കൊല്ലം: കപ്പൽ അപകടത്തിൽ തീരത്തടിഞ്ഞ കണ്ടെയ്നര്‍ നീക്കം ചെയ്യുന്നതിനിടെ തീപ്പിടിത്തം. കൊല്ലം ശക്തികുളങ്ങരയിലാണ് തീപ്പിടിത്തമുണ്ടായത്. കണ്ടെയ്നറിലെ തെര്‍മോകോള്‍ കവചത്തിനാണ് തീ പിടിച്ചു ആലി പടരുകയായിരുന്നു. അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കി.
ഒൻപത് കണ്ടെയ്നറുകളായിരുന്നു ശക്തികുളങ്ങര തീരത്തടിഞ്ഞത്. കണ്ടെയ്നറുകള്‍ മുറിച്ച് കഷ്ണങ്ങളാക്കി കൊല്ലം പോര്‍ട്ടിലേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇതിനായി ഓരോ കണ്ടെയ്നറുകളായി മുറിച്ച് നീക്കം ചെയ്യുന്നതിനിടെയാണ് തീപ്പിടിത്തം ഉണ്ടായത്. ഗ്യാസ്കട്ടിങ് നടത്തുന്നതിനിടെ, ഫ്രീസര്‍ സംവിധാം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടായിരുന്ന കണ്ടെയ്നറിന്റെ തെര്‍മോകോള്‍ കവചത്തിന് തീപിടിക്കുകയായിരുന്നു.സംഭവത്തിൽ ആളപായമില്ല.



