recent News

Advertisement
WhiteswanTV Footer